Phytophthora infestans
കുമിൾ
തവിട്ടു കലര്‍ന്ന പച്ച പുള്ളികള്‍ ഇലകളുടെ അരികുകളിലും മുകളിലും പ്രത്യക്ഷപ്പെടുന്നു. പിന്നീട്, ഇലകളുടെ ഭൂരിഭാഗം ഭാഗങ്ങളും പൂര്‍ണ്ണമായും തവിട്ടു നിറമാകുന്നു. ഈർപ്പമുള്ള കാലാവസ്ഥയില്‍, ഇലകളുടെ താഴ്ഭാഗത്തെ വടുക്കളില്‍ നരച്ചതോ വെളുത്തതോ ആയ പൂപ്പൽ പോലെയുള്ള വളര്‍ച്ച കാണാം, ഇത് മൂലം ആരോഗ്യമുള്ളവയെ നശിച്ച ഇലകളില്‍ നിന്ന് അനായാസം വേര്‍തിരിച്ചറിയാന്‍ കഴിയും. രോഗം മൂർച്ഛിക്കവേ, ഇലകള്‍ തവിട്ടു നിറമായി ചുരുണ്ട് ഉണങ്ങുന്നു. ചില സാഹചര്യങ്ങളിൽ, വ്യക്തമായ അതിരുകളുള്ള തവിട്ടു പുള്ളികളും വെളുത്ത ആവരണവും തണ്ടുകളിലും ശിഖരങ്ങളിലും ഇലഞെട്ടുകളിലും പ്രത്യക്ഷപ്പെടുന്നു. മങ്ങിയ-പച്ച മുതല്‍ അഴുക്കുപുരണ്ട-തവിട്ടു നിറവും ചുളുങ്ങിയ കറകളും ഫലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഈ ഭാഗങ്ങളില്‍, ഫലങ്ങളുടെ കാമ്പ് ഉറപ്പുള്ളതായിരിക്കും.
നാളിതുവരെ, ലേറ്റ് ബ്ലൈറ്റ് രോഗത്തിന് ഫലപ്രദമായ ജൈവനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഇല്ല. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് രോഗം ബാധിച്ച ഇടങ്ങള്‍ക്ക് ചുറ്റുമുള്ള ചെടികള്‍ ഉടനടി നീക്കം ചെയ്ത് നശിപ്പിക്കുക, രോഗം ബാധിച്ച ചെടിയുടെ ഭാഗങ്ങള്‍ കമ്പോസ്റ്റ് ആക്കരുത്.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. മന്ദിപ്രോപമിഡ്, ക്ലോറോതലോനില്‍, ഫ്ലുവസിനം, മന്‍കൊസേബ് എന്നിവ അടിസ്ഥാനമായ കുമിള്‍നാശിനികള്‍ ലേറ്റ് ബ്ലൈറ്റ് രോഗത്തിനെതിരെ തളിക്കാന്‍ ഉപയോഗിക്കാം. കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലോ മുകളില്‍ നിന്നുള്ള ജലസേചനമുള്ളപ്പോഴോ രോഗം ദൃശ്യമായാല്‍ മാത്രമേ പൊതുവേ കുമിള്‍നാശിനികള്‍ പ്രയോഗിക്കേണ്ട ആവശ്യമുള്ളൂ.
വേനലിന്റെ മധ്യത്തില്‍ രോഗബാധയുടെ സാധ്യത ഉയര്‍ന്നിരിക്കും. തൊലിയിലെ പരിക്കുകളിലൂടെയും പോറലുകളിലൂടെയുമാണ് കുമിള്‍ ചെടിയില്‍ പ്രവേശിക്കുന്നത്. താപനിലയും ആര്‍ദ്രതയുമാണ് ഈ രോഗത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിക അവസ്ഥകള്‍. ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതയും (ഏകദേശം 90%) 18 മുതല്‍ 26°C വരെയുള്ള താപനിലയുമാണ് ലേറ്റ് ബ്ലൈറ്റ് രോഗത്തിന് കാരണമാകുന്ന കുമിൾ വളരാന്‍ ഏറ്റവും അനുകൂലം. ഊഷ്മളവും വരണ്ടതുമായ വേനല്‍ക്കാല കാലാവസ്ഥ ഈ രോഗസംക്രമണത്തിന് ഭംഗം വരുത്തും.