ഗോതമ്പ്

ഗോതമ്പിന്റെ ഇലയിലെ തുരുമ്പ്

Puccinia triticina

കുമിൾ

ചുരുക്കത്തിൽ

  • ഇലകളിലും ഇലപ്പോളകളിലും പുറം തൊലിയിലും അസംഖ്യം ചുവപ്പ് കലര്‍ന്ന ഓറഞ്ച് മുതല്‍ തവിട്ടു നിറം വരെയുള്ള കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു.
  • രോഗ പ്രതിരോധ ശക്തി കുറഞ്ഞ ചെടികളിൽ, ആദ്യത്തെ കുമിളകള്‍ക്ക് ചുറ്റും ചെറിയ രണ്ടാം ഘട്ട കുരുക്കളും വിളറിയ പച്ചയോ മഞ്ഞയോ നിറത്തിലുള്ള വലയങ്ങളും ദൃശ്യമാകുന്നു.
  • കൂടുതല്‍ പ്രതിരോധശക്തിയുള്ള ഗോതമ്പ് ഇനങ്ങളില്‍ ഓറഞ്ച് കുമിളകള്‍ ചെറുതും വിളറിയതോ മൃതമായതോ ആയ ഭാഗങ്ങളാല്‍ ചുറ്റപ്പെട്ടതും ആയിരിക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ഗോതമ്പ്

ലക്ഷണങ്ങൾ

ഇലയിലെ തുരുമ്പ് ഗോതമ്പിലെ വളരെ സാധാരണമായ രോഗമാണ്. ലക്ഷണങ്ങള്‍, രോഗം ബാധിച്ച ചെടിയുടെ സാധ്യതയെ ആശ്രയിച്ചിരിക്കുന്നു. ഇലയുടെ ഇരു വശത്തും, ഇലപ്പോളകളിലും പുറം തൊലിയിലും ചിതറിക്കിടക്കുന്ന അസംഖ്യം ചുവപ്പ് കലര്‍ന്ന ഓറഞ്ച് മുതല്‍ തവിട്ടു നിറം വരെയുള്ള കുമിളകളാണ് ഇതിന്റെ സവിശേഷത. അല്പം ഉയര്‍ന്ന് ദീര്‍ഘവൃത്താകൃതിയിലുള്ള ഇവയ്ക്ക് 1.5 മി.മി. വ്യാസമുണ്ട്. രോഗ സാധ്യത കൂടിയ ചെടികളില്‍ ആദ്യത്തെ കുമിളകള്‍ക്ക് ചുറ്റും രണ്ടാം ഘട്ട ചെറിയ കുരുക്കളും, വിളറിയ പച്ചയോ മഞ്ഞയോ നിറത്തിലുള്ള വലയങ്ങളും ദൃശ്യമാകുന്നു. പതിയെ ഈ നിറം ഇരുണ്ട തവിട്ടു നിറമോ കറുപ്പ് നിറമോ ആയി മാറുന്നു. കൂടുതല്‍ പ്രതിരോധ ശക്തിയുള്ള ഗോതമ്പ് ഇനങ്ങളില്‍, ഓറഞ്ച് കുമിളകള്‍ സാധാരണ ചെറുതും വിളറിയതോ മൃതമോ ആയ ഭാഗങ്ങളാല്‍ ചുറ്റപ്പെട്ടുമിരിക്കും. ചെടിയുടെ കോശങ്ങളുടെ കേടുപാടുകൾ, ജല നഷ്ടം, ഉത്പാദനക്ഷമതക്കുറവ് എന്നിവയ്ക്ക് ഈ രോഗബാധ കാരണമാകുന്നു. പൂങ്കുലകളുടെ കുറവ്, ധാന്യമണികളുടെ സങ്കോചം, വിളവ്‌ കുറവ് എന്നിവയ്ക്കും ലക്ഷണങ്ങള്‍ കാരണമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ക്ഷമിക്കണം, പുചിനിയ ട്രിടിസിനയ്ക്കെതിരെ ഞങ്ങള്‍ക്ക് ഇതര ചികിത്സ മാര്‍ഗ്ഗങ്ങള്‍ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ പൊരുതാനുള്ള എന്തെങ്കിലും അറിയാമെങ്കില്‍ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്നു കേള്‍ക്കാന്‍ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം സ്വീകരിക്കുക. പ്രോപികൊനസോള്‍ അല്ലെങ്കില്‍ ട്രയസോള്‍ അടങ്ങിയ കുമിള്‍നാശിനികള്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഈ രോഗം ഒഴിവാക്കാന്‍ ഇലകളില്‍ തളിക്കാം. ഉത്പന്നം എങ്ങനെയാണ് പ്രയോഗിക്കേണ്ടത് എന്നതിന് നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചു മനസിലാക്കണം. ഇതിനെതിരെയുള്ള പ്രതിരോധം കുമിളുകളിൽ വളരാതിരിക്കാന്‍ പ്രയോഗ സമയങ്ങളും മാത്രകളും ശ്രദ്ധിക്കുക.

അതിന് എന്താണ് കാരണം

ചെടിയുടെ കോശങ്ങളിലെ പരാദമായ പുചിനിയ ട്രിടിസിന എന്ന കുമിളാണ് ഈ രോഗത്തിനു കാരണം. ഇവയ്ക്കു തങ്ങളുടെ ജീവിതചക്രം പൂര്‍ത്തിയാക്കുവാന്‍ സജീവമായ ഗോതമ്പ് ചെടികളോ ഇവയ്ക്കു ആതിഥ്യമേകുന്ന മറ്റിതര ചെടികളോ ആവശ്യമാണ്‌. ബീജങ്ങളെ അവയുടെ സ്രോതസില്‍ നിന്നും നൂറുകണക്കിന് കിലോമീറ്ററുകള്‍ ദൂരെ വരെ കാറ്റ് വ്യാപിപ്പിക്കും. കുമിളിന്റെ മുളപൊട്ടല്‍ പ്രക്രിയയ്ക്ക് ഉയര്‍ന്ന ഈര്‍പ്പവും ഇലകളില്‍ ദീര്‍ഘകാലം നനവും 10° മുതല്‍ 30°C (16–22 °C ഏറ്റവും അനുകൂലം) താപനിലയും ആവശ്യമാണ്‌. ഈ അവസ്ഥകളില്‍ ബീജാങ്കുരണം, ഇലയുമായി അവയുടെ ആദ്യ സമ്പര്‍ക്കം നടന്നു 30 മിനിറ്റിനകം നടക്കും. നൈട്രജന്റെ വളമിടല്‍ നിരക്കുകളും അനുകൂലമാണ്. ഇലകളിലെയോ പോളകളിലെയോ സ്വാഭാവിക സുഷിരങ്ങളിലൂടെയാണ് ഈ കുമിള്‍ ചെടികളില്‍ പ്രവേശിക്കുന്നത്. കൃഷിയിടത്തിലെ കുമിളുകള്‍ തങ്ങളുടെ ജീവിതചക്രം 7 മുതല്‍ 8 വരെ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നവയാണ്. പുചിനിയ ട്രിടിസിന ബാധിക്കുന്ന നിരവധി മറ്റു ചെടികള്‍ ഭക്ഷ്യധാന്യ കുടുംബത്തിലുണ്ട്.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍ പ്രതിരോധ ശക്തിയും സുസ്ഥിരതയുമുള്ള ഇനങ്ങള്‍ വളര്‍ത്തുക.
  • ശൈത്യകാലത്ത് വൈകിയും വേനല്‍ക്കാലത്ത് സാധാരണയിലും നേരത്തെയും ഗോതമ്പ് വിതയ്ക്കുക.
  • തനിയെ മുളച്ചു വരുന്ന ചെടികള്‍ക്കായി കൃഷിയിടം പരിശോധിച്ചു അവ നീക്കം ചെയ്യുക.
  • വിളകള്‍ സാന്ദ്രത കുറച്ച് നടുക.
  • ആസൂത്രിതവും ആരോഗ്യകരവുമായ വിള പരിക്രമം നടപ്പിലാക്കുക.
  • നൈട്രജന്റെ മതിയായ വളപ്രയോഗം ഉറപ്പാക്കുക.
  • വിളവെടുപ്പിനു ശേഷം വിളയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക