കരിമ്പ്

കരിമ്പിലെ സ്മട്ട്

Sporisorium scitamineum

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • കറുത്ത, ചാട്ടവാറിൻ്റെ രൂപത്തിലുള്ള ഘടന ചെടിയില്‍ വളരുന്നു.
  • ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു.
  • കനം കുറഞ്ഞ ദൃഢമായ ഇലകള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

കരിമ്പ്

ലക്ഷണങ്ങൾ

കരിമ്പിൻ്റെ അഗ്രഭാഗത്തുള്ള വളർച്ചാ മുകുളങ്ങളിൽനിന്ന്‍ കറുപ്പു നിറമുള്ള ചാട്ടവാറുപോലെയുള്ള ഘടന രൂപപ്പെടുന്നു, കൂടാതെ ഭൂരിഭാഗം സംഭവങ്ങളിലും ഈ ഘടന ബാധിച്ച ചെടിയുടെ മുകളിലേക്ക് നിവർന്ന് നില്‍ക്കും. ഈ വളരുന്ന ചാട്ടവാര്‍ ഘടന ചെടിയുടെ കോശങ്ങളുടെയും കുമിള്‍ കോശങ്ങളുടെയും മിശ്രിതമാണ്. കുമിള്‍ ബീജങ്ങള്‍ ചാട്ടവാര്‍ ഘടനയിലെ കലകളിലാണ് സംഭരിക്കുന്നത്. ബീജങ്ങള്‍ പുറത്തു വന്നാല്‍ ചാട്ടാവാറിന്റെ കാതല്‍ മാത്രം അവശേഷിക്കും. കൂടാതെ ചെടിയുടെ വളര്‍ച്ച മുരടിച്ച് ഇലകള്‍ കനം കുറഞ്ഞു കട്ടികൂടും.

Recommendations

ജൈവ നിയന്ത്രണം

രോഗം ബാധിച്ച തണ്ടുകള്‍ നീക്കം ചെയ്യുകയും രോഗം ബാധിച്ച ചെടിയുടെ അവശിഷ്ടങ്ങള്‍ നശിപ്പിക്കുകയും ചെയ്യണം. രോഗമുക്തമായ നടീല്‍ വസ്തു ആണെന്ന് ഉറപ്പു വരുത്താന്‍ കരിമ്പിൻ്റെ മുറിച്ച തണ്ടുകള്‍ 52°C ചൂടുള്ള വെള്ളത്തില്‍ 30 മിനിറ്റ് മുക്കിവയ്ക്കണം. അതല്ലെങ്കിൽ, ഈ തണ്ടുകള്‍ 50°C ചൂട് വെള്ളത്തില്‍ 2 മണിക്കൂര്‍ മുക്കിവയ്ക്കണം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ബെന്‍സിമിഡസോള്‍ അല്ലെങ്കില്‍ ട്രയഡിമേഫോന്‍ പോലെയുള്ള കുമിള്‍ നാശിനികള്‍ ചെടികള്‍ നടുന്നതിന് മുമ്പായി തടങ്ങളില്‍ പ്രയോഗിക്കുന്നത് കൃഷിയിടങ്ങളിലെ രോഗാക്രമണം കുറയ്ക്കാന്‍ സഹായിക്കും.

അതിന് എന്താണ് കാരണം

സവിശേഷ ലക്ഷണമായ ചാട്ടവാർ പോലെയുള്ള ഘടനയിൽ ഉത്പാദിപ്പിക്കപ്പെട്ട രോഗ ബീജങ്ങള്‍ കാറ്റിലൂടെയും നിരവധി പ്രാണികളിലൂടെയും വ്യാപിക്കുന്നു. രോഗം ബാധിച്ച കരിമ്പിന്‍ തണ്ടുകള്‍ വീണ്ടും നടാനായി ഉപയോഗിക്കുന്നതാണ്, രോഗം വ്യാപിക്കാനുള്ള മറ്റൊരു കാരണം. ഊഷ്മളവും ആര്‍ദ്രതയുമുള്ള സാഹചര്യങ്ങൾ, രോഗബാധയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. രോഗം ബാധിച്ച കരിമ്പിന് ലക്ഷണങ്ങള്‍ ദൃശ്യമാക്കാതെ തന്നെ മാസങ്ങളോളം വളരാന്‍ കഴിയും. 2 അല്ലെങ്കില്‍ 4 മാസം (ചിലപ്പോള്‍ ഒരു വര്‍ഷം വരെ) കഴിഞ്ഞാണ് വളരുന്ന ഭാഗം 'ചാട്ടവാര്‍' ഉത്പാദിപ്പിക്കുന്നത്.


പ്രതിരോധ നടപടികൾ

  • പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ നടുക.
  • രോഗവിമുക്തമായ നടീൽവസ്തുക്കൾ ഉപയോഗിക്കുക.
  • വിപുലമായ വിളപരിക്രമം നടപ്പിലാക്കുക.
  • ഗവേഷണ ആവശ്യങ്ങൾക്കുള്ള വിത്ത് ഉത്പാദനത്തിന് ഹീറ്റ് തെറാപ്പി (ഈര്‍പ്പമുള്ള ചൂട് വായൂ പരിചരണം - MHAT 54°C -ല്‍ 150 മിനിട്ട് അല്ലെങ്കില്‍ ചൂട് വെള്ള ചികിത്സ 50°C -ൽ, 2 മണിക്കൂര്‍) ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക