മറ്റുള്ളവ

പെനിസിലിയം ചോളം ചീയൽ

Penicillium spp.

കുമിൾ

ചുരുക്കത്തിൽ

  • ഈ കുമിളുകള്‍ ചോളക്കതിരുകളെയാണ് ബാധിക്കുന്നത്, പ്രാണികള്‍ മൂലമുണ്ടായ ക്ഷതങ്ങളോ പണിയായുധങ്ങള്‍ മൂലമുള്ള ക്ഷതങ്ങളോ ആകാം ഇവയുടെ പ്രവേശന മാര്‍ഗ്ഗങ്ങള്‍.
  • നീല കലര്‍ന്ന പച്ച നിറമുള്ള ആകാരങ്ങളുടെ വളര്‍ച്ച ചോളക്കതിരുകളുടെ പ്രതലത്തിലും ധാന്യമണികളിലും കാണപ്പെടുന്നു.
  • രോഗം ബാധിച്ച ചോളമണികള്‍ നിറം മങ്ങുകയും ആന്തരികമായി അഴുകുകയും ചെയ്യുന്നു (നീല കണ്ണുകള്‍ എന്ന് പറയുന്ന ലക്ഷണം).
  • ചില സമയം ഈ ആകാര വളര്‍ച്ച വിളവെടുപ്പ് സമയത്തോ സംഭരണ സമയത്തോ മാത്രമേ ദൃശ്യമാകൂ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മറ്റുള്ളവ

ലക്ഷണങ്ങൾ

വിളവെടുപ്പിനു ശേഷം ചോളമണികളില്‍ കണ്ടെത്തിയതിനാലാണ് പെനിസിലിയം ചോളം ചീയൽ എന്ന പേരുവന്നത്. വളർച്ചാഘട്ടത്തില്‍ രോഗബാധയുണ്ടാകുന്ന ചെടികളിൽ, വളര്‍ച്ചാ മുരടിപ്പും വാട്ടവും ഹരിതവർണ്ണ നാശവും ദൃശ്യമാകുന്നു. ചെടികളുടെ മുന്നോട്ടുള്ള ഘട്ടത്തില്‍ കുമിള്‍ ചോളക്കതിരുകളെ ബാധിച്ചേക്കാം, പ്രാണികള്‍ മൂലമുള്ള ക്ഷതങ്ങളോ പണിയായുധങ്ങള്‍ മൂലമുള്ള പരിക്കുകളോ കുമിളുകളുടെ പ്രവേശന മാർഗ്ഗമായേക്കാം. പണിയായുധങ്ങള്‍ മൂലമുള്ള പരിക്കുകള്‍ കൃഷിപ്പണികള്‍ക്കിടയിലോ വിളവെടുപ്പിനിടയിലോ സംഭവിക്കാം. ഉയര്‍ന്ന ഊഷ്മാവും ഉയര്‍ന്ന ആര്‍ദ്രതയും ചോളക്കതിരുകളുടെ പ്രതലത്തിലും ചോളമണികളിലും നീല കലര്‍ന്ന പച്ച നിറമുള്ള ആകാരങ്ങളുടെ വളര്‍ച്ചയിലേക്ക് നയിക്കുന്നു. രോഗം ബാധിച്ച ചോളമണികള്‍ നിറം മങ്ങുകയും ആന്തരികമായി അഴുകുകയും ചെയ്യുന്നു (നീല കണ്ണുകള്‍ എന്ന് പറയുന്ന ലക്ഷണം). ചില സമയം ഈ വളര്‍ച്ച വിളവെടുപ്പ് സമയത്തോ സംഭരണ സമയത്തോ മാത്രമേ ദൃശ്യമാകൂ. അഴുകുന്ന ചോളമണികള്‍ വിളവ് നഷ്ടത്തിലേക്കോ അതിനുശേഷമുള്ള സംസ്കരണ സമയത്തെ നഷ്ടത്തിലേക്കോ നയിച്ചേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ക്ഷമിക്കണം, പെനിസിലിയം ഇനങ്ങളിൽ പെട്ട കുമിളുകള്‍ക്കെതിരെ ഞങ്ങള്‍ക്ക് ഇതര ചികിത്സ മാര്‍ഗ്ഗങ്ങള്‍ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ പടപൊരുതാനുള്ള എന്തെങ്കിലും അറിയാമെങ്കില്‍ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്നു കേള്‍ക്കാന്‍ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. അത്യാവശ്യമെങ്കില്‍ മന്‍കൊസേബ് അല്ലെങ്കില്‍ ക്യാപ്റ്റൻ അടങ്ങിയ കുമിള്‍ നാശിനികള്‍ പ്രയോഗിക്കാം.

അതിന് എന്താണ് കാരണം

പെനിസിലിയം ഇനങ്ങളിൽ പെട്ട കുമിളുകള്‍ വായുവിലൂടെ പകരുന്നതും അന്തരീക്ഷത്തില്‍ സര്‍വ്വവ്യാപിയുമാണ്. ജല ദൗർലഭ്യമുള്ള പ്രദേശങ്ങളിലും, മണ്ണിൽ രോഗം ബാധിച്ച ചെടികളുടെ അവശിഷ്ടങ്ങളിലും, സംഭരണ സ്ഥലങ്ങളിലും അതിജീവിക്കുവാന്‍ ഇവയ്ക്ക് പ്രാപ്തിയുണ്ട്. കാറ്റിലൂടെയും മഴവെള്ളം തെറിക്കുന്നതിലൂടെയും ചെടികളിലെ പരിക്കുകളിലൂടെ ചോളക്കതിരുകളെ ബാധിച്ചാണ് ഇവ വ്യാപിക്കുന്നത്. ഉയര്‍ന്ന ആര്‍ദ്രതയിലും ഉയര്‍ന്ന ഊഷ്മാവിലും ഇവ ജീവിക്കും. പൂവും കായും വികസിക്കുന്ന സമയത്ത് ഈ രോഗം സര്‍വ്വസാധാരണമാണ്. ആദ്യ ലക്ഷണങ്ങള്‍ സംഭരണ ഘട്ടത്തിലായിരിക്കാം ചിലപ്പോൾ ദൃശ്യമാകുന്നത്.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള ചെടികളില്‍ നിന്നോ സാക്ഷ്യപ്പെടുത്തിയ സ്രോതസുകളില്‍ നിന്നോ ഉള്ള വിത്തുകള്‍ ഉപയോഗിക്കുക.
  • പ്രതിരോധ ശക്തിയോ സഹന ശക്തിയോ ഉള്ള ഇനങ്ങള്‍ നടുക.
  • മഴ കുറവും ആര്‍ദ്രത കുറവും ഉള്ള സമയത്ത് ധാന്യമണികളുടെ വികസനം നടക്കുന്നതിനായി വിതയ്ക്കുന്ന സമയം ക്രമീകരിക്കുക.
  • ശരിയായ വായുസഞ്ചാരത്തിനായി ചെടികള്‍ക്കിടയില്‍ പര്യാപ്തമായ അകലം പാലിക്കണം.
  • കൃഷിയിടം കളകളിൽ നിന്നും രോഗസാധ്യതയുള്ള ഇതര വിളകളിൽ നിന്നും മുക്തമായിരിക്കണം.
  • കൃഷിയിടത്തില്‍ പണിയെടുക്കുമ്പോള്‍ ചെടികൾക്ക് കേടുപാടുകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക.
  • കേടുപാടുകള്‍ ഒഴിവാക്കാന്‍ എത്രയും പെട്ടന്ന് വിളവെടുക്കണം.
  • ചോളമണികളില്‍ കുമിള്‍ വളര്‍ച്ച ഒഴിവാക്കാന്‍ സംഭരണ സമയത്തെ വിത്തുകളുടെ ജലാംശം 14% -ല്‍ താഴെയായിരിക്കണം.
  • രോഗം ബാധിച്ച ധാന്യമണികള്‍ വരും വര്‍ഷങ്ങളില്‍ വിത്തുകളായി ഉപയോഗിക്കരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക