Ustilago segetum var. tritici
കുമിൾ
പൂവിടല്‍ ഘട്ടത്തിലോ അതിനു തൊട്ടു മുമ്പോ ആണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്, കറുത്ത കതിരുകളും പൊടിഞ്ഞ കറുത്ത ധാന്യങ്ങളും വിചിത്രമായ "ചത്ത മത്സ്യ" ദുര്‍ഗന്ധവുമാണ് ഇതിന്റെ സവിശേഷതകള്‍. വികസിച്ചു വരുന്ന ഗോതമ്പ്മണികള്‍ക്ക് പകരം കുമിള്‍ വളര്‍ച്ചകള്‍ ഉണ്ടാകുന്നു, രോഗം ബാധിച്ച കതിരുകളില്‍ ധാന്യങ്ങള്‍ വളരില്ല. ലോകത്ത് ഗോതമ്പ് വളര്‍ത്തുന്ന മേഖലകളിലെല്ലാം കണ്ടുവരുന്ന സാധാരണ രോഗമാണ് ഇത്. രോഗം ബാധിച്ച കതിരുകളിൽ പൂർണമായ വിളവ് നഷ്ടം ആയിരിക്കും ഫലം.
20-30°C ചൂട് വെള്ളത്തില്‍ 4-6 വരെ മണിക്കൂര്‍ വിത്തുകള്‍ കുതിര്‍ക്കുക. അതിനുശേഷം, 49°C ചൂട് വെള്ളത്തില്‍ 2 മിനിറ്റ് മുക്കുക. വിത്തുകളെ ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ നിരത്തി 4 മണിക്കൂര്‍ സൂര്യപ്രകാശം ഏല്‍പ്പിക്കുക എന്നതാണ് അടുത്ത പടി. വിതയ്ക്കുന്നതിനു മുമ്പായി വിത്തുകള്‍ പൂര്‍ണ്ണമായും കാറ്റടിച്ച് ഉണങ്ങിയിരിക്കണം. ഈ ചികിത്സ രോഗബാധ സാദ്ധ്യത കുറയ്ക്കും, പക്ഷേ വിത്തുകളുടെ മുളപൊട്ടല്‍ നിരക്കിനെ ബാധിച്ചേക്കാം.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. കാര്‍ബോക്സിന്‍ അല്ലെങ്കില്‍ ട്രയഡിമേനോള്‍ പോലെയുള്ള അന്തര്‍വ്യാപന ശേഷിയുള്ള കുമിള്‍നാശിനികള്‍ ഉപയോഗിച്ച് വിത്തുകള്‍ പരിചരിക്കാം. ഇവയെ പൊട്ടിമുളയ്ക്കുന്ന വിത്തുകള്‍ ഉള്ളിലേയ്‌ക്കെടുക്കുകയും വിത്തിനുള്ളിലെ കുമിളിനെ നശിപ്പിക്കുകയും ചെയ്യുന്നു. ട്രിറ്റികൊനസോള്‍, ഡൈഫെനോകൊനസോള്‍, ടെബ്യൂകൊനസോള്‍ എന്നിങ്ങനെ നിരവധി സംയുക്തങ്ങളും വിത്തുകളെ പരിചരിക്കാന്‍ ലഭ്യമാണ്.
രോഗം ബാധിച്ച ഗോതമ്പ് വിത്തുകള്‍ക്കുള്ളില്‍ സുഷുപ്താവസ്ഥയിലുള്ള ഉസ്റ്റിലാഗോ ട്രിടികി എന്ന വിത്തിലൂടെ പകരുന്ന കുമിളാണ് ലക്ഷണങ്ങള്‍ക്കു കാരണം. ചെടിയുടെ വളര്‍ച്ചയ്ക്കൊപ്പം കുമിളും വളര്‍ച്ചയുടെ ചുവടുകള്‍ വയ്ക്കുന്നു. രോഗം ബാധിച്ച വിത്തുകള്‍ മുളയ്ക്കുമ്പോള്‍ ഇളം ഗോതമ്പ് ചെടിയുടെ തളിരുകള്‍ക്കൊപ്പം കുമിള്‍ വളര്‍ച്ച പുനരാരംഭിച്ച് ക്രമേണ പൂക്കളുടെ കോശങ്ങളില്‍ കൂട്ടമായി താമസമാരംഭിക്കുന്നു. പൂമ്പൊടി പുറപ്പെടുവിക്കുന്നതിന് പകരം പൂക്കള്‍ കുമിള്‍ ബീജങ്ങള്‍ പുറപ്പെടുവിക്കുകയും അവ കാറ്റിനാല്‍ ആരോഗ്യമുള്ള പൂക്കളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അവിടെ അവ മുളപൊട്ടി ആന്തരിക കോശങ്ങളില്‍ കൂട്ടമായി താമസിക്കാന്‍ ആരംഭിക്കും, ക്രമേണ പുതിയ വിത്തുകളില്‍ കൂടിച്ചേരുന്നു. രോഗം ബാധിച്ച വിത്തുകള്‍ സുഷുപ്തിയിലുള്ള കുമിളിനെ വഹിക്കുമെങ്കിലും, ആരോഗ്യമുള്ളതായി കാണപ്പെടും. ഈ വിത്തുകള്‍ പാകി മുളപ്പിക്കുന്നത് വഴി ജീവിതചക്രം വീണ്ടും ആരംഭിക്കും. വിളയുടെ അവശിഷ്ടങ്ങള്‍, മഴ, കീടങ്ങള്‍ മുതലായവയാണ് മറ്റു രോഗ വ്യാപന മാര്‍ഗ്ഗങ്ങള്‍. ആര്‍ദ്രതയുള്ള കാലാവസ്ഥ (60-85% ആപേക്ഷിക ആര്‍ദ്രത) യ്ക്കൊപ്പമുള്ള തുടര്‍ച്ചയായ മഴയും മഞ്ഞ് തുള്ളികളും 16–22°C വരെയുള്ള കുറഞ്ഞ താപനിലയും ഇവയുടെ ബീജങ്ങളുടെ ദ്രുതഗതിയിലുള്ള മുളപൊട്ടലിനു അനുകൂലമാണ്.