ഉരുളക്കിഴങ്ങ്

കറുത്ത പൊറ്റ

Rhizoctonia solani

കുമിൾ

ചുരുക്കത്തിൽ

  • ഉരുളക്കിഴങ്ങിൻ്റെ തൊലിപ്പുറത്ത് ദൃഢമായ, ഉയര്‍ന്നു നില്‍ക്കുന്ന കറുത്ത പുള്ളികള്‍ (പൊറ്റ).
  • മുകളിലെ വേരുകളിലും പുതിയ തളിരുകളിലും വെളുത്ത കുമിൾ വളർച്ചയോടുകൂടിയ തവിട്ടു നിറത്തിലുള്ള കുഴിഞ്ഞ ഭാഗങ്ങൾ.
  • ഇലകളുടെ ഉണക്കവും നിറം മാറ്റവും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉരുളക്കിഴങ്ങ്

ലക്ഷണങ്ങൾ

ഉയര്‍ന്നു നില്‍ക്കുന്ന കറുത്ത പുള്ളികള്‍, ക്രമരഹിതമായ വലിപ്പവും ആകൃതിയും, ഉരുളക്കിഴങ്ങിന്റെ തൊലിപ്പുറമേ പ്രത്യക്ഷപ്പെടുന്നു(പൊറ്റ). ഈ കറുത്ത പാടുകള്‍ അനായാസം ചുരണ്ടിയോ തിരുമ്മിയോ കളയാന്‍ കഴിയും. ഒരു ലെന്‍സിന്റെ സഹായത്തോടെ വെളുത്ത കുമിള്‍ വസ്തു ഈ പുള്ളികള്‍ക്ക് ചുറ്റും കാണാന്‍ കഴിയും. പുതിയ തളിരിലകളിലും തണ്ടിലും ഈ കുമിള്‍ തണ്ട് ചീയലിനു സമാനമായ ലക്ഷണങ്ങള്‍ക്ക് ഹേതുവാകുന്നു. തവിട്ടു നിറമുള്ള കുഴിഞ്ഞ പാടുകള്‍ വേരുകളില്‍ വളരുന്നു, ചുറ്റും മിക്കവാറും വെളുത്ത കുമിള്‍ വളരുന്നു. അഴുകല്‍ തണ്ടിന് ചുറ്റും വ്യാപിച്ച് വെള്ളത്തിന്റെയും പോഷകങ്ങളുടെയും വ്യാപനത്തെ തടഞ്ഞാല്‍ ഇലകള്‍ നിറം മങ്ങി വാടും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ജീവശാസ്ത്ര കുമിള്‍ നാശിനിയായ ട്രൈക്കോഡര്‍മ ഹാര്‍സിയാനം അല്ലെങ്കില്‍ അണുബാധയില്ലാത്ത റൈസോക്ടോനിയ വര്‍ഗ്ഗത്തെ തടങ്ങളില്‍ പ്രയോഗിക്കുക. ഇത് കൃഷിയിടങ്ങളിലും രോഗം ബാധിച്ച കിഴങ്ങുകളിലും കറുത്ത പൊറ്റയുടെ അനന്തരഫലങ്ങള്‍ കുറച്ചേക്കാം. മറ്റൊരു സാധ്യത കന്നുകാലി വളം തടങ്ങളില്‍ പ്രയോഗിക്കുകയോ പച്ച കടുകിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ജൈവ രീതിയിലുള്ള കുമിള്‍ നാശനം നടത്തുകയോ ആണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. ഫ്ലുഡിയോക്സനൈല്‍ അല്ലെങ്കില്‍ തയോഫനേറ്റ് -മീതൈല്‍ , മാന്‍കൊസേബ് എന്നിവയുടെ മിശ്രിതം ഉപയോഗിച്ചുള്ള വിത്ത് ചികിത്സ വിവിധയിനം കുമിള്‍ രോഗങ്ങള്‍ക്കെതിരെ ഫലപ്രദമാണ്, അവയില്‍ കറുത്ത പൊറ്റയും ഉള്‍പ്പെടുന്നു. ഫ്ലുവോട്ടാനില്‍ അല്ലെങ്കില്‍ അസോക്സിസ്ട്രോബിന്‍ ഉപയോഗിച്ച് നടീല്‍ സമയത്ത് തടങ്ങള്‍ പരിച്ചരിക്കുന്നതും കുമിളിന്റെ വളര്‍ച്ചയെ നിയന്ത്രിക്കും.

അതിന് എന്താണ് കാരണം

റൈസോക്ടോനിയ സൊലാനി എന്ന കുമിളാണ് കറുത്ത പൊറ്റ ഉണ്ടാകാന്‍ കാരണമാകുന്നത്. 5 മുതല്‍ 25°C വരെയുള്ള ഊഷ്മാവില്‍ ഉരുളക്കിഴങ്ങിന്റെ അഭാവത്തില്‍ പോലും ഈ കുമിള്‍ മണ്ണില്‍ വളരെക്കാലം അതിജീവിക്കും. അണുബാധ മണ്ണില്‍ നിന്നോ രോഗം ബാധിച്ച കിഴങ്ങുകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കുന്നതില്‍ നിന്നോ ഉണ്ടായേക്കാം. വാസ്തവത്തില്‍ കുമിള്‍ അഴുകലിനു കാരണമാകുന്നില്ല, പക്ഷെ കിഴങ്ങുകള്‍ പ്രജനനത്തിന് ഉപയോഗിക്കാന്‍ പാടില്ല. തണുത്തതും നനഞ്ഞതുമായ കാലാവസ്ഥയില്‍ അണുബാധ വര്‍ധിക്കും. ചെടി വളര്‍ച്ചയുടെ ആരംഭ ദശയിലെ ഊഷ്മളമായ കാലാവസ്ഥ ഈ രോഗത്തിന്റെ പ്രഭാവം കുറയ്ക്കും. കറുത്ത പൊറ്റയും തണ്ടിലെ പുള്ളിക്കുത്തും മണല്‍ നിറഞ്ഞ ഉറപ്പില്ലാത്ത മണ്ണില്‍ കൂടുതല്‍ സാധാരണമാണ്.


പ്രതിരോധ നടപടികൾ

  • അംഗീകൃത സ്രോതസ്സുകളില്‍ നിന്ന് അല്ലെങ്കില്‍ ആരോഗ്യമുള്ള ചെടികളില്‍ നിന്നുള്ള നടീല്‍ വസ്തുക്കള്‍ ഉപയോഗിക്കണം.
  • സീസണ്‍ ആകുന്നതിന് മുമ്പ് നടരുത്.
  • ഊഷ്മളമായ മണ്ണില്‍ ( 8°C-നു മുകളില്‍) കിഴങ്ങ് വിത്തുകള്‍ നടണം.
  • മണ്ണില്‍ നിന്ന് ആദ്യത്തെ ഇളം തളിരുകള്‍ പുറത്തു വരുന്നതിന് ആഴം കുറഞ്ഞ തടങ്ങളുടെ ഉപയോഗം പരിഗണിക്കുക.
  • മാറ്റകൃഷി പ്രയോഗിക്കുക.
  • വിളവെടുപ്പിനു ശേഷം രോഗബാധയില്ലാത്ത ചെടികളുടെ അവശിഷ്ടങ്ങള്‍ മണ്ണില്‍ ഉപേക്ഷിക്കുക.
  • ചെടികള്‍ക്ക് മതിയാംവണ്ണം ജലസേചനം നടത്തുക, പ്രത്യേകിച്ചും വരള്‍ച്ചാകാലങ്ങളില്‍.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക