പപ്പായ

പപ്പായയിലെയും മാമ്പഴത്തിലേയും ആന്ത്രാക്നോസ്

Colletotrichum gloeosporioides

കുമിൾ

ചുരുക്കത്തിൽ

  • ഫലങ്ങളിൽ വലിയ, ഇരുണ്ട തവിട്ട് നിറത്തിലുമുള്ള ക്ഷതങ്ങൾ.
  • ക്ഷതങ്ങളിൽ പിങ്ക് മുതൽ ഓറഞ്ച് വരെ നിറങ്ങളിലുള്ള പുള്ളികൾ വളരുന്നു.
  • ചാരനിറം മുതൽ തവിട്ടുനിറം വരെയുള്ള ഇലപ്പുള്ളികൾ ഇരുണ്ട അരികുകളോടെയും മഞ്ഞ നിറത്തിലുള്ള വലയത്തോടെയും കാണപ്പെടുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


പപ്പായ

ലക്ഷണങ്ങൾ

ആന്ത്രാക്നോസ് ഇലകളിലും ഇലഞെട്ടുകളിലും പ്രത്യക്ഷപ്പെടാമെങ്കിലും, അത് പ്രധാനമായും ഫലങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ്. ഇരുണ്ട അരികുകളും, മഞ്ഞ വലയവും ഉള്ള ചാരനിറം മുതൽ തവിട്ടുനിറം വരെയുള്ള പുള്ളികൾ ദൃശ്യമാകുന്നതാണ് ഇലകളിലെ ലക്ഷണങ്ങൾ. പിന്നീട് ഈ പുള്ളികൾ വലുതാകുകയും ഒന്നിച്ചുചേര്‍ന്ന് വലിയ നിർജ്ജീവ ഭാഗങ്ങളായി മാറുകയും ചെയ്യുന്നു. ചെറിയ, ഇളം നിറത്തിലുള്ള പുള്ളികൾ ഫലങ്ങളുടെ തൊലിയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നു. അവ പാകമാകുമ്പോൾ, ഈ പാടുകൾ ഗണ്യമായി വളരുകയും (5 സെ.മി വരെ), പലപ്പോഴും വെള്ളത്തിൽ കുതിർന്ന അല്ലെങ്കിൽ പൊങ്ങി ദൃശ്യമാകുന്ന, വൃത്താകൃതിയിലുള്ള, ഇരുണ്ട തവിട്ട് ക്ഷതങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ക്ഷതങ്ങളിൽ ഏകകേന്ദ്രീകൃതമായ മാതൃകയിൽ പിങ്ക് മുതൽ ഓറഞ്ച് വരെ നിറങ്ങളിലുള്ള പുള്ളികൾ വളരുന്നു. "ചോക്ലേറ്റ് പുള്ളികൾ" എന്നറിയപ്പെടുന്ന ചെറിയ, ചുവപ്പുകലർന്ന തവിട്ട് നിറമുള്ള, കുഴിഞ്ഞ പാടുകളും (2 സെ.മി വരെ) ദൃശ്യമാകുന്നു. ഫലങ്ങൾ പാകമാകുന്നതിനുമുൻപ് പൊഴിഞ്ഞു പോയേക്കാം. വിളവെടുപ്പിനുശേഷവും, പ്രത്യേകിച്ചും ഫലങ്ങൾ ശീതികരിക്കുമ്പോൾ ഈ ലക്ഷണങ്ങൾ വികസിച്ചേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

അനുകൂലമായ കാലാവസ്ഥയിൽ പ്രയോഗിക്കുകയാണെങ്കിൽ ബാസില്ലസ് സബ്‌ടിലിസ് അല്ലെങ്കിൽ ബാസില്ലസ് മൈലോളിക്യുഫാസിയൻസ് അടിസ്ഥാനമാക്കിയ ജൈവ-കുമിൾനാശിനികൾ നല്ല രീതിയിൽ പ്രവർത്തിക്കും. വിത്തുകൾ അല്ലെങ്കിൽ പഴങ്ങൾ ചൂടുവെള്ളം ഉപയോഗിച്ച് പരിചരിക്കുന്നത് (20 മിനുട്ട് 48°C) ഏതെങ്കിലും കുമിൾ ശേഷിപ്പുണ്ടെങ്കില്‍ അത് നശിപ്പിക്കുകയും, കൃഷിയിടത്തിലോ അല്ലെങ്കിൽ കൊണ്ടുപോകുമ്പോഴോ രോഗം കൂടുതൽ വ്യാപിക്കുന്നത് തടയുകയും ചെയ്യും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനായി അസോക്സിസ്ട്രോബിന്‍, ക്ലോറോതലോണിൽ അല്ലെങ്കിൽ കോപ്പർ സൾഫേറ്റ് എന്നിവ അടങ്ങിയ കുമിൾനാശിനികൾ കുറഞ്ഞത് 3 പ്രാവശ്യം 10-12 ദിവസങ്ങളുടെ ഇടവേളകളിൽ തളിക്കാവുന്നതാണ്. ഈ സംയുക്തങ്ങൾ ഉപയോഗിച്ച് വിത്തുകളുടെ പരിചരണവും നടത്താവുന്നതാണ്. അവസാനമായി, വിദേശ വിപണികളിലേക്ക് കൊണ്ടുപോകുന്ന ഫലങ്ങളിൽ അണുബാധ കുറയ്ക്കുന്നതിനായി വിളവെടുപ്പിനു ശേഷം കുമിൾനാശിനികളുടെ കൂടെ ഭക്ഷ്യ-നിലവാരമുള്ള മെഴുകും ഉപയോഗിക്കാവുന്നതാണ്.

അതിന് എന്താണ് കാരണം

ലോകമെമ്പാടുമുള്ള ഒരു പ്രധാന രോഗമാണ് ആന്ത്രാക്നോസ്. മണ്ണിലൂടെ വ്യാപിക്കുന്ന കോളേറ്റോട്രിക്കം ഗ്ലിയോസ്പോറിയോഡ്സ് എന്ന കുമിളുകൾ ആണ് ഇതിന് കാരണം. വിത്തുകളിൽ അല്ലെങ്കിൽ മണ്ണിലുള്ള വിളകളുടെ അവശിഷ്ടങ്ങളിൽ ഈ കുമിളുകൾ അതിജീവിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ, ഇവ കാറ്റിനാലും മഴവെള്ളം തെറിക്കുന്നതിലൂടെയും കൃഷിയിടത്തിലെ കേടുപാറ്റാത്ത, മുറിവില്ലാത്ത, പാകമാകാത്ത പച്ച ഫലങ്ങളിലേക്ക് വ്യാപിക്കുന്നു. മറ്റുള്ളവയോടൊപ്പം മാവ്, വാഴ, വെണ്ണപ്പഴം എന്നിവ ഇവയുടെ ആതിഥേയ വിളകളിൽ ഉൾപ്പെടുന്നു. മിതമായ താപനില (ഏറ്റവും അനുകൂലമായത് 18 നും 28 നും ഇടയിലാണ്), ഉയർന്ന ആർദ്രത (97% അല്ലെങ്കിൽ അതിൽ കൂടുതൽ), താഴ്ന്ന പി.എച്ച് (5.8 മുതൽ 6.5 വരെ) എന്നിവ കൃഷിയിടത്തില്‍ ഈ രോഗം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു. വരണ്ട കാലാവസ്ഥ, ഉയർന്ന സൂര്യപ്രകാശം അല്ലെങ്കിൽ താപനിലയിലുള്ള അത്യധികമായ ഏറ്റക്കുറച്ചിലുകൾ എന്നിവ അവയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു. അവയുടെ ജീവിതചക്രം പൂർത്തീകരിക്കാൻ കുമിളുകൾക്ക് അവ ആക്രമിച്ച പഴം ഒരു നിശ്ചിത അളവിൽ പാകമെത്തേണ്ടതുണ്ട്.


പ്രതിരോധ നടപടികൾ

  • കുറഞ്ഞ മഴയുള്ള കൃഷിയിടങ്ങൾ തിരഞ്ഞെടുക്കുക.
  • പ്രതിരോധശേഷിയുള്ള ഇനങ്ങൾ നടുക കൂടാതെ ആരോഗ്യമുള്ള വിത്തുകൾ ഉപയോഗിക്കുക.
  • ചെടികൾക്കിടയിൽ പര്യാപ്തമായ അകലം പാലിക്കുക.
  • കൃഷിയിടത്തിലും അല്ലെങ്കിൽ അതിനുചുറ്റും രോഗകാരിക്ക് ആതിഥേയമാകാത്ത ചെടികളായ നാരകം, കാപ്പി എന്നി നടുക.
  • വായൂസഞ്ചാരം മെച്ചപ്പെടുത്തുന്നതിന് വർഷംതോറും വൃക്ഷങ്ങൾ വെട്ടിയൊതുക്കുക.
  • തോട്ടത്തില്‍ അടർന്നുവീണ ഫലങ്ങളും ഇലകളും നീക്കം ചെയ്യുക.
  • തോട്ടം കളവിമുക്തമായി സൂക്ഷിക്കുക.
  • നല്ല നീർവാർച്ച സംവിധാനം നടപ്പിലാക്കുക.
  • മോശമായ ലക്ഷണങ്ങൾ ഒഴിവാക്കാൻ നേരത്തേ വിളവെടുക്കുക.
  • നല്ല വായുസഞ്ചാരമുള്ള പരിസ്ഥിതിയിൽ ഫലങ്ങൾ സംഭരിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക