കാബേജ്

കരിമ്പൂപ്പ്

Alternaria brassicae

കുമിൾ

ചുരുക്കത്തിൽ

  • ഇലകളില്‍ നരച്ച തവിട്ടു നിറമുള്ള വട്ടത്തിലുള്ള പുള്ളികള്‍ വിവിധ വലിപ്പങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
  • സാധാരണയായി ഇതില്‍ ഒരു വിളറിയ വലയവുമുണ്ടാകും.
  • സമയം പോകുമ്പോള്‍, കേന്ദ്രങ്ങള്‍ നേര്‍ത്ത്‌ കടലാസ് പോലെയായി താഴേക്കു ഊര്‍ന്നു പോയി "വെടിയുണ്ടയേറ്റ ദ്വാരത്തിന്‍റെ" രൂപമാകും.
  • ഇലകള്‍ വിളറുകയും ഗുരുതരമായ അവസ്ഥയില്‍ ഇലകൊഴിയുകയും ചെയ്യും.
  • രോഗം ബാധിച്ച വിത്തുകളില്‍ നിന്ന് പുതിയതായി ആവിര്‍ഭവിക്കുന്ന തൈകള്‍ ചീയുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
കാബേജ്
കോളിഫ്ലവർ

കാബേജ്

ലക്ഷണങ്ങൾ

ചെടിയുടെ മുകള്‍ഭാഗത്തുള്ള എല്ലാ ഭാഗങ്ങളും ആക്രമിക്കപ്പെടാം. വിവിധ വിളകള്‍ വിവിധ തരത്തില്‍ വശം വദമാകുന്നതായി കണ്ടെത്താന്‍ കഴിയും. സാധാരണ മുതിര്‍ന്ന ഇലകളില്‍ നരച്ച തവിട്ടു നിറത്തില്‍ വട്ടത്തിലുള്ള പുള്ളികള്‍ വികസിക്കുന്നു. ഇവ ചെറിയ വേര്‍പെട്ട കറുത്ത കുരുക്കള്‍ മുതല്‍ 12 മി.മി. വ്യാസമുള്ള തവിട്ടു കേന്ദ്രഭാഗത്തോടെ വലിയ വലയങ്ങളുള്ള വടുക്കള്‍ വരെയുണ്ട്. ഈ വടുക്കളുടെ കേന്ദ്രഭാഗം ബീജങ്ങളുടെ കരിപിടിച്ച മാംസളഭാഗത്തോടെ വളയങ്ങളാല്‍ ചുറ്റപ്പെട്ടവ ആയിരിക്കും. സമയം പോകേ , കേന്ദ്രങ്ങള്‍ നേര്‍ത്ത്‌ കടലാസ് പോലെയായി താഴേക്കു ഊര്‍ന്നു പോയി ഇലയുടെ പ്രതലത്തില്‍ "വെടിയുണ്ടയേറ്റ ദ്വാരത്തിന്‍റെ" രൂപം നല്‍കും. ഇലകള്‍ വിളറുകയും ഗുരുതരമായ അവസ്ഥയില്‍ ഇലകൊഴിചിലും ഉറപ്പാണ്. രോഗം ബാധിച്ച വിത്തുകളില്‍ നിന്ന് പുതിയതായി രൂപം കൊള്ളുന്ന തൈകള്‍ ചീയുന്നു. ലക്ഷണത്തിനു കറുത്ത കാല്‍ എന്ന പേര് നല്‍കുന്നതിനിടയാക്കുന്ന തരത്തില്‍ തണ്ടിന്റെ അടിഭാഗത്തോ വിത്ത് സഞ്ചികളിലോ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ രോഗാണുവിനെതിരെ പൊരുതാനുള്ള ജൈവ ചികിത്സകള്‍ അല്ലെങ്കില്‍ രീതികള്‍ ലഭ്യമല്ല. എന്തെങ്കിലും മാര്‍ഗ്ഗം അറിയുമെങ്കില്‍ ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. ശരിയായ നിരീക്ഷണവും രോഗനിര്‍ണ്ണയവും കുമിള്‍ നാശിനി പ്രയോഗിക്കേണ്ട ആവശ്യം വരുമ്പോള്‍ അത്യാവശ്യമാണ്. വിത്തിനുള്ള ചികിത്സ ശക്തമായി ശുപാര്‍ശ ചെയ്യുന്നു. ആദ്യ ലക്ഷണങ്ങള്‍ കണ്ടെത്തുമ്പോള്‍ ഇലകളില്‍ തളിക്കുന്നതും രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗമാണ്. അന്തിമമായി സംഭരണ സമയത്തെ രോഗവ്യാപനം ഒഴിവാക്കാന്‍ ചില സംഭവങ്ങളില്‍ സംഭരണ മുന്നോടിയായി ദ്രാവകങ്ങള്‍ ഉപയോഗിക്കാറുണ്ട്. ചികിത്സയുടെ സാദ്ധ്യത, വിളവു ഇനം, പാരിസ്ഥിതിക വ്യവസ്ഥകള്‍ എന്നിവയെ ആശ്രയിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന വിവിധ സംയുക്തങ്ങളുണ്ട്. അവയില്‍ ഇവ ഉള്‍പ്പെടുന്നു: അനിലസിന്‍, ക്ലോറോതനോലിന്‍, ഡിഫനോകൊനസോള്‍, ഐപ്രൊഡിയോന്‍, മന്‍കൊസേബ്, മനെബ്.

അതിന് എന്താണ് കാരണം

വിളകളുടെ ഇനം അനുസരിച്ച് ലക്ഷണങ്ങള്‍ ചെറുതായി വ്യത്യാസപ്പെടും. ഇവ ഉണ്ടാകുന്നത് ആള്‍ട്ടര്‍നേരിയ ബ്രാസിക്കെ എന്ന വിത്തിലൂടെ പകരുന്ന ബ്രാസിക്ക കുടുംബത്തിലെ കാബേജിനെയും മറ്റു ഇനങ്ങളേയും ആക്രമിക്കുന്ന രോഗാണുവിലൂടെയാണ്. ആള്‍ട്ടര്‍നേരിയ ബ്രാസിക്കോള എന്ന് പേരുള്ള ബന്ധപ്പെട്ട മറ്റൊരിനം കുമിളും ഈ വിളകളില്‍ ചിലതിനെ ആക്രമിച്ചേക്കാം. ഈ രോഗാണുക്കള്‍ പ്രധാനമായും പകരുന്നത് രോഗം ബാധിച്ച വിത്തുകളിലൂടെയാണ്. വിത്തുകളുടെ പുറമേയുള്ള ആവരണത്തില്‍ ഇവയുടെ ബീജങ്ങളോ ആന്തരിക കോശങ്ങളില്‍ കുമിള്‍ ഭാഗങ്ങളോ ഉണ്ടാകാം. രണ്ടു സംഭവങ്ങളിലും കുമിള്‍ ക്രമേണ വളര്‍ന്നു വരുന്ന ചെടിയില്‍ കൂട്ടമായി താമസമാക്കുകയും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കാരണമാകുകയും ചെയ്യുന്നു. വിധേയമാകുന്ന കളകളിലോ അഴുകാത്ത വിള അവശിഷ്ടങ്ങളിലോ കുമിള്‍ തണുപ്പുകാലം കഴിച്ചു കൂട്ടുന്നു. ആ സാഹചര്യത്തില്‍ ആരോഗ്യമുള്ള ചെടിയില്‍ പ്രവേശിക്കുന്ന ബീജങ്ങള്‍ ഇലകളിലെ സൂക്ഷ്മദ്വാരങ്ങളിലൂടെയോ മുറിവുകളിലൂടെയോ കോശങ്ങളില്‍ പ്രവേശിക്കുന്നു. ഏതു സാഹചര്യത്തിലും കാറ്റോടു കൂടിയ മഴയും ഊഷ്മളമായ താപനിലയും (അനുകൂലം 20-24°C) രോഗബാധക്ക് അനുകൂലമാകുന്നു.


പ്രതിരോധ നടപടികൾ

  • അംഗീകൃത സ്രോതസ്സില്‍ നിന്നുള്ള ആരോഗ്യമുള്ള വിത്തുകള്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.
  • ഈ രോഗാണുവിനോട് പ്രതിരോധമുള്ള ചില ഇനങ്ങള്‍ ടര്‍ണിപ്പില്‍ ലഭ്യമാണ്.
  • ശരിയായ വായു സഞ്ചാരം ലഭ്യമാക്കാന്‍ ചെടികള്‍ക്കിടയില്‍ മതിയായ അകലമിടുക.
  • രോഗലക്ഷണങ്ങള്‍ക്കായി കൃഷിയിടങ്ങള്‍ പതിവായി നിരീക്ഷിക്കുക.
  • മണ്ണുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന മുതിര്‍ന്ന ഇലകള്‍ ശേഖരിച്ചു നീക്കം ചെയ്യണം.
  • വിളവെടുപ്പിനു ശേഷം അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണം.
  • കൃഷിയിടത്തിലും ചുറ്റിലുമുള്ള കളകള്‍ നീക്കം ചെയ്യണം.
  • പ്രത്യേകിച്ചും ബ്രാസിക്ക കുടുംബത്തില്‍ നിന്നുമുള്ള കളകള്‍.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക