ഉഴുന്ന് & ചെറുപയർ

പയറുവര്‍ഗ്ഗങ്ങളിലെ സെർകോസ്പോറ ഇലപ്പുള്ളികൾ

Cercospora canescens

കുമിൾ

ചുരുക്കത്തിൽ

  • ഇലകളിൽ ചുവപ്പുകലർന്ന തവിട്ട് നിറത്തിലുള്ള അരികുകളാൽ ചുറ്റപ്പെട്ട ഇളം തവിട്ട് നിറത്തില്‍ വൃത്താകൃതിയിലുള്ള നിരവധി മൃതകോശങ്ങളുടെ പുള്ളികൾ.
  • കനത്ത ഇലപൊഴിയല്‍.
  • വിളവ് നഷ്ടം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉഴുന്ന് & ചെറുപയർ

ലക്ഷണങ്ങൾ

രോഗാണുവിന്‍റെ ശക്തിയും ചെടിയുടെ ഇനവും അനുസരിച്ച് ലക്ഷണങ്ങൾ അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു. വിതച്ചതിന് 3-5 ആഴ്ചകൾക്ക് ശേഷം ഇലകളിൽ മഞ്ഞ വലയത്താൽ ചുറ്റപ്പെട്ട തവിട്ട് നിറമുള്ള മധ്യഭാഗത്തോടുകൂടിയ ചെറുതും, വെള്ളത്തിൽ കുതിർന്നതുമായ വൃത്താകൃതിയിലുള്ള പുള്ളികൾ ആദ്യം പ്രത്യക്ഷപ്പെടുന്നു. രോഗത്തിന്‍റെ മുന്നോട്ടുള്ള ഘട്ടങ്ങളിൽ, ഈ പാടുകളുടെ എണ്ണം അധികരിക്കുകയും, ചെറുതായി താഴ്ന്നതുപോലെ കാണപ്പെടുന്ന ചുവപ്പുകലർന്ന തവിട്ട് നിറത്തിലുള്ള അരികുകളോടെയുള്ള മൃതകോശങ്ങളായി (ഇരുണ്ട തവിട്ട് നിറം) മാറുകയും ചെയ്യുന്നു. ചെടിയുടെ മറ്റു ഭാഗങ്ങളിലും ഇവ വികസിച്ചേക്കാം, പ്രത്യേകിച്ച് പച്ച വിത്തറകളിൽ. അനുകൂലമായ പാരിസ്ഥിതിക സാഹചര്യങ്ങളിൽ രൂക്ഷമായ ഇലപ്പുള്ളികള്‍ പൂവിടല്‍ സമയത്തും വിത്തറകൾ രൂപപ്പെടുന്ന സമയത്തും കനത്ത ഇലപൊഴിയലിന് കാരണമായേക്കാം. വിത്തറകളുടെ പുറമേയും ഉള്ളിലും ഉണ്ടാകുന്ന കുമിൾ വളർച്ച അവയെ പൂർണമായും നശിപ്പിച്ച് 100% വിളവ് നഷ്ടത്തിലേക്ക് നയിച്ചേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ചൂട് വെള്ളം ഉപയോഗിച്ചുള്ള വിത്തുകളുടെ പരിചരണം സാധ്യമാണ്. രോഗ കാഠിന്യം കുറയ്ക്കുന്നതിന് (വിത്തറകളുടെയും വിത്തുകളുടെയും ഉയർന്ന എണ്ണം, ആരോഗ്യകരമായ വിത്തറകൾ, ഉയർന്ന ഭാരം) വേപ്പെണ്ണ സത്ത് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. കുമിൾനാശിനി ഉപയോഗിച്ചുള്ള പരിചരണം ആവശ്യമെങ്കിൽ മാന്‍കോസെബ്, ക്ലോറാതലോണിൽ അടങ്ങിയ ഉൽപ്പന്നങ്ങൾ @1 ഗ്രാം/ലി അല്ലെങ്കിൽ തയോഫെനേറ്റ് മീതൈൽ @ 1 മിലി 10 ദിവസനങ്ങളുടെ ഇടവേളകളിൽ രണ്ടുപ്രാവശ്യം പ്രയോഗിക്കുക.

അതിന് എന്താണ് കാരണം

ഉഴുന്നിനെയും ചെറുപയറിനേയും ഒരുപോലെ ബാധിക്കുന്ന സെർകോസ്പോറ കാനെസെൻസ് എന്ന കുമിൾ ആണ് ഇലപ്പുള്ളി രോഗത്തിന് കാരണമാകുന്നത്. ഈ കുമിളുകൾ വിത്തുകളിലൂടെ വ്യാപിക്കപ്പെടുന്നവയാണ്, കൂടാതെ അവയ്ക്ക് മണ്ണിലെ ചെടിയുടെ അവശിഷ്ടങ്ങളിൽ 2 വർഷത്തിലേറെ കാലം അതിജീവിക്കാന്‍ കഴിയുകയും ചെയ്യുന്നു. വേരിന്‍റെ ഘടനയെ പിന്തുടർന്ന് അവയ്ക്ക് മണ്ണിൽ വലിയ ദൂരം സഞ്ചരിക്കാൻ കഴിയും. കൃഷിയിടത്തിലുള്ള ഇതര ആതിഥേയവിളകളിലും അല്ലെങ്കിൽ സ്വയം മുളച്ചുവന്ന വിളകളിലും ഇത് ജീവിക്കും. ചെടിയുടെ താഴ്ഭാഗങ്ങളിലേക്കുള്ള വ്യാപനം വെള്ളം തെറിക്കുന്നതുമൂലവും, വായുവിലൂടെയും സംഭവിക്കുന്നു. പകലും രാത്രിയുമുള്ള ഉയർന്ന താപനില, ഈർപ്പമുള്ള മണ്ണ്, ഉയർന്ന ആർദ്രതയിലുള്ള വായു അല്ലെങ്കിൽ കനത്ത കാറ്റോടുകൂടിയ മഴ എന്നിവ കുമിള്‍ വ്യാപനത്തിന് അനുകൂലമായ സാഹചര്യങ്ങളാണ്.


പ്രതിരോധ നടപടികൾ

  • മണ്ണിൽ നല്ല നീർവാർച്ച ഉറപ്പുവരുത്തുക.
  • ആരോഗ്യമുള്ള സസ്യങ്ങളിൽ നിന്നും അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ രോഗവിമുക്ത സ്രോതസ്സുകളിൽ നിന്നുള്ള വിത്ത് ഉപയോഗിക്കുക.
  • സഹന ശേഷിയുള്ളതോ പ്രതിരോധ ശക്തിയുള്ളതോ ആയ ഇനങ്ങൾ കൃഷിചെയ്യുക.
  • പൂവുകളുടെ ഘടനകളില്‍ കേടുപാടുകൾ ഒഴിവാക്കാൻ വൈകി നടുക.
  • ഉയരത്തിൽ വളരുന്ന ധാന്യവിളകളും ബജ്‌റ വിളകളും ഇടവിളയായി വളർത്തി നിരകൾക്കിടയിലെ രോഗവ്യാപനം ഒഴിവാക്കുക.
  • നല്ല വായു സഞ്ചാരം നിലനിർത്താൻ ചെടികൾക്കിടയിൽ മതിയായ അകലം പാലിക്കുക.
  • കുമിളുകൾ അടിഭാഗത്തെ ഇലകളിൽ വ്യാപിക്കുന്നത് തടയാൻ ചെടികൾക്ക് പുതയിടുക.
  • എല്ലാ ചെടി അവശിഷ്ടങ്ങളും നീക്കം ചെയ്ത് കത്തിച്ച് കൃഷിയിടത്തിൽ നല്ല ശുചിത്വം പരിപാലിക്കുക.
  • മലിനമായ ഉപകരണങ്ങൾ വൃത്തിയാക്കുക.
  • ചെടികള്‍ നനഞ്ഞിരിക്കുമ്പോൾ കൃഷിയിടത്തിൽ പണിയെടുക്കുന്നത് ഒഴിവാക്കുക.
  • ആതിഥേയരല്ലാത്ത മറ്റ് വിളകൾ ഉപയോഗിച്ച് വിളപരിക്രമം നടത്താൻ ശുപാർശ ചെയ്യുന്നു.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക