ഗോതമ്പ്

മഞ്ഞ വര പൂപ്പല്‍

Puccinia striiformis

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ചെറിയ, തുരുമ്പു പിടിച്ചപോലെയുള്ള കുരുക്കള്‍ വരകളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു.
  • തണ്ടുകളും കതിരുകളും വരെ ബാധിക്കപ്പെട്ടേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
ബാർലി
ഗോതമ്പ്

ഗോതമ്പ്

ലക്ഷണങ്ങൾ

ചെടിയുടെ സംവേദനക്ഷമതയെ ആശ്രയിച്ചാണ് രോഗത്തിന്റെ കാഠിന്യം. രോഗത്തിന് അതിവേഗം വഴങ്ങുന്ന ഇനങ്ങളില്‍ ഇലകളുടെ സിരകള്‍ക്ക് സമാന്തരമായി നിരകളായി ക്രമീകരിച്ച ചെറിയ മഞ്ഞ മുതല്‍ ഓറഞ്ച് (തുരുമ്പിച്ച) കുരുക്കള്‍ കുറിയ വരകളാകുന്നു. ക്രമേണ ഇവ കൂടിച്ചേരുകയും ഇലയെ മുഴുവനും ഗ്രസിക്കുകയും ചെയ്തേക്കാം. ഇളം ഇലകളില്‍ തുടക്കത്തില്‍ ഈ ഘടന പ്രത്യക്ഷപ്പെടാം. ഈ കുരുക്കള്‍ (0.5 മുതല്‍ 1 മില്ലി മീറ്റര്‍ വരെ വ്യാസം) ചിലപ്പോഴൊക്കെ തണ്ടുകളിലും ചെടിയുടെ അഗ്രഭാഗത്തും കാണാറുണ്ട്‌. രോഗത്തിന്റെ മുന്നോട്ടുള്ള ഘട്ടങ്ങളില്‍, നീണ്ട, മൃതമായ ഇളം തവിട്ടു നിറമുള്ള വരകള്‍ അല്ലെങ്കില്‍ കുരുക്കള്‍ ഇലകളില്‍ ദൃശ്യമാകുന്നു. സാധാരണ തുരുമ്പിച്ച കുരുക്കളോടെയായിരിക്കും ഇത്. ഗുരുതരമായ രോഗബാധകളില്‍, ചെടിയുടെ വളര്‍ച്ച ഗണ്യമായി കുറയുകയും കോശങ്ങള്‍ക്ക് കേടുപാടുണ്ടാകുകയും ചെയ്യുന്നു. ഇലകളുടെ കുറഞ്ഞ വിസ്താരം കുറഞ്ഞ ഉത്പാദനക്ഷമതയിലേക്കും ചെടികളിലെ കുറഞ്ഞ കതിരുകളിലേക്കും കതിരുകളിലെ കുറഞ്ഞ ധാന്യമണികളിലേക്കും നയിക്കുന്നു. മൊത്തത്തില്‍ വര്‍ദ്ധിച്ച വിള നഷ്ടത്തിലേക്ക് നയിക്കുന്നു.

Recommendations

ജൈവ നിയന്ത്രണം

നിരവധി ജൈവ കുമിള്‍നാശിനികള്‍ വിപണിയില്‍ ലഭ്യമാണ്. ബാസിലസ് പ്യുമിലസ് അടിസ്ഥാനമായ ഉത്പന്നങ്ങള്‍ 7 മുതല്‍ 14 വരെ ദിവസങ്ങളുടെ ഇടവേളയില്‍ പ്രയോഗിക്കുന്നത് കുമിളിനെതിരെ ഫലപ്രദവും, ഈ വ്യവസായത്തിലെ പ്രമുഖര്‍ വിപണനം നടത്തുന്നവയുമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. രോഗത്തിനെതിരെ പ്രതിരോധമെന്ന നിലയില്‍ സ്ട്രോബിലൂരിന്‍ ഇനത്തില്‍പ്പെട്ട കുമിള്‍നാശിനികള്‍ ഇലകളില്‍ തളിക്കുന്നത് ഫലപ്രദമാണ്. നിലവില്‍ രോഗം ബാധിച്ച കൃഷിയിടങ്ങളില്‍, ട്രയാസോള്‍ കുടുംബത്തിലെ ഉത്പന്നങ്ങളോ രണ്ടു ഉത്പന്നങ്ങളുടെ മിശ്രിതമോ ഉപയോഗിക്കുക.

അതിന് എന്താണ് കാരണം

തങ്ങള്‍ ജീവിക്കുന്ന ചെടിയുടെ ഘടകങ്ങള്‍ തിന്നു ജീവിക്കുന്ന ഒരു പരാന്നഭോജിയായ പചീനിയ സ്ട്രൈഫോര്‍മി മൂലമാണ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ഇവയ്ക്കു ജീവിക്കാന്‍ സജീവമായ ചെടി ആവശ്യമാണ്‌. ഇവയുടെ ബീജങ്ങള്‍ കാറ്റിലൂടെ നൂറുകണക്കിന് കിലോമീറ്ററുകള്‍ വ്യാപിക്കുകയും ഋതുവിന് അനുസരിച്ച് രോഗം പകരാന്‍ ആരംഭിക്കുകയും ചെയ്യും. ചെടികളുടെ ആസ്യരന്ധ്രങ്ങളിലൂടെയാണ് കുമിള്‍ പ്രവേശിക്കുന്നത്. ക്രമേണ ഇലയുടെ കോശങ്ങളില്‍ കൂട്ടം കൂടും. ഈ രോഗം പ്രധാനമായും ഉണ്ടാകുന്നത് വളര്‍ച്ചയുടെ ആദ്യഘട്ടത്തിലാണ്. കുമിളിന്റെയും രോഗബാധയുടെയും വളര്‍ച്ചയ്ക്ക് അനുകൂലമായ ഘടകങ്ങള്‍: സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം, ഉയര്‍ന്ന ആര്‍ദ്രത (മഞ്ഞ് തുള്ളികള്‍) മഴ, 7 നും 15°Cനും ഇടയിലുള്ള ഊഷ്മാവ്. താപനില സ്ഥിരമായി 21-23°C അധികരിക്കുമ്പോള്‍ രോഗബാധ നിലക്കും കാരണം ഈ താപനിലയില്‍ കുമിളിന്റെ ജീവിതചക്രം തടസപ്പെടും. രോഗസാധ്യതയുള്ള മറ്റിതര ചെടികള്‍ ഗോതമ്പ്, ബാര്‍ലി, വരക് എന്നിവയാണ്.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍ രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക.
  • മതിയായ നൈട്രജന്‍ വളപ്രയോഗം ഉറപ്പു വരുത്തുക.
  • അധിക നൈട്രജന്‍ ഉപയോഗം ഒഴിവാക്കുക.
  • കൃഷിയിടം പതിവായി നിരീക്ഷിച്ച് തനിയെ മുളച്ചു വരുന്ന ചെടികള്‍ നീക്കം ചെയ്യുക.
  • വിളവെടുപ്പിനു ശേഷം വിള അവശിഷ്ടങ്ങള്‍ ആഴത്തില്‍ ഉഴുതുമറിച്ചു കുഴിച്ച് മൂടുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക