ഉരുളക്കിഴങ്ങ്

പൊട്ടറ്റോ ലേറ്റ് ബ്ലൈറ്റ്

Phytophthora infestans

കുമിൾ

ചുരുക്കത്തിൽ

  • ഇലകളുടെ അഗ്രഭാഗത്തും അരികുകളിലും ഇരുണ്ട തവിട്ടു നിറമുള്ള പുള്ളികള്‍.
  • ഇലപത്രങ്ങളുടെ അടിഭാഗത്ത്‌ വെളുത്ത കുമിള്‍ ആവരണം.
  • ഇലകള്‍ വാടി നശിക്കുന്നു.
  • കിഴങ്ങുകളിൽ നരച്ച-നീല പുള്ളിക്കുത്തുകള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉരുളക്കിഴങ്ങ്

ലക്ഷണങ്ങൾ

ഇലകളുടെ അഗ്രഭാഗത്തോ അരികിലോ തവിട്ടു നിറമുള്ള പുള്ളികള്‍ വികസിച്ചു വരുന്നു. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍, ഈ കുത്തുകള്‍ വെള്ളം നിറഞ്ഞ വടുക്കളാകുന്നു. ഇലകളുടെ പ്രതലത്തില്‍ അടിഭാഗത്ത്‌ വെളുത്ത കുമിള്‍ ആവരണം വളരുന്നു. രോഗം കൂടവേ, ഇല മുഴുവനായും ക്ഷതമായി തവിട്ടുനിറമാകുകയും നശിക്കുകയും ചെയ്യുന്നു. സമാനമായ വടുക്കള്‍ തണ്ടുകളിലും ഇലത്തണ്ടുകളിലും ഉണ്ടാകുന്നു. ഉരുളക്കിഴങ്ങുകളുടെ പുറംതൊലിയില്‍ നരച്ച നീല പുള്ളികളുണ്ടാകുകയും അവയുടെ കാമ്പും തവിട്ടുനിറമാകുകയും, അങ്ങനെ അവ ഭക്ഷ്യയോഗ്യമല്ലാതെയാകുകയും ചെയ്യുന്നു. രോഗബാധയേറ്റ കൃഷിയിടത്തിലെ അഴുകിയ ദുര്‍ഗന്ധമുണ്ടാക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

കോപ്പര്‍ അടിസ്ഥാനമാക്കിയ കുമിള്‍ നാശിനികള്‍ വരണ്ട കാലാവസ്ഥയ്ക്ക് മുമ്പായി പ്രയോഗിക്കുക. ജൈവ ആവരണങ്ങള്‍ ഇലകളില്‍ തളിക്കുന്നതും അണുബാധയെ തടയും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സമഗ്ര സമീപനം പരിഗണിക്കുക. ലേറ്റ് ബ്ലൈറ്റ് നിയന്ത്രിക്കുന്നതില്‍ കുമിള്‍ നാശിനികളുടെ പ്രയോഗത്തിനു പ്രാധാന്യമുണ്ട്, പ്രത്യേകിച്ചും ഈര്‍പ്പമുള്ള മേഖലകളില്‍. ഇലകള്‍ക്ക് ആവരണമാകുന്ന കുമിള്‍നാശിനികള്‍ പ്രയോഗിക്കുന്നത് അണുബാധയുണ്ടാകുന്നതിനു മുമ്പ് ഫലപ്രദവും കുമിളിനെതിരെയുള്ള പ്രതിരോധത്തെ തടയാത്തതുമാണ്. മാന്‍ഡിപ്രോപ്പമിഡ്, ക്ലോറോഥലോനില്‍, ഫ്ലുവസിനം, ട്രൈഫെനൈല്‍റ്റിന്‍, മാന്‍കൊസെബ് എന്നിവ അടങ്ങിയ കുമിള്‍നാശിനികള്‍ പ്രതിരോധ ചികിത്സയായും ഉപയോഗിക്കാം. വിതയ്ക്കുന്നതിനു മുമ്പായി വിത്തുകളെ മന്‍കൊസേബ് പോലെയുള്ള കുമിള്‍ നാശിനി ഉപയോഗിച്ച് ചികിത്സിക്കുന്നതും ഫലം ചെയ്യും.

അതിന് എന്താണ് കാരണം

ഈ കുമിള്‍ വളരെ കര്‍ത്തവ്യബോധമുള്ള പരാദമാണ്. ഇത് ചെടിയുടെ അവശിഷ്ടങ്ങളിലും കിഴങ്ങുകളിലും എന്നപോലെ തന്നെ രോഗബാധയുള്ള ഇതര ചെടികളിലും തണുപ്പുകാലം കഴിച്ചു കൂട്ടുന്നു എന്നത് കൊണ്ടാണ് ഇത് അര്‍ത്ഥമാക്കുന്നത്. തൊലിയിലെ മുറിവുകളിലൂടെയും പോറലുകളിലൂടെയും ഇവ ചെടിയില്‍ പ്രവേശിക്കുന്നു. വസന്തകാലത്തെ ഉയര്‍ന്ന ഊഷ്മാവില്‍ കുമിള്‍ ബീജങ്ങള്‍ മുളയ്ക്കുകയും കാറ്റിലൂടെയോ വെള്ളത്തിലൂടെയോ പകരുകയും ചെയ്യുന്നു. തണുത്ത രാത്രികളിലും (18°C -ല്‍ കുറവ് ), ഊഷ്മളമായ പകലുകളിലും (18 നും 22°C-നുമിടയില്‍) മഴയും മഞ്ഞും പോലെയുള്ള ദീര്‍ഘമായ നനഞ്ഞ അവസ്ഥകളിലുമാണ് (ആപേക്ഷിക ഈര്‍പ്പം 90%) ഈ രോഗം കൂടുതല്‍ ഗുരുതരമാകുന്നത്. ഈ അവസ്ഥകളില്‍ ലേറ്റ് ബ്ലൈറ്റ് പടരുമെന്ന് ഉറപ്പിക്കാം.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള വിത്തുകളും കൂടുതല്‍ രോഗപ്രതിരോധശേഷിയുള്ള ചെടികളും ഉപയോഗിക്കുക.
  • കൃഷിയിടത്തില്‍ കൂടുതല്‍ വായു സഞ്ചാരവും മണ്ണില്‍ നല്ല നീര്‍വാര്‍ച്ചയും ഉറപ്പു വരുത്തുക.
  • കൃഷിയിടം നിരീക്ഷിച്ച് രോഗം ബാധിച്ച ചെടികളും അവയ്ക്ക് സമീപമുള്ളവയും നീക്കം ചെയ്യുക.
  • രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ കൂടുമ്പോള്‍ രോഗബാധയേല്‍ക്കാത്ത വിളകള്‍ മാറ്റകൃഷി ചെയ്യുക.
  • കൃഷിയിടത്തിലും സമീപത്തും സ്വമേധയാ വളര്‍ന്നു വരുന്ന രോധബാധയേറ്റ ചെടികളെ നശിപ്പിക്കുക.
  • നൈട്രജന്‍ വളങ്ങള്‍ അധികമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • ചെടികള്‍ക്ക് പുഷ്ടിദായനികള്‍ ഉപയോഗിക്കുക.
  • കിഴങ്ങുകള്‍ താഴ്ന്ന ഊഷ്മാവില്‍ നല്ല വായുസഞ്ചാരമുള്ളിടത്ത് സംഭരിക്കുക.
  • വിളവെടുപ്പിനു ശേഷം അവശേഷിച്ച കിഴങ്ങുകളും ചെടിയുടെ അവശിഷ്ടങ്ങളും മൃഗങ്ങള്‍ക്ക് ഭക്ഷണമായി നല്‍കിയോ രണ്ടടി താഴ്ചയില്‍ കുഴിച്ചുമൂടുകയോ ചെയ്തു നശിപ്പിക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക