ചോളം

ചോളത്തിലെ ഇല വാട്ടം

Setosphaeria turcica

കുമിൾ

ചുരുക്കത്തിൽ

  • ചെറിയ വെള്ളം നിറഞ്ഞ വടുക്കള്‍ താഴ്ഭാഗത്തെ ഇലകളില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നു.
  • പുള്ളികള്‍ സാവധാനം സവിശേഷമായ വിളറിയ പച്ച നിറത്തോടെ വെള്ളം നിറഞ്ഞ പോലെയുള്ള അരികുകളോടെ തവിട്ടു നിറമുള്ള ചുരുട്ടിന്റെ ആകൃതിയുള്ള മുതമായ വടുക്കള്‍ ആയിത്തീരുന്നു.
  • വടുക്കള്‍ പിന്നീട് ഒട്ടിപ്പിടിച്ചു ഒന്നാകുകയും ഇലയുടെ പ്രതലത്തിലെയും തണ്ടിലെയും വലിയൊരു ഭാഗം ഗ്രസിച്ച് നാശത്തിലേക്കും ഒടിഞ്ഞു വീഴലിലേക്കും നയിക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ചോളം

ലക്ഷണങ്ങൾ

ലക്ഷണങ്ങള്‍ താഴ്ഭാഗത്തെ ഇലയില്‍ ചെറിയ, അണ്ഡ ആകൃതിയിലുള്ള, വെള്ളം നിറഞ്ഞ പുള്ളികളായാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത് . രോഗം വളരവേ, അവ ചെടിയുടെ മുകള്‍ ഭാഗത്തും പ്രത്യക്ഷപ്പെടും. മുതിര്‍ന്ന പുള്ളികള്‍ സാവധാനം സവിശേഷമായ വിളറിയ പച്ച നിറത്തോടെ വെള്ളം നിറഞ്ഞ പോലെയുള്ള അരികുകളോടെ തവിട്ടു നിറമുള്ള ചുരുട്ടിന്റെ ആകൃതിയുള്ള മുതമായ വടുക്കള്‍ ആയിത്തീരുന്നു. വടുക്കള്‍ പിന്നീട് ഒട്ടിപ്പിടിച്ചു ഒന്നാകുകയും ഇലയുടെ പ്രതലത്തിലെയും തണ്ടിലെയും വലിയൊരു ഭാഗം ഗ്രസിച്ച് ചിലപ്പോഴൊക്കെ നാശത്തിലേക്കും കടപുഴകി വീഴലിലേക്കും നയിക്കും. രോഗബാധ ചെടിയുടെ മുകള്‍ ഭാഗത്തേക്ക് കതിരുകള്‍ വികസിക്കുന്ന സമയത്ത് വ്യാപിച്ചാല്‍ ഗുരുതരമായ വിളനഷ്ടം ഉണ്ടാകും (70%-നു മുകളില്‍)

ശുപാർശകൾ

ജൈവ നിയന്ത്രണം

രോഗബാധ സാധ്യത കുറയ്ക്കാന്‍ ട്രൈക്കോഡര്‍മ ഹാര്‍സിനം അല്ലെങ്കില്‍ ബാസിലസ് സബ്റ്റിലിസ് അടിസ്ഥാനമായ ജൈവ കുമിള്‍നാശിനികള്‍ വിവിധ ഘട്ടങ്ങളില്‍ പ്രയോഗിക്കാം. സള്‍ഫര്‍ ലായനിയുടെ പ്രയോഗവും ഫലപ്രദമാണ്.

രാസ നിയന്ത്രണം

സാധ്യമെങ്കില്‍, എപ്പോഴും ജൈവശാസ്ത്രപരമായ ചികിത്സകളെ പ്രതിരോധ നടപടികളുമായി ഏകീകരിച്ച സമീപനം പരിഗണിക്കുക. വളരെ നേരത്തെ ഒരു കുമിള്‍നാശിനി പ്രതിരോധമെന്ന നിലയില്‍ പ്രയോഗിക്കുന്നത് ഈ രോഗത്തെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായിരിക്കും. അല്ലെങ്കില്‍, താഴ് ഭാഗത്തെ ഇലകളില്‍ ലക്ഷണങ്ങള്‍ ദൃശ്യമാകുമ്പോള്‍ മുകള്‍ ഭാതെ ഇലകളെയും ചോളത്തണ്ടിനെയും സംരക്ഷിക്കാം കുമിള്‍നാശിനികള്‍ പ്രയോഗിക്കാം. അസോക്സിസ്ട്രോബിന്‍, പികോക്സിസ്ട്രോബിന്‍, മന്‍കൊസേബ്, പൈറക്ളോസ്ട്രോബിന്‍, പ്രോപികൊനസോള്‍, ട്രെട്രകൊനസോള്‍ എന്നിവ അടിസ്ഥാനമായ സ്പ്രേകള്‍ തളിക്കാം. പികോക്സിസ്ട്രോബിന്‍+മെറ്റ്കൊനസോള്‍, പ്രോപികൊനസോള്‍ + അസോക്സിസ്ട്രോബിന്‍, പ്രോതിയോകൊനസോള്‍ + ട്രൈഫ്ലോക്സിസ്ട്രോബിന്‍ എന്നിവ അടിസ്ഥാനമായ ഉത്പന്നങ്ങളും പ്രയോഗിക്കാം. വിത്ത് പരിചരണം ശുപാര്‍ശ ചെയ്യുന്നില്ല.

അതിന് എന്താണ് കാരണം

മണ്ണിലോ ചെടികളുടെ അവശിഷ്ടങ്ങളിലോ ആണ് കുമിള്‍ ശൈത്യകാലം കഴിച്ചു കൂട്ടുന്നത്‌. മഴ, രാത്രിയിലെ മഞ്ഞ് , ഉയര്‍ന്ന ആര്‍ദ്രത, മിതമായ താപനില എന്നിവ കുമിള്‍ വ്യാപനത്തിന് അനുകൂലമാണ്. കാറ്റിലൂടെയും മഴതുള്ളികളിലൂടെയും വരുന്ന കുമിളുകള്‍ മണ്ണില്‍ നിന്ന് ഇളം ചോളച്ചെടികളുടെ താഴ്ഭാഗത്തെ ഇലകളിലേക്ക് വ്യാപിക്കുന്നു. മഴയുള്ള കാലാവസ്ഥയും മോശമായ കൃഷി പരിപാലനവും ഇവയെ കൃഷിയിടത്തിലെ മറ്റു ചെടികളിലേക്ക് വ്യാപിപ്പിക്കുന്നു. വളര്‍ച്ചാ ഘട്ടങ്ങളില്‍ 18 മുതല്‍ 27°C വരെ ഊഷ്മാവാന് രോഗബാധയ്ക്ക് ഏറ്റവും അനുകൂലം. 6 മുതല്‍ 18 മണിക്കൂര്‍ വരെ നീണ്ട സമയത്തെ ഇലയുടെ നനവും ആവശ്യമാണ്. അരിച്ചോളം ഈ കുമിളിന്റെ മറ്റൊരു പ്രധാന രോഗവാഹിയാണ്.


പ്രതിരോധ നടപടികൾ

  • പ്രതിരോധ ശക്തിയും സഹനശക്തിയുമുള്ള ഇനങ്ങള്‍ നടുക.
  • സന്തുലിതമായ പോഷക വിതരണം ഉറപ്പു വരുത്തുകയും അധിക നൈട്രജന്‍ വളപ്രയോഗം ഒഴിവാക്കുകയും വേണം.
  • കൃഷിയിടത്തിലും സമീപത്തുമുള്ള കളകള്‍ നീക്കം ചെയ്യണം.
  • അധികം പടരാതിരിക്കാന്‍ സോയാബീന്‍സ്, ബീന്‍സ്, അല്ലെങ്കില്‍ സൂര്യകാന്തി എന്നിവയുടെ മാറ്റകൃഷി നടത്തുക.
  • ചെടിയുടെ അവശിഷ്ടങ്ങള്‍ കുഴിച്ചിടാനും മണ്ണിലെ രോഗാണുവിനെ കുറയ്ക്കുന്നതിനും ആഴത്തില്‍ ഉഴുതുമറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക