നെല്ല്

നെല്ലിലെ കുലവാട്ടം

Magnaporthe oryzae

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ ഇരുണ്ട അരികുകളോടുകൂടിയുള്ള അണ്ഡാകൃതി മുതല്‍ വൃത്താകൃതി വരെയുള്ള വെളുത്ത പുള്ളികള്‍.
  • മുട്ടുളിലും ലക്ഷണങ്ങള്‍ കണ്ടേക്കാം.
  • ഞാറുകളുടെയോ അല്ലെങ്കിൽ ഇളം ചെടികളുടെയോ നാശം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

നെല്ലിലെ കുലവാട്ടം ചെടിയുടെ തറനിരപ്പിനു മുകളിലുള്ള എല്ലാ ഭാഗങ്ങളിലും ബാധിക്കും: ഇല, മുട്ടുകള്‍ ചേരുന്ന ഭാഗം, മുട്ടുകള്‍, പൂങ്കുലയുടെ ചുവടു ഭാഗം, പൂങ്കുലയുടെ വിവിധ ഭാഗങ്ങള്‍, ചിലപ്പോള്‍ ഇലപ്പോളകള്‍. ഇലകള്‍ മഞ്ഞ മുതല്‍ ഇളം പച്ച വരെയുള്ള കണ്ണിന്റെ ആകൃതിയുള്ള കൂര്‍ത്ത അഗ്രഭാഗത്തോട് കൂടിയ വിളറിയ വടുക്കള്‍ പ്രദര്‍ശിപ്പിക്കും. വടുക്കളുടെ അരികുകകള്‍ ഇരുണ്ടവയും നടുഭാഗം ചാര നിറം മുതല്‍ വെള്ള നിറം വരെയുമായിരിക്കും. ചെടിയുടെ പ്രായം, രോഗബാധയുണ്ടായ സമയം എന്നിങ്ങനെ പല ഘടകങ്ങലെ ആശ്രയിച്ചാണ് വടുക്കളുടെ വലിപ്പം. രോഗം വര്‍ദ്ധിക്കുന്നതനുസരിച്ച് ഈ വടുക്കളും വളരുകയും നെല്ലോലകള്‍ ഉണങ്ങുകയും ചെയ്യും. ഇലകളുടെ സന്ധികളിലും പോളകളിലും രോഗബാധയുണ്ടായാല്‍ കതിരിന്റെ കഴുത്തിലും പ്രത്യക്ഷപ്പെടാം, സന്ധികള്‍ക്ക് മുകളിലുള്ള ഇലകള്‍ നശിക്കും. തണ്ടിലെ മുട്ടുകളെയും ബാധിക്കും. ഇത് തവിട്ടു നിറമുള്ള മുട്ടുകള്‍ക്ക് പിന്നാലെ തണ്ടുകളുടെ പിളരലിനും കാരണമാകുന്നു, പലപ്പോഴും തൈകളുടെയോ ഇളം ചെടികളുടെയോ പൂര്‍ണ്ണമായ നാശവും ഉണ്ടാകുന്നു. വളര്‍ച്ചയുടെ മുന്നോട്ടുള്ള ഘട്ടങ്ങളില്‍ ഗുരതരമായ കുലവാട്ടം ഓലകളുടെ എണ്ണം കുറയ്ക്കും തത്ഫലമായി നെന്മണികളുടെ നിറവും വിളവും കുറയുന്നു. ഇത് നെല്ലിലെ ഏറ്റവും വിനാശകാരിയായ രോഗങ്ങളില്‍ ഒന്നാണ്.

Recommendations

ജൈവ നിയന്ത്രണം

ഈ രോഗത്തിനെതിരെ ഇന്നേ വരെ ഫലപ്രദമായ ജൈവ നിയന്ത്രണ മാര്‍ഗ്ഗം വാണിജ്യപരമായി ലഭ്യമല്ല. ഈ കുമിളിലും രോഗത്തിന്റെ ആക്രമണം/സംക്രമണത്തിലും സ്ട്രെപ്റ്റോമൈസിന്‍ അല്ലെങ്കില്‍ സ്യൂഡോമോനാസ് ബാക്ടീരിയ അടിസ്ഥാനമായ ഉത്പന്നങ്ങളുടെ ജീവന സാമര്‍ത്ഥ്യം സംബന്ധിയായ പരീക്ഷണങ്ങള്‍ നടന്നു വരികയാണ്‌.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. തിരം ഉപയോഗിച്ചുള്ള വിത്ത് ചികിത്സ ഈ രോഗത്തിനെതിരെ ഫലപ്രദമാണ്. അസോക്സിസ്ട്രോബിന്‍, ട്രയസോള്‍സ്, അല്ലെങ്കില്‍ സ്ട്രോബൈലുറിന്‍സ് കുടുംബത്തിലെ സജീവ ചേരുവകകള്‍ അടങ്ങിയ കുമിള്‍ നാശിനികള്‍ നെല്ലിലെ കുലവാട്ടം നിയന്ത്രിക്കുന്നതിനായി ഞാറ്റടിയിലും , മുളപൊട്ടല്‍, പൂങ്കുല ആവിര്‍ഭാവം എന്നീ ഘട്ടങ്ങളിലും തളിക്കാം. പൂങ്കുല പൂര്‍ണ്ണമായി ആവിര്‍ഭവിക്കുന്ന ഘട്ടത്തില്‍ ഒന്നോ രണ്ടോ തവണ കുമിള്‍ നാശിനി പ്രയോഗിക്കുന്നതും ഈ രോഗത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

