ബജ്‌റ

ബജ്‌റയിലെ എര്‍ഗോട്ട്

Claviceps fusiformis

കുമിൾ

ചുരുക്കത്തിൽ

  • കതിരുകളിൽ ക്രീം പിങ്ക് മുതല്‍ ചുവപ്പ് വരെ നിറങ്ങളിലുള്ള ദ്രാവകം (തേന്‍ സ്രവം).
  • കറുത്ത കുമിൾ വളർച്ചകൾ അല്ലെങ്കില്‍ എര്‍ഗോട്ട് ധാന്യമണികൾക്ക് പകരം കാണപ്പെടുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ബജ്‌റ

ലക്ഷണങ്ങൾ

കതിരുകളിൽ, ബാധിക്കപ്പെട്ട പുഷ്പങ്ങളിൽ നിന്ന് പിങ്ക് മുതൽ ചുവപ്പ് വരെ നിറങ്ങളിലുള്ള ദ്രാവകം സ്രവിക്കുന്നു. അത് ഇലപ്പടർപ്പുകളിലും നിലത്തും വീഴുന്നു. ഈ സ്രവങ്ങളിൽ വലിയ അളവിൽ ബീജകോശങ്ങൾ അടങ്ങിയിരിക്കുന്നു. ബാധിക്കപ്പെട്ട പുഷ്പങ്ങളിൽ നിന്ന് ധാന്യങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നില്ല. ധാന്യമണികൾക്ക് പകരം കറുത്ത കുമിൾ വളർച്ചകൾ കാണപ്പെടുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

സംസ്കരിക്കാത്ത വേപ്പ് ഉൽപ്പന്നങ്ങള്‍ ഉപയോഗിക്കാം.

രാസ നിയന്ത്രണം

എർഗോട്ടിനെ തടയാനും നിയന്ത്രിക്കാനും സിറം അടങ്ങിയ കുമിള്‍ നാശിനികൾ ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

20 മുതൽ 39°C വരെയുള്ള താപനിലയും താരതമ്യേന ഈർപ്പമുള്ള കാലാവസ്ഥയുമാണ് അനുകൂലമായ സാഹചര്യങ്ങൾ. ബാധിക്കപ്പെട്ടതിന് ശേഷം 5 -7 ദിവസങ്ങൾ കഴിഞ്ഞ് തേൻസ്രവങ്ങൾ പുറത്തുവരുന്നു. തേൻസ്രവങ്ങൾ പൂക്കളിലെ ദ്വിതീയ ബാധിപ്പിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നു. എര്‍ഗോട്ടിൻ്റെ ഉപഭോഗം മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ചെടികളുടെ അവശിഷ്ടങ്ങളിൽ വർഷം മുഴുവന്‍ കുമിൾ അതിജീവിക്കുന്നു.


പ്രതിരോധ നടപടികൾ

  • പ്രതിരോധശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക.
  • അണുബാധയേൽക്കാത്ത വിത്തുകൾ ഉപയോഗിക്കുക.
  • സന്തുലിതമായ പോഷക വിതരണം ഉറപ്പു വരുത്തുക (കുറഞ്ഞ നൈട്രജനും ഉയർന്ന ഫോസ്ഫറസും).
  • മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന സാഹചര്യങ്ങളിൽ, നേരത്തേ നടുക.
  • ചെടികളുടെ അവശിഷ്ടങ്ങൾ മണ്ണിനടിയിലാക്കുന്നതിന് ആഴത്തിൽ ഉഴുത് മറിക്കുക.
  • അരിചോളവും ചെറുപയറുകളുടെ കൂടെ വിതറുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക