Helminthosporium solani
കുമിൾ
വിളവെടുക്കുമ്പോഴാണ് ലക്ഷണങ്ങള്‍ സാധാരണയായി പ്രകടമാകുന്നത്. പക്ഷേ രോഗം വര്‍ദ്ധിക്കുന്നത് സംഭരണ കാലത്താണ്. സംഭരിക്കുന്ന സമയത്ത് ഉരുളക്കിഴങ്ങില്‍ വെള്ളിനിറമുള്ള പുള്ളികള്‍ പ്രത്യക്ഷപ്പെടുകയും അവ പിന്നീട് തവിട്ടു നിറമുള്ള വ്യക്തമായ അരികുകളോടെ വലുതാകുകയും ചെയ്യുന്നു. ഈ വടുക്കള്‍ പിന്നീട് ഒരുമിച്ചു ചേര്‍ന്ന് കഴുകാത്ത ഉരുളക്കിഴങ്ങില്‍ കാണാന്‍ പ്രയാസമായ വിധത്തില്‍ തവിട്ടുനിറമായേക്കാം. ഉരുളക്കിഴങ്ങിന്റെ വകഭേദം, പ്രത്യേകിച്ചും പുറം തൊലിയുടെ ഇനം അനുസരിച്ച് വടുക്കളുടെ രൂപം വ്യത്യാസപ്പെടും. രോഗം ബാധിച്ച ഉരുളക്കിഴങ്ങിന്റെ പുറം തൊലി മൃദുവാകുകയും, ചുരുങ്ങുകയും, ഉതിര്‍ന്നു പോകുകയും ചെയ്യും. മറ്റു രോഗാണുക്കള്‍ മൂലം രണ്ടാംഘട്ട അണുബാധയും ഉണ്ടായേക്കാം.
നൈസര്‍ഗ്ഗിക ജീവനാശകങ്ങള്‍ (ഹൈഡ്രജന്‍ പെറോക്സൈഡ്) അല്ലെങ്കില്‍ ജൈവശാസ്ത്ര ഉത്പന്നങ്ങള്‍(ബാസിലസ് സബ്റ്റിലിസ്, ഗ്രാമ്പൂ എണ്ണ) വെള്ളിച്ചിരങ്ങ് മൂലമുള്ള അണുബാധ സാധ്യത കുറയ്ക്കുന്നതില്‍ പരിമിതമായതോ അല്ലെങ്കില്‍ ഒട്ടും തന്നെയോ കാര്യക്ഷമത കാണിക്കുന്നില്ല.
ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക.
നടീലിനു മുന്നോടിയായും വിളവെടുപ്പ് സമയത്തും ഉരുളക്കിഴങ്ങുകളില്‍ കുമിള്‍ നാശിനി പ്രയോഗിക്കുന്നത് അണുബാധ തടയും. ബെനോമൈല്‍ തയബെന്‍ഡസോള്‍ പൊടിയായി കിഴങ്ങുകളില്‍ പ്രയോഗിക്കുന്നത് വെള്ളിച്ചിരങ്ങ് ബാധ സംഭരണ സമയത്തും അടുത്ത സീസണിലും കുറയ്ക്കും.
വിത്തിലൂടെ പകരുന്ന ഹെല്‍മിന്തോസ്പോറിയം സൊലാനി എന്ന കുമിളാണ് വെള്ളിച്ചിരങ്ങിനു കാരണമാകുന്നത്. ഇവ കിഴങ്ങുകളില്‍ വളരെക്കാലം അതിജീവിക്കുകയും തൊലിയെ ബാധിക്കുകയും ചെയ്യും. മണ്ണ്, രോഗം ബാധിച്ച കിഴങ്ങ് വിത്തുകള്‍, സംഭരണ സ്ഥലത്തെ അവശേഷിച്ച ബീജങ്ങള്‍ എന്നിവയിലൂടെ അണുബാധ ഉണ്ടായേക്കാം. 3°C ഊഷ്മാവും 90% -ല്‍ കുറവ് ആപേക്ഷിക ഈര്‍പ്പവുമുള്ള സംഭരണം രോഗത്തിന്റെ വികാസത്തെ തടയുന്നു. സംഭരണ സമയത്ത് കിഴങ്ങുകളില്‍ ഉണ്ടാകുന്ന സാന്ദ്രീകരണം (ഊഷ്മളമായ വായുവിന്‍റെ തണുത്ത കിഴങ്ങുമായുള്ള സമ്പര്‍ക്കം) ഈ പ്രശ്നത്തെ വഷളാക്കുന്നു. ഇപ്പോഴും ഉരുളക്കിഴങ്ങ് ഭക്ഷ്യയോഗ്യമാണെങ്കിലും അവയുടെ വിപണി മൂല്യം കാര്യമായി കുറയും.