നെല്ലിലെ കുലവാട്ട ലക്ഷണങ്ങള്‍ക്ക് കാരണം മാഗ്നപോര്‍തെ ഗ്രീസി എന്ന കുമിളാണ്, ഇത് നെല്ലിലെ ഏറ്റവും വിനാശകാരിയായ രോഗങ്ങളില്‍ ഒന്നാണ്. ഇത് ഗോതമ്പ്, വരക്, ബാര്‍ലി, ബജ്റ എന്നിവ പോലെ കാര്‍ഷികമായി വളരെ പ്രാധാന്യമുള്ള ധാന്യങ്ങളെയും ബാധിച്ചേക്കാം. വിളവെടുപ്പിനു ശേഷം വൈക്കോലില്‍ അതിജീവിക്കാന്‍ ഈ കുമിളിനു കഴിയും, അങ്ങനെ അടുത്ത സീസണിലേക്ക് സംക്രമിക്കും. സാധാരണ ചെടികള്‍ പാകമെത്തവേ ഈ രോഗാണുവിനു വശംവദമാകുന്നത് കുറഞ്ഞു വരും. തണുത്ത താപനിലകള്‍, തുടര്‍ച്ചയായ മഴ, മണ്ണിലെ കുറഞ്ഞ ഈര്‍പ്പം എന്നിവ ഈ രോഗത്തിന് അനുകൂലമാണ്. അധിക കാലത്തെ ഉയര്‍ന്ന ആര്‍ദ്രതയ്ക്കൊപ്പം ഉണ്ടാകുന്ന ഇലയുടെ നനവും അണുബാധയ്ക്ക് ആവശ്യമാണ്. കരനെല്ല് കൃഷിയില്‍, മഞ്ഞ് തുള്ളികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കൃഷിയിടങ്ങള്‍ (രാത്രിയും പകലും തമ്മില്‍ താപനിലയില്‍ വലിയ വ്യത്യാസം) സാധ്യത കൂടുതലുള്ളവയാണ്. അവസാനമായി, ഉയര്‍ന്ന നൈട്രജനും താഴ്ന്ന സിലിക്കന്‍ നിലകളുമുള്ള നിലങ്ങളില്‍ വിതയ്ക്കുന്ന ചെടികളില്‍ ഈ രോഗം വളരാനുള്ള സാധ്യത വളരെ കൂടുതലാണ്.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ളതോ അംഗീകൃതമോ അയ വിത്തുകള്‍ ഉപയോഗിക്കുക.
  • താങ്കളുടെ പ്രദേശത്ത് ലഭ്യമായ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ നടുക.
  • സീസണിന്റെ ആരംഭത്തില്‍ തന്നെ നടുക, മഴക്കാലം കഴിഞ്ഞ ഉടനെ.
  • നൈട്രജന്റെ അധിക വളമിടീല്‍ ഒഴിവാക്കി രണ്ടോ മൂന്നോ തവണകളായി പ്രയോഗിക്കുക.
  • പതിവായ ജലസേചനത്തിലൂടെ വരള്‍ച്ചയുടെ ആഘാതം കുറയ്ക്കുക.
  • നെല്ലിന് ഉചിതമാംവിധം വളരാന്‍ ആവശ്യമായ ജലനിരപ്പ് സജ്ജമാക്കണം.
  • നീര്‍വാര്‍ച്ച ഒഴിവാക്കി തുടര്‍ച്ചയായി വെള്ളം കെട്ടി നിര്‍ത്തുക.
  • കളകളും ആതിഥ്യമേകുന്ന ഇതര ചെടികളും സമയാസമയങ്ങളില്‍ നിയന്ത്രിക്കുക.
  • മണ്ണില്‍ സിലിക്കന്‍ അഭാവമുണ്ട് എന്നറിഞ്ഞാല്‍ സിലിക്കന്‍ വളങ്ങള്‍ പ്രയോഗിക്കണം.
  • ഉയര്‍ന്ന തോതില്‍ സിലിക്കന്‍ അടങ്ങിയ നെല്ലിനങ്ങളുടെ വൈക്കോല്‍ സിലിക്കന്റെ ചെലവു കുറഞ്ഞ സ്രോതസാണ്.
  • ലക്ഷണങ്ങള്‍ക്കായി കൃഷിയിടങ്ങള്‍ പതിവായി നിരീക്ഷിക്കണം.
  • കൃഷിയിടത്തിലേക്ക് കുമിള്‍ സംക്രമിക്കുന്നത് തടയാന്‍ രോഗം ബാധിച്ച എല്ലാ ചെടി അവശിഷ്ടങ്ങളും നശിപ്പിക്കുക.
  • പെരുപ്പം നിയന്ത്രിക്കാനായി ചെലവ് കുറഞ്ഞതും ലളിതവുമായ മാര്‍ഗ്ഗം ഒരു മാറ്റകൃഷി ആസൂത്രണം ചെയ്യുന്നതാണ്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക