വെള്ളരിക്ക

വെള്ളരിക്കയിലെ പൊറ്റ

Cladosporium cucumerinum

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ ഉണ്ടാകുന്ന ചെറിയ, വെള്ളത്തിൽ കുതിർന്ന അല്ലെങ്കിൽ ഇളം പച്ച നിറത്തിലുള്ള പുള്ളികൾ പിന്നീട് ഉണങ്ങി കീറിപ്പറിഞ്ഞ ദ്വാരങ്ങള്‍ അവശേഷിപ്പിക്കുന്നു.
  • ഫലങ്ങളിൽ ഉണ്ടാകുന്ന ചെറിയ, ചാര നിറത്തിലുള്ള, പശ സ്രവിക്കുന്ന പുള്ളികൾ പിന്നീട് കുഴിഞ്ഞ പോടുകൾ ആയി മാറുന്നു.
  • ഫലങ്ങൾ ദ്വിതീയ ബാക്ടീരിയ ബാധിപ്പിനാൽ നശിച്ചു പോകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


വെള്ളരിക്ക

ലക്ഷണങ്ങൾ

നിരവധി, ചെറിയ വെള്ളത്തിൽ കുതിർന്ന അല്ലെങ്കില്‍ ഇളം പച്ച നിറത്തിലുള്ള പുള്ളികൾ ഇലകകളില്‍ ലക്ഷണമായി കാണപ്പെടുന്നു. ഈ പുള്ളികൾ ക്രമേണ ഉണങ്ങി നശിച്ച്,വെളുത്തനിറത്തിൽ നിന്ന് ചാര നിറത്തിൽ കോണാകൃതിയിൽ ആയി മാറുന്നു. പലപ്പോഴും ക്ഷതങ്ങളിൽ മഞ്ഞ നിറത്തിലുള്ള വലയങ്ങള്‍ ചുറ്റപ്പെട്ട് കാണപ്പെടും. അവയുടെ മധ്യഭാഗം ചിലപ്പോൾ കീറുകയും, ഇലകളിൽ കീറിപ്പറിഞ്ഞ ദ്വാരങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്യുന്നു. ബാധിക്കപ്പെട്ട ഫലങ്ങളിൽ, ഗുരുതരമായ ലക്ഷണങ്ങൾ വികസിക്കുന്നു, അത് പ്രാണികൾ കടിച്ചത് പോലെ തോന്നിപ്പിക്കുന്നു. ചെറിയ (ഏകദേശം 3 മില്ലിമീറ്റർ), ചാര നിറമുള്ള, ചെറുതായി കുഴിഞ്ഞ, പശ സ്രവിക്കുന്ന പുള്ളികൾ ആദ്യം പ്രത്യക്ഷപ്പെടുന്നു. പിന്നീട്, ഈ പുള്ളികൾ വലുതായി അവസാനം ത്യസ്തമായ കുഴിഞ്ഞ പോടുകളോ പൊറ്റയോ ആയിമാറുന്നു. ബാധിക്കപ്പെട്ട ഫലങ്ങളിൽ പലപ്പോഴും മൃദുവായ അഴുകലിന് കാരണമാകുന്ന ബാക്ടീരിയ പോലെയുള്ള അവസരം കാത്തിരിക്കുന്ന രോഗാണുക്കൾ ആക്രമിച്ച് മാർദ്ദവമുള്ള ചീഞ്ഞ മണത്തോടുകൂടിയ അഴുകൽ ഉണ്ടാകുന്നു. വളരെ പ്രതിരോധശേഷി ഉള്ള ഫലങ്ങളിൽ, പ്രത്യേകിച്ചും കുമ്പളങ്ങയിലും മത്തങ്ങയിലും, ക്രമരഹിതമായ മുഴകൾ പോലെയുള്ള രൂപങ്ങൾ വികസിക്കും.

Recommendations

ജൈവ നിയന്ത്രണം

കുക്കുർബിറ്റുകളിലെ പൊറ്റയ്ക്ക് നേരിട്ടുള്ള ജൈവിക പരിചരണ രീതികൾ സാധ്യമല്ല. രോഗാണുക്കളുടെ വ്യാപനം കുറയ്ക്കുന്നതിന് ജൈവിക രീതിയിൽ അംഗീകരിക്കപ്പെട്ട കോപ്പര്‍-അമോണിയം മിശ്രിതം അടിസ്ഥാനമാക്കിയ കുമിൾനാശിനികൾ ഉപയോഗിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ക്ലോറോതലോണിൽ അല്ലെങ്കിൽ കോപ്പർ അമോണിയം മിശ്രിതം അടിസ്ഥാനമാക്കിയ കുമിള്‍നാശിനികൾ ഉപയോഗിക്കുക. 0.5% സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് 10 മിനിറ്റ് നേരം വിത്തുകളുടെ ഉപരിതലത്തിൽ അണുനശീകരണം നടത്തുന്നത് രോഗാണുക്കളെ ഒഴിവാക്കും. ഡൈതയോകാർബമേറ്റ്സ്, മാനെബ്, മാന്‍കോസെബ്, മെറ്റിറം, ക്ലോറാത്താലോനില്‍, അനിലാസിന്‍ എന്നിവ സി. കുക്കുമേറിനം എന്ന കുമിളിനെതിരെ ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

ചെടികളുടെ അവശിഷ്ടങ്ങളിലും, മണ്ണിലെ വിള്ളലുകളും, ബാധിക്കപ്പെട്ട വിത്തുകളിലും ശൈത്യകാലം അതിജീവിക്കുന്ന ക്ലാ‍ഡോസ്പോറിയം കുക്കുമേറിനം എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. ഇതില്‍ ഏതെങ്കിലും ഉറവിടങ്ങളിൽ നിന്ന് വസന്തകാലത്തിൻ്റെ തുടക്കത്തിൽ ബാധിപ്പ് ഉണ്ടാകുന്നു. കുമിളുകളിൽ ബീജകോശങ്ങൾ ഉല്പാദിപ്പിക്കുന്ന ഘടനകൾ വളരുകയും ബീജകണം സ്വാതന്ത്രമാക്കുകയും ചെയ്യുന്നു. പ്രാണികളിലൂടെയോ, വസ്ത്രങ്ങളിലൂടെയോ, ഉപകരണങ്ങളിലൂടെയോ അല്ലെങ്കിൽ വളരെ ദൂരം ഈർപ്പമുള്ള വായുവിലൂടെയോ ബീജകോശങ്ങൾ വ്യാപിക്കുന്നു. വായുവിലെ ഉയർന്ന ആർദ്രതയും മിതമായ താപനിലയും ബാധിപ്പിൻ്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 12-25°C നിലയിലുള്ള താപനിലകൾക്കിടയിൽ 17°C -ന് അടുത്തുള്ള താപനിലയും ഈർപ്പമുള്ള കാലാവസ്ഥയും, പതിവായ മഞ്ഞോ അല്ലെങ്കിൽ നേറിയ മഴയോ ഈ കുമിളുകളുടെ വികസനത്തിന് ഏറ്റവും അനുകൂലമാണ്. ചെടികളുടെ കലകളിൽ കുമിൾ പ്രവേശിച്ച് 3 മുതൽ 5 വരെ ദിവസങ്ങള്‍ക്ക് ശേഷം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള ചെടികളുടെ വിത്തുകൾ അല്ലെങ്കില്‍ അംഗീകൃത സ്രോതസ്സുകളിൽ നിന്നുള്ള വിത്തുകൾ ഉപയോഗിക്കുക.
  • ലഭ്യമെങ്കിൽ, പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ ശേഷിയുള്ള ചെടികളുടെ ഇനങ്ങൾ ഉപയോഗിക്കുക.
  • താങ്കളുടെ കൃഷിക്കായി നല്ല നീര്‍വാര്‍ച്ചയുള്ള പ്രദേശങ്ങൾ തിരഞ്ഞെടുക്കുക.
  • ഊഷ്മളമായ താപനിലകൾ പൊറ്റ രൂപീകരണത്തിന് അനുകൂലമല്ലാത്തതിനാൽ, കുക്കുർബിറ്റ് ഇനങ്ങൾ വസന്തകാലത്ത് വൈകിയും, വേനൽക്കാലത്തും, ശരത്കാലത്തിൻ്റെ തുടക്കത്തിലും കൃഷിചെയ്യുക.
  • ചോളം പോലെയുള്ള, രോഗാണുക്കൾക്ക് ആതിഥേയമാകാത്ത വിളകൾ ഉപയോഗിച്ച് (രണ്ടോ അധിലധികമോ വർഷം കൂടുമ്പോള്‍) വിളപരിക്രമം ശുപാർശ ചെയുന്നു.
  • സ്വയം മുളച്ചുവരുന്ന വെള്ളരിക്ക ചെടികളും കളകളും നിയന്ത്രിക്കുക.
  • ചെടികൾ മഴയോ മഞ്ഞോ മൂലം നനഞ്ഞിരിക്കുമ്പോൾ കൃഷിയിടങ്ങളിൽ പണിയെടുക്കരുത്.
  • ഈർപ്പം കുറയ്ക്കുവാൻ വേണ്ടി ചെടികൾക്കിടയിൽ മതിയായ അകലവും വായുസഞ്ചാരവും ഉറപ്പ് വരുത്തുക.
  • അമിത ജലസേചനം പാടില്ല മാത്രമല്ല തളിനന ഒഴിവാക്കുക.
  • ലക്ഷണങ്ങൾക്കായി ചെടികൾ പതിവായി നിരീക്ഷിക്കുക.
  • ബാധിക്കപ്പെട്ട ചെടികളും ചെടി അവശിഷ്ടങ്ങളും നീക്കം ചെയ്‌ത്‌ നശിപ്പിക്കുക (കത്തിക്കുക അല്ലെങ്കിൽ കുഴിച്ചിടുക).
  • കുക്കുർബിറ്റ് വിളകൾ വളർത്തുന്നതിനും വിളവെടുക്കുന്നതിനും ഉപയോഗിക്കുന്ന പാത്രങ്ങൾ, പൂച്ചട്ടികൾ അതുപോലെ ആയുധങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ അണുവിമുക്തമാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക