ഉള്ളി

ലീക്ക് റസ്റ്റ്

Puccinia porri

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലയുടെ രണ്ട് വശങ്ങളിലും ചെറിയ, വെളള പുള്ളികൾ പ്രത്യക്ഷപ്പെടുന്നു.
  • പുള്ളികൾ തിളക്കമുള്ള ഓറഞ്ച് കറയുള്ള പൊള്ളലുകളായി മാറുന്നു.
  • ഇലയുടെ പ്രതലങ്ങൾ വിള്ളലുകൾ പോലുള്ള ദ്വാരങ്ങൾ കാണിക്കുന്നു.
  • ഗുരുതരമായ ബാധിപ്പ് മഞ്ഞളിപ്പ്, വാട്ടം, ചെടിയുടെ ഉണങ്ങല്‍ എന്നിവയിലേക്ക് നയിക്കും.
  • വെളുത്തുള്ളി ചെടിയുടെ കിഴങ്ങുകൾ ഉണങ്ങി ഗുണം കുറഞ്ഞു പോകും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
വെളുത്തുള്ളി
ഉള്ളി

ഉള്ളി

ലക്ഷണങ്ങൾ

വളർച്ചാ ഘട്ടത്തിന്റെ ഏത് വസ്ഥയിലും രോഗം ബാധിച്ചേക്കാം. അത് ആദ്യം കാണുന്നത് ഇലകളിലാണ്. ആദ്യത്തെ ലക്ഷണങ്ങൾ ഇല പത്രത്തിന്റെ രണ്ട് വശങ്ങളിലും കാണുന്ന ചെറിയ വെള്ളപുള്ളികളാണ്. സമയം പോകുമ്പോള്‍ ഈ പുള്ളികൾ തിളക്കമുള്ള ഓറഞ്ച് കറയുള്ള(പൂപ്പൽ) പൊള്ളലുകളായി മാറും അത് ബീജങ്ങൾ ഉണ്ടാക്കുന്ന ഭാഗങ്ങൾ ആണ്. ആ പൊള്ളലുകൾ വളരുമ്പോൾ പിളര്‍ന്ന് ബീജങ്ങൾ സ്വതന്ത്രമാകുന്നു. ഇലകളിൽ ക്രമേണ മഞ്ഞളിപ്പ് വരികയും പാടുകൾ ഇലയില്‍ ഉടനീളം ഉണ്ടാകുകയും ചെയ്യുന്നു. ചിലപ്പോൾ ഇല പത്രത്തിൽ വിള്ളലു പോലുള്ള ദ്വാരങ്ങൾ ഉണ്ടാക്കുന്നു. ഗുരുതരമായ ബാധിപ്പിന്റെ അവസ്ഥയിൽ മുഴുവൻ ചെടിയും മഞ്ഞയാവുകയും ഉണങ്ങുകയും ചെയ്യും. അത് ചെടിയുടെ വളർച്ചയെത്താത്ത നാശത്തിനു കാരണമാകും.ചെടികളിൽ നേരത്തേ ബാധിച്ചിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ഗുരുതരമായ ബാധിപ്പ് നടക്കുകയാണെങ്കിൽ ചെറിയ, ഉണങ്ങിയ ഗുണം കുറഞ്ഞ കിഴങ്ങുകൾ മാത്രമേ വിളയൂ.

Recommendations

ജൈവ നിയന്ത്രണം

ദീർഘകാലത്തേക്ക് രോഗത്തെ എതിരിടുന്നതിനുള്ള ഏക മാർഗ്ഗമാണ് അവയെ പ്രതിരോധിക്കുന്നത്. സൾഫര്‍ അടങ്ങിയ ചില സംയുക്തങ്ങള്‍ ജൈവ രീതിയായി കണക്കാക്കപ്പെടുന്നു. കൂടാതെ അത് രോഗബാധയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് വേണ്ടിയും ഉപയോഗിക്കാറുണ്ട്. പ്രയോഗത്തിൽ വ്യത്യസ്ത രീതികളുണ്ട്, ഉദാഹരണത്തിന് സൾഫർ പൊടി തൈകളിൽ തളിക്കുകയോ അല്ലെങ്കിൽ പൊടിയായി വിതറുകയോ ചെയ്യാം. അല്ലെങ്കിൽ വെള്ളത്തിൽ കലർത്തിയിരിക്കുന്ന സൾഫർ ലായനി ചെടിക്ക് ചുറ്റും മണ്ണിൽ ഒഴിക്കുക. ഉചിതമായ പ്രയോഗത്തിനായി, അനുബന്ധ ഉൽപ്പന്നങ്ങളുടെ ഉചിതമായ ക്രമം പിന്തുടരുക അല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തെ വ്യാപാരിയോട് ചോദിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. അസോക്സിസ്ട്രോബിൻ അല്ലെങ്കിൽ മാൻകോസേബ് അടങ്ങിയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ രോഗം ബാധിക്കുന്നതിന്‍റെ അപകട സാധ്യത തടയാൻ ഉപയോഗിക്കുന്ന പ്രതിരോധ തളിക്കൽ രീതി ഉചിതമാണ്. അല്ലെങ്കിൽ ഇത് മണ്ണിൽ പ്രയോഗിച്ചാലും മതി. ഇത്തരം ഫംഗസ് രോഗം ഭേദമാക്കാൻ ഈ ചികിത്സ കൊണ്ട് സാധ്യമല്ലെന്ന് ദയവായി അറിഞ്ഞിരിക്കുക.

അതിന് എന്താണ് കാരണം

പക്സിനിയ പോറി എന്ന കുമിളാണ് രോഗത്തിന് കാരണമാകുന്നത്, അതിന് ജീവനുള്ള സസ്യകോശ ജാലത്തിൽ മാത്രമേ ജീവിക്കാനാകൂ. ഇത് ശൈത്യം കഴിക്കുന്നത് ഒന്നുകിൽ ഇതര ആതിഥേയരിലോ(കളകൾ അല്ലെങ്കിൽ തനിയേ വളരുന്ന ചെടികൾ) അല്ലെങ്കിൽ നിഷ്ക്രിയമായ കാലം കഴിക്കാൻ ബീജങ്ങൾ ഉല്പാദിപ്പിച്ചു കൊണ്ടോ ആണ്.കുമിൾ ബീജങ്ങൾ മറ്റ് പാടങ്ങളിലേക്ക് വഹിക്കപ്പെടുന്നത് കാറ്റിലോ അല്ലെങ്കിൽ മഴ ചാറലിലോ ആണ്.കൂടിയ ഈർപ്പം, കുറഞ്ഞ മഴയും 10-20°C ൽ ഉള്ള ചൂടും ആണ് കുമിളിന്റെ ജീവിത ചക്രത്തിനും രോഗത്തിന്റെ വ്യാപനത്തിനും വളരെ അനുകൂലമായ സാഹചര്യങ്ങൾ. ഈ അവസ്ഥകളിൽ ഒരിക്കൽ കുമിൾ ബീജങ്ങൾ അതിഥി സസ്യത്തിൽ പതിച്ചാൽ, കുമിൾ വളർച്ചയും അതിന്റെ കോളനിവൽക്കരണവും തുടങ്ങുന്നു.ചൂടിനും ഈർപ്പ നിലകൾക്കും ആശ്രയിച്ച്, ബാധിപ്പിന്റെയും രോഗം പൊട്ടി പുറപ്പെടലിന്റെയും സമയ ദൈർഘ്യം 10-15 ദിവസത്തിനുള്ളിലാണ്. രോഗം പടരുന്നതിന് ഏറ്റവും നല്ല സമയം വേനലിന്റെ അവസാനത്തിലാണ്. രോഗം കൂടിയ വിളനാശത്തിലേക്ക് നയിക്കുന്നു. കിഴങ്ങിന്‍റെ സംഭരണ ശേഷിയേയും ബാധിച്ചേക്കാം.


പ്രതിരോധ നടപടികൾ

  • ഒരുഅംഗീകൃത സ്രോതസ്സില്‍ നിന്നുള്ള വിത്തുകളും നടീൽ വസ്തുക്കളും ഉപയോഗിക്കുക.
  • വരിയായുള്ള നടലിൽ നിർദിഷ്ട അകലം പാലിക്കുക.
  • നല്ല വായു സഞ്ചാരം ഉറപ്പുവരുത്താനും രോഗങ്ങളുടെ വ്യാപനം തടയാനും ഇത് സഹായിക്കും.
  • നടാൻ നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം തിരഞ്ഞെടുക്കുക.
  • കൃഷിയിടത്തില്‍ നല്ല നീരവാർച്ച ഉറപ്പു വരുത്തുക.
  • അധികമായി നനയ്ക്കരുത്.
  • കിഴങ്ങുകൾക്ക് കേട് പറ്റാതിരിക്കാൻ കളകൾ പറിക്കുമ്പോൾ കരുതലോടെ കൈകാര്യം ചെയ്യുക.
  • നൈട്രജൻ സമ്പന്നമായ മണ്ണിൽ ഉള്ളി കുടുംബത്തിൽ പെട്ട ചെടികൾ കൃഷി ചെയ്യാതിരിക്കുക.
  • പൊട്ടാസ്യം സമ്പന്നമായ വളം(ഉദാഹരണത്തിന് പൊട്ടാഷിന്റെ സൾഫേറ്റ്) ഉപയോഗിക്കുക.
  • രാത്രിയിലെ ഈർപ്പമുള്ള അവസ്ഥ ഒഴിവാക്കാൻ പകൽ നനയ്ക്കുന്നതിന് നിർദ്ദേശിക്കുന്നു.
  • രോഗത്തിന്റെ ലക്ഷണങ്ങൾക്കായി നിങ്ങളുടെ കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • ഒരിക്കൽ പ്രാരംഭ ലക്ഷണങ്ങൾ കാണിച്ചാൽ രോഗം ബാധിക്കപ്പെട്ട ചെടികള്‍ നീക്കം ചെയ്യുക.
  • ഉദാഹരണമായി അവ കത്തിച്ചു കളയുക.
  • ഏറ്റവും ചുരുങ്ങിയത് 2-3 വർഷത്തേക്ക് ആതിഥേയരല്ലാത്ത വിളകളുമായി വിളയാവർത്തനം നടത്തുക.
  • രോഗകാരി മുക്തമായ നടീൽ സ്ഥലങ്ങൾ ഉറപ്പുവരുത്താൻ, തനിയെ വളരുന്ന ഉള്ളി ചെടികളെ നശിപ്പിച്ചു കളയുക.
  • കൃഷിത്തോട്ടങ്ങള്‍ തമ്മില്‍ രോഗം പടരാതിരിക്കാൻ പണി ആയുധങ്ങളും സാമഗ്രികളും രോഗാണുമുക്തമാക്കുകയും ഇടയ്ക്കിടെ നിങ്ങളുടെ കൈകൾ കഴുകുകയും ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക