അരിച്ചോളം

ഹെഡ് സ്മട്ട്

Sphacelotheca reiliana

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • പൂങ്കുലകളില്‍ പൂര്‍ണ്ണമായോ ഭാഗികമായോ കറുത്ത പൊടിപോലെയുള്ള കുമിള്‍ വളര്‍ച്ച ഉണ്ടാകുന്നു.
  • ചെറുകതിരുകളിലും ചോളത്തണ്ടിലും ഇല പോലെയുള്ള അസ്വാഭാവിക രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
  • രോഗം ബാധിച്ച ചോളത്തണ്ടുകള്‍ ഉരുണ്ടതോ കണ്ണീര്‍തുള്ളിയുടെ ആകൃതിയിലോ ആയി, പൂര്‍ണ്ണമായും കറുത്ത പൊടിപോലെയുള്ള വസ്തു നിറഞ്ഞവ ആയിരിക്കും.
  • കോശമയമായ നാരുകളുടെ കെട്ടുപിണഞ്ഞ ഒരു പിണ്ഡം ബീജകോശങ്ങള്‍ക്കിടയില്‍ കൂടിക്കലരുന്നു.
  • ചോളത്തണ്ടില്‍ ചോളമണികളോ നാരുകളോ ഉണ്ടാകില്ല.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


അരിച്ചോളം

ലക്ഷണങ്ങൾ

പൂങ്കുലകളും ചോളത്തണ്ടുകളും പ്രത്യക്ഷപ്പെടുന്ന വളര്‍ച്ചയുടെ അന്തിമ ഘട്ടങ്ങളിലാണ് ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഏറ്റവും മുകളിൽ കാണുന്ന തൊങ്ങല്‍, പൂര്‍ണ്ണമായോ ഭാഗികമായോ കറുത്ത പൊടിപോലെയുള്ള കുമിള്‍ വളര്‍ച്ചയാല്‍ മൂടിയിരിക്കും. കതിരുകളിലും ചോളത്തണ്ടിലും അസ്വാഭാവിക ഇല രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. കുമിളിനാൽ ബാധിക്കപ്പെട്ട ചോളത്തണ്ട് , ആരോഗ്യമുള്ള മറ്റുള്ളവയെക്കാള്‍ ഉരുണ്ടവയും കറുത്ത പൊടിയായ പിണ്ഡത്താല്‍ പൂര്‍ണ്ണമായും നിറഞ്ഞവയും ആയിരിക്കും. കോശമയമായ നാരുകളുടെ കെട്ടുപിണഞ്ഞ ഒരു പിണ്ഡം ബീജകോശങ്ങള്‍ക്കിടയില്‍ കൂടിക്കലരുന്നു. രോഗം ബാധിച്ച ചെടികളിലുള്ള ചോളത്തില്‍ ചോളമണികളോ നാരുകളോ ഉണ്ടാകില്ല. കൂടിയ തോതിലുള്ള ശിഖരങ്ങളും ദ്വിതീയ ലക്ഷണങ്ങളായി കണക്കാക്കാം.

Recommendations

ജൈവ നിയന്ത്രണം

കാര്‍ബണ്‍ കുറഞ്ഞ വളം നൈട്രജന്‍ അനുപാതത്തിനൊപ്പം പ്രയോഗിക്കുന്നതും രോഗ കാഠിന്യം കുറയ്ക്കും. കുമിളുകളെ ഭക്ഷിക്കുന്ന വണ്ടുകള്‍ (ഫാലാക്രസ് ഒബ്സ്ക്യുറസ്, ലൈസ്ട്രോനിക്കസ് കോറൂളിയസ്) എന്നിവ ജൈവ നിയന്ത്രണ എജന്റുകളായി പ്രവര്‍ത്തിക്കും. ബാസിലസ് മേജറ്റെറിയം ബാക്ടീരിയല്‍ സത്ത് ഉപയോഗിച്ച് വിത്ത് ചികിത്സ നടത്തുന്നതും ഈ രോഗത്തിൻ്റെ സംക്രമണം കുറയ്ക്കും.

രാസ നിയന്ത്രണം

ഈ കുമിള്‍ ചെടികളില്‍ ബാധിക്കുന്നത് തടയാന്‍ ആദ്യമായി അന്തര്‍വ്യാപന ശേഷിയുള്ള കുമിള്‍ നാശിനി (കാര്‍ബോക്സിന്‍) ഉപയോഗിച്ച് വിത്തുകളെ പരിചരിക്കാം, പക്ഷേ ഇത് പരിമിതമായ നിയന്ത്രണം മാത്രമാണ് നല്‍കുന്നത്. ഇന്‍ഫറോ കുമിള്‍നാശിനി ചികിത്സകള്‍ തൈകളായിരിക്കുന്ന ഘട്ടത്തിലും ഫലപ്രദമാണ്, പക്ഷേ സാമ്പത്തികമായി പ്രാവര്‍ത്തികമായിരിക്കില്ല.

അതിന് എന്താണ് കാരണം

സ്ഫസെലോതീക്ക റെയ്ലിയാന എന്ന കുമിളിന് മണ്ണില്‍ ബീജരൂപത്തില്‍ വര്‍ഷങ്ങളോളം അതിജീവിക്കാൻ സാധിക്കും. വേരുകളിലൂടെ ഈ കുമിൾ അസാധാരണമായി വ്യാപിക്കും. തൈകള്‍ ആയിരിക്കുന്ന ഘട്ടത്തില്‍ ഇത് കൃഷിയിടത്തിൽ അങ്ങിങ്ങായി ചില ചെടികളെ ബാധിക്കും. കുമിള്‍ പിന്നീട് പൂങ്കുലയും (തൊങ്ങല്‍) ചോളത്തണ്ടുമുൾപ്പെടെ ചെടിയുടെ എല്ലാ ഭാഗങ്ങളിലും വ്യാപിക്കും. ഇത് കറുത്ത അഴുക്കിന്‍റെ (ബീജ പിണ്ഡങ്ങള്‍) വളര്‍ച്ചയായാണ് പ്രതിഫലിക്കുന്നത്, ഇവ പൂങ്കുലകളെ നശിപ്പിക്കുകയും ചിലപ്പോള്‍ ചോളമണികളെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്യും. കൃഷിയിടത്തില്‍ നിന്നും കൃഷിയിടത്തിലേക്കുള്ള അണുബാധ ഒരുപക്ഷെ അണുബാധയേറ്റ പണിയായുധങ്ങളില്‍ നിന്നും സംഭവിച്ചതാകാം. മണ്ണിലെ കുറഞ്ഞ ഈര്‍പ്പവും, ഊഷ്മളമായ താപനിലകളും (21 മുതല്‍ 27°C), പോഷകങ്ങളുടെ അപര്യാപ്തതകളും രോഗബാധയേയും രോഗത്തിന്‍റെ വളര്‍ച്ചയേയും അനുകൂലിക്കുന്നു. ഒരിക്കല്‍ രോഗബാധ സംഭവിച്ചാല്‍ രോഗബാധയുള്ള ചെടികളിലെ കേടുപാടുകള്‍ കുറയ്ക്കാന്‍ ഫലപ്രദമായ ചികിത്സ ഇല്ല.


പ്രതിരോധ നടപടികൾ

  • പ്രതിരോധ ശക്തിയും സഹനശക്തിയുമുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • കാലേകൂട്ടി നടുക.
  • ദ്രുതഗതിയില്‍ വളരുന്ന ഇനം തൈകള്‍ നടുക.
  • സാധ്യമെങ്കില്‍ ആഴം കുറച്ച് നടുക.
  • പതിവായി ജലസേചനം നടത്തുകയും, ഉണങ്ങിയ മണ്ണ് ഒഴിവാക്കുകയും ചെയ്യുക.
  • കൃഷിയിടത്തില്‍ നല്ല ശുചിത്വം പാലിക്കുക.
  • ബീജങ്ങള്‍ കൂടുതല്‍ വ്യാപിക്കാതെ രോഗം ബാധിച്ച ചെടികള്‍ നീക്കം ചെയ്തു കത്തിച്ചു കളയുക.
  • മണ്ണിൽ മതിയായ അളവിൽ നൈട്രജനും പൊട്ടാസ്യവും നല്‍കി മികച്ച ഫലഭൂയിഷ്‌ഠത ഉറപ്പു വരുത്തുക.
  • വിളവെടുപ്പിനു ശേഷം ചെടിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക.
  • നാലോ അതില്‍ കൂടുതലോ വര്‍ഷത്തിലൊരിക്കല്‍ ഈ രോഗം ബാധിക്കാത്ത ഇനങ്ങളുമായി വിള പരിക്രമം നടത്തുക.
  • ആതിഥ്യമേകുന്ന ഇതര വിലയായ അരിച്ചോളം ഒഴിവാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക