ഗോതമ്പ്

ഗോതമ്പിലെ കാര്‍ണല്‍ ബന്‍റ്

Tilletia indica

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഓരോ പൂങ്കുലയിലെയും എതാനും ധാന്യങ്ങളുടെ അടിഭാഗം കറുപ്പാകുന്നു.
  • ധാന്യങ്ങള്‍ കറുത്ത പൊടിപോലെയുള്ള വസ്തുവാല്‍ നിറയുന്നു.
  • ധാന്യമണികള്‍ ഞെരിച്ചാല്‍ അഴുകിയ മത്സ്യഗന്ധം ഉണ്ടാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ഗോതമ്പ്

ലക്ഷണങ്ങൾ

ആദ്യ ഘട്ടങ്ങളില്‍, ഓരോ പൂങ്കുലയിലെയും ഏതാനും ധാന്യങ്ങളുടെ ചുവട്ടില്‍ മാത്രമാണ് കറുപ്പ് നിറം വ്യാപിക്കുന്നത്. അല്‍പ്പാല്‍പ്പമായി ധാന്യങ്ങള്‍ ശൂന്യമായി , ഭാഗികമായോ പൂര്‍ണ്ണമായോ കറുത്ത പൊടിപോലെയുള്ള വസ്തുവിനാല്‍ നിറയും. ധാന്യം വികസിക്കുകയില്ല, പൂങ്കുലകളുടെ പോളകള്‍ കേടുപറ്റാതെയിരിക്കും. രോഗം പുരോഗമിക്കവേ മറ്റു കതിരുകളിലെ ധാന്യങ്ങളിലും ബാധിക്കുന്നു. ഞെരിച്ചാല്‍, ഈ ധാന്യങ്ങള്‍ അഴുകിയ മത്സ്യത്തിന്റെ ദുര്‍ഗന്ധം പുറപ്പെടുവിക്കും. എന്തായാലും അഴുക്കുപിടിച്ച ധാന്യമണികളുടെ എണ്ണം ഓരോ കതിരുകളിലും അപൂര്‍വ്വമായേ അഞ്ചോ ആറോ കവിയാറുള്ളൂ. രോഗം ബാധിച്ച ചെടികള്‍ മുരടിച്ചേക്കാം. ഈ രോഗം ധാന്യ വിളവില്‍ വളരെക്കുറഞ്ഞ പ്രഭാവമേ ഉണ്ടാക്കാറുള്ളൂ, പക്ഷേ ഗുണമേന്മ പ്രശ്നങ്ങള്‍ മൂലമോ ബീജങ്ങളുടെ സാന്നിധ്യം മൂലമോ മാത്രമാണ് വിത്തുകള്‍ നിരാകരിക്കുന്നത്.

Recommendations

ജൈവ നിയന്ത്രണം

ക്ഷമിക്കുക, ടിലെറ്റിയ ഇന്‍ഡിക്കക്ക് എതിരെ ഞങ്ങള്‍ക്ക് ഇതര ചികിത്സ മാര്‍ഗ്ഗങ്ങള്‍ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തെ ചെറുക്കാനുള്ള എന്തെങ്കിലും അറിയാമെങ്കില്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. താങ്കളില്‍ നിന്നു കേള്‍ക്കാന്‍ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. ഒരു വിത്ത് ചികിത്സയും 100% ഫലപ്രദമല്ല, പക്ഷേ, കുമിളിന്റെ വളര്‍ച്ചയും അവ ധാന്യങ്ങള്‍ക്കുണ്ടാക്കുന്ന കേടുപാടുകളും തടസപ്പെടുത്തുന്ന നിരവധി ചികിത്സകളുണ്ട്. കാര്‍ബോക്സിന്‍-തിറം, ഡിഫെനോകൊനസോള്‍, മെഫനോക്സം അല്ലെങ്കില്‍ ടെബ്യൂകൊനസോള്‍ എന്നിവ അടിസ്ഥാനമായ കുമിള്‍നാശിനികള്‍ വായുവിലൂടെ കൃഷിയിടങ്ങളില്‍ ഉണ്ടായ രോഗബാധ ഫലപ്രദമായി നീക്കം ചെയ്യും.

അതിന് എന്താണ് കാരണം

വിത്തിലൂടെയോ മണ്ണിലൂടെയോ പകരുന്ന ടിലെറ്റിയ ഇന്‍ഡിക്ക എന്ന കുമിളാണ് കാര്‍ണല്‌ ബന്‍റിന് കാരണമാകുന്നത്. ഈ കുമിളിന് 4 മുതല്‍ 5 വര്‍ഷം വരെ മണ്ണില്‍ അതിജീവിക്കാന്‍ കഴിയും. രോഗം ബാധിച്ച മണ്ണിലോ ചെടിയുടെ അവശിഷ്ടങ്ങളിലോ ഉള്ള ബീജങ്ങള്‍ ആരോഗ്യമുള്ള ചെടികളിലേക്കും പൂങ്കുലകളിലേക്കും വ്യാപിക്കും. പൂവിരിയുന്ന ഘട്ടം മുഴുവനും രോഗബാധ ഉണ്ടായേക്കാം. എങ്കിലും കതിരുകള്‍ ആവിര്‍ഭവിക്കുന്ന സമയത്താണ് രോഗബാധക്ക് കൂടുതല്‍ വിധേയമാകുന്നത്. കുമിള്‍ വികസിച്ചു വരുന്ന വിത്തുകളില്‍ കൂട്ടമായി താമസമാക്കി ക്രമേണ അവയുടെ ഉള്ളടക്കം ശൂന്യമാക്കുന്നു. ലക്ഷണങ്ങള്‍ വളരുന്നതില്‍ കാലാവസ്ഥയ്ക്ക് വളരെ പ്രധാനമായ പങ്കുണ്ട്. ധാന്യമണികള്‍ രൂപപ്പെടുന്ന സമയത്തെ ആര്‍ദ്രതയുള്ള കാലാവസ്ഥ (>70%) യും 18 മുതല്‍ 24°C വരെയുള്ള ഊഷ്മാവും ഈ രോഗം പുരോഗമിക്കുനന്തിനു അനുകൂലമാണ്. പണിയായുധങ്ങള്‍, ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി വാഹനങ്ങളിലൂടെ പോലും ബീജങ്ങള്‍ വ്യാപിക്കും.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള ചെടികളില്‍ നിന്നോ അംഗീകൃത സ്രോതസ്സുകളില്‍ നിന്നോ ഉള്ള വിത്തുകള്‍ ഉപയോഗിക്കുക.
  • ലഭ്യമെങ്കില്‍ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ വളര്‍ത്തുക.
  • രോഗ സാധ്യതയില്ലാത്ത മറ്റിനം ചെടികള്‍ സമീപത്തുള്ള കൃഷിയിടങ്ങളില്‍ നടുന്നത് ഒഴിവാക്കുക.
  • വൈവിധ്യമാര്‍ന്ന വിളകള്‍ ഉപയോഗിച്ച് അഞ്ചു വര്‍ഷം വരെ മാറ്റകൃഷി നടപ്പിലാക്കുക.
  • കുമിളിന് അനുകൂലമായ കാലാവസ്ഥകളില്‍ മുള രൂപപ്പെടുന്നത് ഒഴിവാക്കാന്‍ വിതയ്ക്കല്‍ സമയം ക്രമീകരിക്കുക.
  • കൃഷിയിടത്തിലെ നീര്‍വാര്‍ച്ച മെച്ചപ്പെടുത്തുകയും പൂവിടല്‍ സമയത്തെ അധിക ജലസേചനം ഒഴിവാക്കുകയും ചെയ്യണം.
  • നൈട്രജന്റെ അധിക വളമിടല്‍ ഒഴിവാക്കണം.
  • രോഗം ബാധിച്ച കൃഷിയിടങ്ങളില്‍ നിന്നുമുള്ള മണ്ണും യന്ത്രങ്ങളും നിയന്ത്രിക്കണം.
  • മണ്ണിലെ ഊഷ്മാവ് ഉയര്‍ത്താനും കുമിള്‍ വ്യാപനം തടയാനും പ്ലാസ്റ്റിക് പുതയിടല്‍ ഉപയോഗിക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക