ഉരുളക്കിഴങ്ങ്

പൊടി ചിരങ്ങ്

Spongospora subterranea

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇരുണ്ട ബീജകോശ വസ്തുക്കളുള്ള കുമിളകള്‍ പൊട്ടി കോര്‍ക്ക് പോലെയുള്ള ദ്വാരങ്ങള്‍ ഉണ്ടാകുന്നു.
  • വടുക്കള്‍ വികസിക്കുകയും ആഴമുള്ള കുഴികള്‍ ഉണ്ടായി ആന്തരിക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
  • പുറമെയുള്ള വളര്‍ച്ചകള്‍ പതിയെ ഉരുളക്കിഴങ്ങിനെ വികൃതമാക്കുന്നു.
  • സംഭരണ സമയത്തും രൂപമാറ്റം തുടരുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉരുളക്കിഴങ്ങ്

ലക്ഷണങ്ങൾ

മണ്ണിനു മുകളില്‍ ഒന്നും പ്രകടമല്ല. പതിയെ വലിപ്പം വയ്ക്കുന്ന ചെറിയ, ഊത കലര്‍ന്ന തവിട്ടു നിറമുള്ള കുമിളകളാണ് ഉരുളക്കിഴങ്ങിലെ പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് അവ പൊട്ടുകയും ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ കീറലുണ്ടാക്കി തവിട്ടു നിറമുള്ള ഒരു പൊടി വ്യാപിക്കുകയും ചെയ്യും. ചിരങ്ങ് എന്നറിയപ്പെടുന്ന കോര്‍ക്ക് പോലെയുള്ള ആഴമില്ലാത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. ഉയര്‍ന്ന ഈര്‍പ്പമുള്ള മണ്ണില്‍, വടുക്കള്‍ ഉള്ളിലേക്കും വ്യാപിക്കുകയും ആന്തരിക കോശങ്ങളെ നശിപ്പിക്കുന്ന ആഴമുള്ള കുഴികള്‍ രൂപപ്പെടുകയും ചെയ്യുന്നു. മുഴകളും വൃണങ്ങളും വളര്‍ന്നു വികൃതരൂപമായ ഉരുളക്കിഴങ്ങുകള്‍ വിപണന യോഗ്യമല്ലാതെയാകുന്നു. സംഭരണ സമയത്തും രൂപമാറ്റം തുടരുന്നു.

Recommendations

ജൈവ നിയന്ത്രണം

ഈ രോഗാണുവിനെതിരായി ഇതര ചികിത്സ മാര്‍ഗ്ഗങ്ങള്‍ ലഭ്യമല്ല. അതിനാല്‍ പ്രതിരോധ നടപടികള്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. മെറ്റം സോഡിയം അല്ലെങ്കില്‍ ഫ്ലുവസിനം എന്നിവ നടീലിനു മുമ്പ് മണ്ണില്‍ ചേര്‍ക്കുന്നത് ചില സാഹചര്യങ്ങളില്‍ ഫലപ്രദമാകും. ഇത് കൂടുതലും പാരിസ്ഥിക അവസ്ഥകള്‍ക്കും, മണ്ണിന്‍റെ ഇനത്തിനും അനുസരിച്ചായിരിക്കും.

അതിന് എന്താണ് കാരണം

മണ്ണില്‍ 6 വര്‍ഷം വരെ അതിജീവിക്കാന്‍ കഴിയുന്ന മണ്ണിലൂടെ പകരുന്ന രോഗാണുവാണ് ( സ്പെഞ്ചോസ്പറ സബ്റ്ററെന) പൊടി ചിരങ്ങിന് ഹേതു. ഈ രോഗം തണുത്ത ഊഷ്മാവിലും (12 to 18°C) വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള ഉറച്ച , അമ്ലതയുള്ള മണ്ണിലും സാധാരണമാണ്. നനഞ്ഞതും വരണ്ടുതുമായ കാലാവസ്ഥകളും ഇതിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്. രോഗം ബാധിച്ച കിഴങ്ങ് വിത്തുകള്‍, വസ്ത്രങ്ങള്‍, പണിയായുധങ്ങള്‍, വളങ്ങള്‍ എന്നിവയില്‍ രോഗാണു കണ്ടേക്കാം. കിഴങ്ങ് പുറത്തുവരുന്ന ഭാഗങ്ങളിലൂടെയും, കിഴങ്ങിന്റെ കണ്ണിലൂടെയും മുറിവിലൂടെയുമാണ് അണുബാധയുണ്ടാകുന്നത്. തവിട്ടു നിറമുള്ള ഉരുളക്കിഴങ്ങ് ഇനങ്ങള്‍ കുറഞ്ഞ ലക്ഷണങ്ങളും കേടുപാടുമാണ് പ്രകടിപ്പിക്കുന്നത്. വഴുതന ഇനത്തിലെ നിരവധി അംഗങ്ങളെ പൊടിയുള്ള ചിരങ്ങ് ബാധിച്ചേക്കാം, ഉദാഹരണത്തിന് ഉരുളക്കിഴങ്ങ്.


പ്രതിരോധ നടപടികൾ

  • വിത്തിന്റെ ചില്ലറവ്യാപാരിയുടെ കൈവശം പ്രതിരോധശേഷിയുള്ള വിത്തിനങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക.
  • ആരോഗ്യമുള്ള തൈകള്‍ ഉപയോഗിക്കുക.
  • നന്നായി ഏകോപിപ്പിച്ച മാറ്റകൃഷി നടപ്പിലാക്കുക.
  • വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയില്ലാത്ത നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ ചെടികള്‍ നടുക.
  • രോഗബാധയ്ക്ക് സാധ്യതയുള്ള വഴുതന കുടുംബത്തിലെ ഇതര ചെടികള്‍ കൃഷിയിടത്തിനു സമീപത്തുണ്ടോ എന്ന് പരിശോധിച്ച് പിഴുതുകളയുക.
  • പി എച്ച് നിയന്ത്രിക്കുന്നതിന് സള്‍ഫര്‍ മണ്ണില്‍ പ്രയോഗിക്കുക.
  • പണിയായുധങ്ങള്‍, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ അണുനശീകരണം ചെയ്യുന്നതില്‍ ശ്രദ്ധിക്കുക.
  • ചിരങ്ങ് ബാധിച്ച ഉരുളക്കിഴങ്ങ് ഭക്ഷിച്ച മൃഗങ്ങളില്‍ നിന്നുള്ള ചാണകം പ്രയോഗിക്കരുത്.
  • വിളവെടുപ്പിനു ശേഷം ആഴത്തില്‍ ഉഴുതു മറിക്കുന്നതും നന്നായി സൂര്യ താപീകരണം നല്‍കുന്നതും സഹായിക്കും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക