തക്കാളി

തക്കാളിയിലെ തണ്ട് ചീയല്‍

Didymella lycopersici

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • തണ്ടുകളുടെ താഴ്ഭാഗത്ത് ഇരുണ്ട, വ്യക്തമായ കുഴിഞ്ഞ പുള്ളിക്കുത്തുകൾ.
  • ബാധിക്കപ്പെട്ട കലകളിൽ സൂക്ഷമമായ കറുത്ത പാടുകൾ ദൃശ്യമാകും.
  • ചെടികൾ വാടുകയും ക്രമേണ ഉണങ്ങിപോകുകയും ചെയ്യുന്നു.
  • ഫലങ്ങൾ കറുത്ത നിറമായി മാറി ചുരുങ്ങുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

തക്കാളി

ലക്ഷണങ്ങൾ

രോഗബാധ സാധാരണയായി തറനിരപ്പിലോ അതിനുമുകളിലോ ഉള്ള തണ്ടിൽ ഉണ്ടാകുന്നു, പക്ഷേ മണ്ണുമായി സമ്പർക്കത്തിൽ വരുന്ന ഇലകളെയും ഇത് ബാധിച്ചേക്കാം. തവിട്ട് നിറത്തിലുള്ള വ്യക്തമായ കുഴിഞ്ഞ പുള്ളിക്കുത്തുകൾ ആദ്യം തണ്ടുകളിൽ പ്രത്യക്ഷപ്പെടുന്നു. പിന്നീട് അവ വളരുമ്പോള്‍ ഈ ക്ഷതങ്ങൾ തണ്ടുകളെ ചുറ്റി ചെടികൾ വാടുകയും ക്രമേണ ഉണങ്ങിപോകുകയും ചെയ്യുന്നു. ബാധിക്കപ്പെട്ട കലകളിൽ സൂക്ഷമമായ കറുത്ത പാടുകൾ ദൃശ്യമാകും. ദ്വിതീയ ക്ഷതങ്ങളോ അല്ലെങ്കിൽ അഴുകലോ തണ്ടുകളുടെ മുകള്‍ ഭാഗത്തേക്കും വ്യാപിക്കുന്നു. വെള്ളം തെറിക്കുന്നതുമൂലം ബീജകോശങ്ങൾ മറ്റ് ചെടിഭാഗങ്ങളിലേക്കും വ്യാപിച്ച് അധിക രോഗബാധയ്ക്കും രോഗ വ്യാപനത്തിനും കാരണമാകുന്നു. ബാധിക്കപ്പെട്ട ഫലങ്ങൾ കറുത്ത നിറമായി മാറി ചുരുങ്ങുന്നു.

Recommendations

ജൈവ നിയന്ത്രണം

രോഗം ഒഴിവാക്കുന്നതിനോ അതിൻ്റെ തീവ്രത കുറയ്ക്കുന്നതിനോ ഉള്ള മികച്ച മാര്‍ഗ്ഗം പ്രതിരോധ നടപടികളാണ്. ട്രൈക്കോഡെർമ ഹർസിയാനം ഇനത്തിൽപ്പെട്ട ചില കുമിളുകൾ ഡി. ലൈകോപേർസികിയെ നന്നായി നിയന്ത്രിച്ച് വിളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. രോഗം ഒഴിവാക്കുന്നതിനോ അതിൻ്റെ തീവ്രത കുറയ്ക്കുന്നതിനോ ഉള്ള മികച്ച മാര്‍ഗ്ഗം പ്രതിരോധ നടപടികളാണ്. സമയബന്ധിതമായി പ്രയോഗിച്ചാൽ കുമിൾനാശിനികൾ ഉപയോഗിച്ച് കൊണ്ടുള്ള പരിചരണം ഫലപ്രദമാണ്. പുതിയ രോഗബാധ തടയുന്നതിന് ക്ലോറോറ്റലോണിൽ അടിസ്ഥാനമായ ഉത്പ്പന്നങ്ങൾ ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

ബാധിക്കപ്പെട്ട ചെടി അവശിഷ്ടങ്ങളിലും മണ്ണിലും അതിജീവിക്കാന്‍ കഴിയുന്ന ഡൈഡിമെല്ല ലൈകോപേർസികി എന്ന കുമിളാണ് ലക്ഷണങ്ങള്‍ക്ക് കാരണം. ഈ കുമിളുകൾക്ക് അനായേസേന ചെടികളിലെ പരിക്കുകളിലൂടെ (ഉദാഹരണത്തിന് കമ്പുകോതല്‍ മൂലമുണ്ടാകുന്ന മുറിവ്) തുളച്ചു കയറാന്‍ കഴിയും. ഇവയ്ക്ക് ആതിഥ്യമേകുന്ന മറ്റിതര വിളകള്‍ തക്കാളി ഉള്‍പ്പെടുന്ന നൈറ്റ്ഷേഡ് കുടുംബത്തില്‍ മാത്രമുള്ളവയാണ്. ഇലകളിലെ പുള്ളിക്കുത്തുകളിൽ, ബീജകോശങ്ങൾ ഉല്പാദിപ്പിക്കുന്ന മൃദുവായ ഭാഗങ്ങള്‍ ഉൾപ്പെട്ടിരിക്കുന്നു. ഇത് പിന്നീട് കാറ്റുമൂലമോ മഴവെള്ളം തെറിക്കുന്നത് മൂലമോ ആരോഗ്യമുള്ള ചെടികളിലേക്ക് വ്യാപിക്കുന്നു. രോഗബാധയുള്ള വിത്തുകൾ വഴിയും രോഗ൦ വ്യാപിക്കപ്പെടാമെന്ന് കരുതപ്പെടുന്നു. അനവധി സാഹചര്യങ്ങളിൽ ഡൈഡിമെല്ല തണ്ട് ചീയൽ ഉണ്ടാകാറുണ്ട്. എന്നിരുന്നാലും, തണുത്ത താപനിലകള്‍ (20°C), വെള്ളം തെറിക്കുന്ന മഴയോടുകൂടിയ നനഞ്ഞ കാലാവസ്ഥ, ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനം എന്നിവയെല്ലാം ഇവയ്ക്ക് അനുകൂലമാണ്. ചെടികൾ പാകമാകവേ, ഇവ ബാധിക്കപ്പെടാനുള്ള സാധ്യത കൂടുന്നു മാത്രമല്ല മണ്ണിലെ നൈട്രജൻ്റെയും ഫോസ്ഫറസിൻ്റെയും അഭാവം രോഗതീവ്രതയ്ക്ക് സഹായകമാണ്.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നുള്ള ആരോഗ്യമുള്ള വിത്തുകൾ ഉപയോഗിക്കുക.
  • പ്രതിരോധശേഷിയുള്ള ഇനങ്ങൾ നടുക.
  • ഹരിത ഗൃഹങ്ങളിൽ ചെടികൾ വളർത്തുമ്പോൾ, ചെടികളുടെ ഇലവിതാനങ്ങളിലൂടെയുള്ള വായൂസഞ്ചാരം അനുകൂലമാക്കുന്നതിന് ചെടികൾക്കിടയിൽ മതിയായ ഇടയകലം നൽകുക.
  • ചെടിയുടെ താഴ്ഭാഗത്തെ ഇലകളും മണ്ണുമായുള്ള സമ്പർക്കം ഒഴിവാക്കുക അല്ലെങ്കിൽ അവ നീക്കംചെയ്യുകയോ വെട്ടി ഒതുക്കുകയോ ചെയ്യണം.
  • പ്രഭാതത്തിൽ തന്നെ ചെടികൾ നനയ്ക്കുകയും, ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനം ഒഴിവാക്കുകയും ചെയ്യുക.
  • കുറഞ്ഞത് 3 വർഷങ്ങളിൽ വൈവിധ്യമാർന്ന വിളകളാൽ വിളപരിക്രമം നടപ്പിലാക്കുക.
  • മണ്ണ് നിരവധി ആഴ്ചകൾ സൂര്യതാപീകരണം നടത്തുക.
  • കൃഷിപ്പണികള്‍ക്കിടയില്‍ ചെടികള്‍ക്ക് പരിക്കേല്‍ക്കാതെ സൂക്ഷിക്കുക.
  • ബാധിക്കപ്പെട്ട ചെടികൾ കണ്ടെത്തിയാലുടൻ തന്നെ നീക്കംചെയ്യുക.
  • കൃഷിയിടത്തിലും ചുറ്റുമുള്ള സ്വയം മുളച്ചുവന്ന ചെടികളും, കളകളും, ഇതര ആതിഥേയ വിളകളും നീക്കംചെയ്യുക.
  • വിളവെടുപ്പിന് ശേഷം ചെടികളുടെ അവശിഷ്ടങ്ങൾ നീക്കംചെയ്ത് കത്തിക്കുക.
  • കൃഷിപ്പണികൾക്ക് ശേഷം പണിയായുധങ്ങളും അണുവിമുക്തമാക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
  • ഗ്ലാസ് ഹൗസുകളില്‍ 90%-ൽ താഴെ ആർദ്രതയും 15°C -ന് മുകളില്‍ താപനിലയും നിലനിർത്തുക.
  • രോഗബാധ കുറയ്ക്കും എന്നതിനാൽ കാട്ടു ചൂരൽ (അരുണ്ടോ ഡോനക്സ്) അല്ലെങ്കിൽ യൂക്കാലിപ്റ്റസ് കമ്പുകൾ ഉപയോഗിച്ച് തക്കാളിക്ക് താങ്ങ് നൽകുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക