ഗോതമ്പ്

ഗോതമ്പിന്റെ തണ്ടിലെ തുരുമ്പ് രോഗം

Puccinia graminis

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ചുവന്ന, ദീര്‍ഘവൃത്താകൃതിയിലുള്ള പൊടിപോലെയുള്ള കുമിളകള്‍ തണ്ടുകളിലും, ഇലപ്പോളകളിലും വല്ലപ്പോഴും ഇലകളിലും പ്രത്യക്ഷപ്പെടുന്നു.
  • കുമിളകള്‍ വളര്‍ന്നു ഒരുമിച്ചു കൂടി ചെടിയുടെ പുറംതൊലിക്ക് പരുക്കനായ രൂപം നല്‍കി വലിയൊരു ഭാഗം കൈയടക്കും.
  • തണ്ടുകള്‍ ദുര്‍ബലമായി വലിയ കാറ്റിലും മഴയിലും ചെടികള്‍ വീണു പോകുന്നു.
  • ദുര്‍ബലമായ ചെടികള്‍ മറ്റു രോഗാണുക്കളുടെ ആക്രമണത്തിനും വിധേയമാകും.
  • ഗോതമ്പ് മണികള്‍ നിറയുന്നതിന് മുമ്പ് രോഗം ഗുരുതരമായാല്‍ സാരമായ വിളവ്‌ നഷ്‌ടം ഉണ്ടായേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
ബാർലി
ഗോതമ്പ്

ഗോതമ്പ്

ലക്ഷണങ്ങൾ

ആദ്യലക്ഷണങ്ങള്‍, രോഗബാധയ്ക്ക് 7 മുതല്‍ 15 ദിവസങ്ങള്‍ക്കു ശേഷമാണു പ്രത്യക്ഷപ്പെടുന്നത്. ചുവപ്പ് കലര്‍ന്ന തവിട്ടു നിറമുള്ള ദീര്‍ഘവൃത്താകൃതി മുതല്‍ ദീര്‍ഘിച്ചതുമായ കുമിളകള്‍ തണ്ടുകള്‍, ഇലപ്പോളകള്‍, അപൂര്‍വ്വമായി ഇലകളിലും പൂങ്കുലകളിലും പ്രത്യക്ഷപ്പെടുന്നു. തണ്ടുകളിലും പോളകളിലുമാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. പൊടിപോലെയുള്ള കുമിളകള്‍ വളരുകയും സാധാരണ ഒരുമിച്ചു ചേര്‍ന്ന് ഒരു വലിയ ഭാഗം ആവരണം ചെയ്യുകയും ചെയ്യും. തത്ഫലമായി ചെടിയുടെ പുറംതൊലിയിൽ കേടുപാടുകള്‍ ബാധിച്ച ഭാഗങ്ങള്‍ക്ക് പരുക്കനായ രൂപം വരുന്നു. രോഗബാധ ഗുരുതരമെങ്കില്‍ തണ്ടുകള്‍ ദുര്‍ബലമായി കനത്ത കാറ്റിലും മഴയിലും ചെടികള്‍ വീണു പോകുന്നു. കുമിള്‍ വെള്ളത്തിന്റെയും മറ്റു പോഷകങ്ങളുടെയും വിതരണം തടസപ്പെടുത്തി ജല നഷ്ടം, ചെടിയുടെ ഓജസ്, ഗോതമ്പ് മണികളിലേക്കുള്ള പോഷകസംവഹനം എന്നിവ കുറയ്ക്കുന്നു. ഗോതമ്പ്മണികള്‍ ചുരുങ്ങി വിളവു കുറയുന്നു. ചെടി മുഴുവനായും ദുര്‍ബലമായി മറ്റു രോഗാണുക്കളുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും ഉയരുന്നു. ധാന്യമണികള്‍ പൂര്‍ണ്ണമായി നിറയുന്നതിനു മുമ്പ് രോഗം ഗുരുതരമായാല്‍ സാരമായ വിളവ്‌ നഷ്‌ടം ഉണ്ടായേക്കാം.

Recommendations

ജൈവ നിയന്ത്രണം

ക്ഷമിക്കണം, പൂചിനിയ ട്രിറ്റിസിനയ്ക്കെതിരായി ഞങ്ങള്‍ക്ക് ഇതര ചികിത്സ മാര്‍ഗ്ഗങ്ങള്‍ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തോടു പൊരുതാന്‍ സഹായിക്കുന്ന എന്തെങ്കിലും മാര്‍ഗ്ഗം അറിയുമെങ്കില്‍ ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ടെബുകൊനസോള്‍ അല്ലെങ്കില്‍ പ്രോതിയോകൊനസോള്‍ അടങ്ങിയ കുമിള്‍നാശിനികള്‍ കുമിളിനെ നിയന്ത്രിക്കാന്‍ ഉപയോഗിക്കാം. നിവാരണ ചികിത്സയ്ക്ക് ട്രയസോള്‍, സ്ട്രോബിലൂരിന്‍സ് എന്നിവ അടങ്ങിയ കുമിള്‍നാശിനികള്‍ പ്രയോഗിക്കാം. സ്ട്രോബിലൂരിന്‍ എന്ന രാസവസ്തുവിനെ കുറച്ചൊക്കെ പ്രതിരോധിക്കാനുള്ള കഴിവ് കുമിളുകളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

അതിന് എന്താണ് കാരണം

സജീവമായ ചെടിയുടെ കോശങ്ങള്‍ തിന്നു തീര്‍ത്ത് അതിജീവിക്കുന്ന പൂചിനിയ ഗ്രമിനിസ് എന്ന കുമിളാണ് ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നത്. ഇവയുടെ ബീജങ്ങള്‍ കാറ്റിലൂടെ വളരെ ദൂരം സഞ്ചരിക്കുകയും ജലസമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ മുളപൊട്ടുകയും ചെയ്യും. വ്യാപനത്തിന്റെ മറ്റു മാര്‍ഗ്ഗങ്ങള്‍ യന്ത്രങ്ങള്‍, പണിയായുധങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷ എന്നിവയാണ്. ഇലകളിലെ സ്വാഭാവിക സുഷിരങ്ങള്‍ വഴിയാണ് കുമിള്‍ ചെടിയെ ബാധിക്കുന്നത്, ഇതിനെ വെളിച്ചക്കുറവും (പുലര്‍ച്ചെ അല്ലെങ്കില്‍ വൈകുന്നേരം) പതിവായ മഞ്ഞും മഴയും മൂലമുള്ള ഇലയുടെ ദീര്‍ഘകാല നനവും അനുകൂലിക്കുന്നു. മഞ്ഞിന് ഹേതുവാകുന്ന ചൂടുള്ള പകലുകളും (25-30°C) ചൂട് കുറഞ്ഞ രാത്രികളും (15-20°C) തണ്ടിലെ തുരുമ്പ് രോഗത്തിനു അനുകൂലമാണ്. ഈ രോഗം സാധാരണ സ്ഥിരീകരിച്ചിരിക്കുന്നത് ഗോതമ്പിലാണ്, പക്ഷേ മറ്റു ചെടികളും രോഗാവാഹികളായി പ്രവൃത്തിക്കുകയും രോഗം ബാധിക്കുകയും ചെയ്യാറുണ്ട് (മറ്റു ധാന്യങ്ങള്‍, പുല്ലുകള്‍, ബെര്‍ബെറിസ് കുറ്റിച്ചെടികള്‍).


പ്രതിരോധ നടപടികൾ

  • രോഗപ്രതിരോധശേഷിയുള്ള ഗോതമ്പ് ഇനങ്ങള്‍ ഉപയോഗിക്കുക.
  • വേഗത്തില്‍ പാകമെത്തുന്ന ഇനങ്ങള്‍ ഉപയോഗിക്കുക.
  • വസന്തകാലത്ത് സാധ്യമാകുന്നത്ര നേരത്തെ ചെടി നടുക.
  • പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശരത് കാലത്ത് കഴിയുന്നത്ര താമസിച്ചു ചെടി നടുക.
  • രോഗലക്ഷണങ്ങള്‍ക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • സമീപത്തെ കളകള്‍, സ്വയമേ മുളച്ചു വരുന്ന ചെടികളും ബെര്‍ബെരിസ് ഇനത്തിലെ കുറ്റിച്ചെടികളും നീക്കം ചെയ്യണം.
  • അമിതമായ നൈട്രജന്‍ വളമിടല്‍ ഒഴിവാക്കണം.
  • ചെടികള്‍ക്ക് മതിയായ വായൂ സഞ്ചാരം ലഭിക്കാന്‍ ആവശ്യത്തിന് ഇടയകലം ലഭ്യമാക്കണം.
  • കൃഷിയിടങ്ങളില്‍ കുമിളുകളുടെ അതിജീവനം തടയുന്നതിനായി ചെടികളുടെ എല്ലാ അവശിഷ്ടങ്ങളും നീക്കം ചെയ്തു നശിപ്പിക്കണം.
  • മറ്റു കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്പായി പണിയായുധങ്ങള്‍, പാദരക്ഷകള്‍, കൈകള്‍, വസ്ത്രങ്ങള്‍ എന്നിവ നന്നായി വൃത്തിയാക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക