Puccinia arachidis
കുമിൾ
സാധാരണയായി ഇലകളുടെ ഇരുവശത്തും ഓറഞ്ച് കലര്‍ന്ന തവിട്ടു (തുരുമ്പ്) നിറത്തിലുള്ള സൂക്ഷ്മമായ വൃത്താകൃതിയിലുള്ള കുമിളകളായാണ് നിലക്കടയിലെ ചെമ്പൂപ്പ് പ്രത്യക്ഷപ്പെടുന്നത്. ഇവ പലപ്പോഴും വിളറിയ മഞ്ഞ വലയങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കും. ഇത് ഇലകളുടെയും ചെടിയുടെയും വളര്‍ച്ച സാരമായി മുരടിപ്പിക്കുന്നു. രോഗം മൂർച്ഛിക്കുമ്പോൾ, ഗുരുതരമായി ബാധിച്ച ഇലകള്‍ ഇരുവശത്തും തുരുമ്പ് കുമിളകളാല്‍ മൂടപ്പെടുകയും മഞ്ഞ നിറമായി "തുരുമ്പിച്ച്", അവസാനം ശുഷ്കിച്ചു പോകുന്നു. ഇളം വിത്തറകളിലും, തണ്ടുകളിലും ഇലഞെടുപ്പുകളിലും ദീര്‍ഘമായ ചുവപ്പ് കലര്‍ന്ന തവിട്ട് (പിന്നീട് കറുപ്പ്) കുമിളകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. ഇലപൊഴിയലും പിന്നീട് സംഭവിക്കാം. രോഗം ബീജപുടത്തെയും കാലിത്തീറ്റ വിളവിനെയും എണ്ണയുടെ മേന്മയേയും സാരമായി ബാധിച്ചേക്കും.
ജൈവ ഏജന്റുകള്‍ക്ക് അണുബാധ നിയന്ത്രിക്കാൻ കഴിയും. സാല്‍വിയ ഒഫിസിനാലിസ്,പൊട്ടെന്ഷില ഇരെക്ട എന്നീ ചെടികളുടെ സത്തിന് ഇലകളിലെ കുമിള്‍ വളര്‍ച്ചയ്ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ചെറുചന വിത്തെണ്ണ, നിലക്കടലയെണ്ണ എന്നിവ പോലെയുള്ള മറ്റു ചെടി സത്തുകളും ഈ രോഗം കുറയ്ക്കാന്‍ ഫലപ്രദമാണ്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. രോഗത്തിന്‍റെ വൈകിയ ഘട്ടത്തില്‍ രാസപരിചരണം അപ്രായോഗികമായേക്കാം. കുമിള്‍നാശിനികള്‍ ആവശ്യമെങ്കില്‍, മാന്‍കൊസേബ്, പ്രോപികൊനസോള്‍ അല്ലെങ്കില്‍ ക്ലോറോതലോനില്‍ അടങ്ങിയ ഉത്പന്നങ്ങള്‍ (3 ഗ്രാം/1 ലിറ്റര്‍ വെള്ളം) തളിക്കാം. അണുബാധയുടെ ആദ്യ ലക്ഷണം പ്രത്യക്ഷപ്പെട്ടയുടന്‍ തന്നെ ഈ പ്രയോഗം ആരംഭിക്കുകയും 15 ദിവസങ്ങള്‍ക്ക് ശേഷം ആവര്‍ത്തിക്കുകയും ചെയ്യണം.
മണ്ണിലെ വിള അവശിഷ്ടങ്ങളിലും ആതിഥ്യമേകുന്ന ഇതര വിളകളായ പയര്‍വര്‍ഗ ചെടികളിലും നിലക്കടയിലെ തുരുമ്പ് അതിജീവിക്കുന്നു. കുമിളുകള്‍ മുളപൊട്ടുന്ന ഘട്ടത്തിൽ ബീജകോശങ്ങളാൽ ആണ് പ്രാഥമിക അണുബാധ താഴെയുള്ള ഇലകളെ ബാധിക്കുന്നത്. ദ്വിതീയ വ്യാപനംകാറ്റിലൂടെ പകരുന്ന ബീജകോശങ്ങള്‍ വഴിയാണ്. കുമിളുകളുടെ വളര്‍ച്ചയ്ക്ക് പരിതസ്ഥിതി അനുകൂലമെങ്കില്‍ അണുബാധയേറ്റ പുള്ളികള്‍ ദ്രുതഗതിയില്‍ വളരും, ഉദാഹരണത്തിന് ഊഷ്മളമായ താപനിലകള്‍ (21 മുതല്‍ 26°C വരെ) നനഞ്ഞ, മേഘാവൃതമായ കാലാവസ്ഥ (മൂടല്‍മഞ്ഞ് അല്ലെങ്കില്‍ രാത്രി മുഴുവനുമുള്ള മഞ്ഞുതുള്ളികള്‍). ഇത് കൂടാതെ ചെടിയുടെ കൂമ്പ് മുതല്‍ വേര് വരെയുള്ള വളര്‍ച്ചയെ അമര്‍ച്ച ചെയ്ത് വളര്‍ച്ചാ മുരടിപ്പിന് കാരണമാകും. മണ്ണിലെ ഫോസ്ഫറസിന്റെ ഉയർന്ന അളവ് ചെമ്പൂപ്പിന്റെ വ്യാപനം കുറയ്ക്കുന്നതായി കണ്ടു വരുന്നു.