ബജ്‌റ

ബജ്‌റയിലെ സ്മട്ട്

Moesziomyces bullatus

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ധാന്യങ്ങൾ പച്ച നിറത്തിലുള്ള കുമിൾ ഘടനകളാകുന്നു (കുമിൾ ബീജകോശങ്ങളുടെ കാപ്സ്യൂളുകൾ).
  • പിന്നീട് കുമിൾ കറുത്ത നിറമായി മാറുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ബജ്‌റ

ലക്ഷണങ്ങൾ

ബജ്‌റ ധാന്യങ്ങൾ പച്ച നിറത്തിലുള്ള കുമിൾ ഘടനകളായി മാറുന്നു. ഇവ ധാന്യങ്ങളേക്കാൾ വലുതായിരിക്കും, കൂടാതെ ഇവ ദീര്‍ഘവൃത്താകൃതിയിൽ/ കോണാകൃതിയിലുള്ള കാപ്സ്യൂളുകളായി കാണപ്പെടുന്നു. രോഗം പുരോഗമിക്കുമ്പോൾ, കുമിൾ ഘടനകൾ കറുത്ത നിറമായി മാറുന്നു.

Recommendations

ജൈവ നിയന്ത്രണം

ക്ഷമിക്കണം, മൊയ്‌സിയോമൈസെസ് ബുള്ളറ്റസിനെതിരായ ഇതര പരിചരണ മാർഗ്ഗങ്ങളെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. ഈ രോഗത്തിനെതിരെ പോരാടാൻ സഹായിക്കുന്ന എന്തെങ്കിലും താങ്കൾക്കറിയാമെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. നിങ്ങളിൽ നിന്ന് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ഉൾക്കൊള്ളുന്ന ഒരു സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. രാസ പരിചരണ രീതികൾ സാമ്പത്തികമായി പ്രായോഗികമല്ല.

അതിന് എന്താണ് കാരണം

മൊയ്‌സിയോമൈസെസ് ബുള്ളറ്റസ് എന്ന രോഗകാരിയാണ് ലക്ഷണങ്ങൾക്ക് കാരണം. വിത്തുകൾ വഴിയാണ് രോഗം വ്യാപിക്കുന്നത്. രോഗകാരിക്ക് വ്യത്യസ്തങ്ങളായ താപനിലയിൽ (5°C - 40°C) വളരാൻ കഴിയും, അതിന്‍റെ പരമാവധി വളർച്ചയ്ക്ക് അനുകൂലം 30°C ആണ്. കുമിൾ ബീജകോശങ്ങൾ മണ്ണിൽ അതിജീവിക്കും. ഇത് വിത്ത്, മണ്ണ്, വായു എന്നിവയിലൂടെ വ്യാപിക്കുന്ന സ്വഭാവം ഉള്ളവയാണ്.


പ്രതിരോധ നടപടികൾ

  • പ്രതിരോധശേഷിയുള്ള WC-C75, ICMS 7703, ICTP 8203, ICMV 155 പോലെയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • ആരോഗ്യകരമായ വിത്തുകൾ ഉപയോഗിക്കുക.
  • അമിതമായ നൈട്രജൻ വളപ്രയോഗം ഒഴിവാക്കുക.
  • വെളുത്ത പോളിത്തീൻ ഷീറ്റുകൾ ഉപയോഗിച്ചുള്ള സൂര്യതാപീകരണം, പുല്ല് ഉപയോഗിച്ചുകൊണ്ടുള്ള പുതയിടൽ എന്നിവ ഉപയോഗിച്ച് സ്മട്ട് ബാധിപ്പ് കുറയ്ക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക