ലെറ്റ്യൂസ്

ബോട്ടം റോട്ട്

Thanatephorus cucumeris

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • പുറമേയുള്ള ഇലകള്‍ വാടുകയും അവയില്‍ ചുവപ്പ് കലര്‍ന്ന തവിട്ടു നിറത്തിലുള്ള ക്ഷതങ്ങള്‍ കാണുകയും ചെയ്യുന്നു.
  • വെളുത്ത നിറമുള്ള ഫംഗല്‍ കോശങ്ങള്‍ അവയില്‍ വളരുകയും അതില്‍ നിന്ന് സ്രവം ഒലിക്കുകയും ചെയ്യുന്നു.
  • കറുവപ്പട്ടയുടെ തവിട്ടു നിറത്തില്‍ മുഴച്ചു നില്‍ക്കുന്ന ചില രൂപങ്ങള്‍ ചീരയുടെ മേലെയും മണ്ണിനു താഴെയും കാണപ്പെടുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

16 വിളകൾ
ബാർലി
കാബേജ്
കനോള
കോളിഫ്ലവർ
കൂടുതൽ

ലെറ്റ്യൂസ്

ലക്ഷണങ്ങൾ

തുടക്കത്തില്‍ പുറമേയുള്ള ഇലകള്‍ വാടാന്‍ തുടങ്ങുകയും അവയില്‍ ചുവപ്പ് കലര്‍ന്ന തവിട്ടു നിറത്തില്‍ കുഴിഞ്ഞ ക്ഷതങ്ങള്‍ കാണപ്പെടുകയും ചെയ്യും. അവ പല വലുപ്പത്തില്‍ മണ്ണില്‍ തൊട്ടു നില്‍ക്കുന്ന ഇലകളുടെ തണ്ടിലും പ്രധാന ഞരമ്പുകളിലും കാണാം. പുള്ളികള്‍ വളരെ ചെറുതാകാം, അല്ലെങ്കില്‍ ഇലത്തണ്ടുകള്‍/പ്രധാന ഞരമ്പ്‌ എന്നിവ മൂടുന്ന തരത്തില്‍ വലുതാവാം. വെള്ള മുതല്‍ തവിട്ട് നിറം വരെയുള്ള ഫംഗല്‍ കോശങ്ങള്‍ ഈ ക്ഷതങ്ങളില്‍ വളര്‍ന്നു ഇളം തവിട്ടു നിറത്തിലുള്ള ദ്രാവകം പുറപ്പെടുവിക്കും. ഇലകളിലെ പുള്ളികള്‍ ചിലപ്പോള്‍ വരണ്ടു ചോക്ലേറ്റ് തവിട്ട് നിറം ആവും. വരണ്ട നനവുള്ള സാഹചര്യങ്ങളില്‍ പൂപ്പല്‍ ഇലകളെ ബാധിച്ചു അവയെ നശിപ്പിക്കുന്നു. കറുവാപ്പട്ടയുടെ തവിട്ടു നിറത്തില്‍ മുഴച്ചു നില്‍ക്കുന്ന ചില ചെറിയ രൂപങ്ങള്‍ ചീരയുടെ മേലെയും മണ്ണിനു താഴെയും കാണപ്പെടുന്നു. ചെടികള്‍ വെട്ടുമ്പോള്‍ അതിന്‍റെ തലയ്ക്ക് താഴെ ക്ഷതങ്ങള്‍ കാണാന്‍ സാധിക്കും.

Recommendations

ജൈവ നിയന്ത്രണം

ചീഞ്ഞു തുടങ്ങിയ ഇലകളും ചെടികളുടെ അവശിഷ്ടങ്ങളും പെറുക്കിയെടുത്തു കുഴിച്ചുമൂടിയോ കത്തിച്ചോ നശിപ്പിക്കണം. വിത്ത് ആരോഗ്യമുള്ളതാണെന്ന് ഉറപ്പുവരുത്താന്‍ അത് വെള്ളത്തില്‍ 50°C ചൂടില്‍ 30 മിനിറ്റ് കഴുകാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. ഇപ്രോഡിയോണ്‍ അഥവാ ബോസ്കാലിഡ് ചെടികളിലും നിലത്തും തിന്നിംഗ് ചെയ്യുന്നതിന് ഒപ്പമോ ശേഷമോ പ്രയോഗിക്കുന്നത് രോഗബാധ കുറയ്ക്കാന്‍ സഹായിക്കും. അസോക്സിസ്ട്രോബിന്‍ അടങ്ങിയ ഉല്‍പന്നങ്ങളും ഉപയോഗിക്കാമെങ്കിലും ലെറ്റ്യൂസില്‍ കാണപ്പെടുന്ന ബോട്ടം റോട്ടിനു രാസപ്രയോഗം പൊതുവേ ഫലപ്രദമല്ല.

അതിന് എന്താണ് കാരണം

താപനിലയുടെ പല പരിധികളിലും കീടങ്ങള്‍ ലെറ്റ്യൂസിനെ ആക്രമിക്കുമെങ്കിലും ചൂടുള്ള (25 °C - 27 °C) ഈര്‍പ്പമുള്ള സാഹചര്യമാണ് കൂടുതല്‍ അനുകൂലം. ഉരുളക്കിഴങ്ങ്, സവാള, പച്ച ബീന്‍സ്, ചോളം, മുള്ളങ്കി, പലതരം കളകള്‍ എന്നിങ്ങനെ ഒരുപാട് ചെടികളെ ആക്രമിക്കുന്ന മണ്ണില്‍ വസിക്കുന്ന ജീവിയാണ് റിസോക്ടോണിയ സോളാനി. ഈ കീടം ലെറ്റ്യൂസ് ചെടികള്‍ക്ക് ഇടയില്‍ മണ്ണിലും ചെടികളുടെ അവശിഷ്ടങ്ങളിലും മറ്റു ചെടികളിലും വസിക്കും. കാറ്റും ജലവും വഴി പടരുന്ന ബീജങ്ങള്‍ വഴിയും അവ കൃഷിയിടങ്ങളില്‍ എത്തിച്ചേരും. മണ്ണിലെ ഓര്‍ഗാനിക് വസ്തുക്കളില്‍ കോളനികള്‍ ഉണ്ടാക്കാനുള്ള കഴിവ് കാരണം ഇവയ്ക്ക് ഒരു ചെടിയിലും അല്ലാതെ മണ്ണില്‍ ഒരുപാട് കാലം ജീവിക്കാന്‍ കഴിയും.


പ്രതിരോധ നടപടികൾ

  • അമിതമായ ജലസേചനം ഒഴിവാക്കുക.
  • രാവിലെ നനയ്ക്കുക.
  • ഇലകളില്‍ വെള്ളം സ്പ്രേ ചെയ്യരുത്.
  • നൈട്രജന്‍ അമിതമായുള്ള വളങ്ങള്‍ പ്രയോഗിക്കരുത്.
  • ചെടികള്‍ തമ്മില്‍ ആവശ്യത്തിനു അകലം പാലിക്കുക.
  • ചെടികളുടെ അവശിഷ്ടങ്ങള്‍ ആഴത്തില്‍ കുഴികുത്തി നശിപ്പിക്കണം.
  • മൂന്നോ അതിലധികമോ വര്‍ഷം കഴിയുമ്പോള്‍ രോഗം ബാധിക്കാത്ത മറ്റു ചെടികള്‍ നടുക.
  • ചീര വിളകള്‍ക്ക് ഇടയിലുള്ള മറ്റു രോഗം ബാധിക്കുന്ന ചെടികള്‍ ഒഴിവാക്കാന്‍ കളകള്‍ നശിപ്പിക്കുക.
  • ഉയര്‍ന്ന പ്രതലത്തില്‍ ചീര നടുന്നത് വഴി വായുസഞ്ചാരം വര്‍ദ്ധിപ്പിക്കാം.
  • നല്ല രീതിയിലുള്ള അഴുക്കുചാല്‍ സംവിധാനം ഉപയോഗിച്ച് ഇലകള്‍ മണ്ണില്‍ സ്പര്‍ശിക്കുന്നത് കുറയ്ക്കുക (ചില ചീര ഇനങ്ങളില്‍ ഇലകള്‍ മുകളിലേക്കായിരിക്കും).
  • വിളവെടുപ്പ് അടുക്കുമ്പോള്‍ ജലസേചനം ഒഴിവാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക