ലെറ്റ്യൂസ്

ലെറ്റ്യൂസിലെ വലിയ-സിര രോഗം

Olpidium brassicae

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • വലിയ മഞ്ഞ നിറത്തിലുള്ള സിരകൾ.
  • ചുളിഞ്ഞതും വികലമാക്കപ്പെട്ടതുമായ ഇലകൾ, ചിലപ്പോൾ ലെറ്റ്യൂസ് ഹെഡ് ശരിയായി രൂപപ്പെടുന്നില്ല.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

0 വിളകൾ

ലെറ്റ്യൂസ്

ലക്ഷണങ്ങൾ

ഇലകളിലെ സിരകൾ വളരെയധികം വലുതാവുകയും, വ്യക്തമാവുകയും, മഞ്ഞ നിറമാറ്റം വരുകയും ചെയ്യുന്നതിന് വലിയ-സിര രോഗം കാരണമാകുന്നു. പുറംഭാഗത്തെ ഇലകള്‍ കുത്തനെ നില്‍ക്കും. ഇത്തരം രൂപമാറ്റങ്ങള്‍ ഇലകള്‍ ഒരു വെളിച്ചത്തിന്‍റെ മുന്‍പില്‍ വെച്ച് പരിശോധിക്കുമ്പോൾ അനായാസം ദൃശ്യമാകും. വലിയ സിരകൾ ഇലകൾ മൊത്തത്തിൽ ചുരുങ്ങുന്നതിനും വികൃതമാകുന്നതിനും കാരണമാകുന്നു. സാരമായി ബാധിക്കപ്പെട്ട ചെടികൾ രൂപവൈരൂപ്യം സംഭവിച്ചവ ആയതിനാൽ വിപണനയോഗ്യമല്ല, ഹെഡ് ലെറ്റ്യൂസ് ഇനങ്ങളിൽ ഹെഡ് ശരിയായി രൂപപ്പെടുന്നില്ല. എന്നിരുന്നാലും, സാരമായ ലക്ഷണങ്ങൾ കാണിക്കാത്ത ബാധിക്കപ്പെട്ട ചെടികൾ വിളവെടുക്കാം.

Recommendations

ജൈവ നിയന്ത്രണം

കുമിളുകൾ നേരിട്ട് പരിചരിക്കാൻ ബുദ്ധിമുട്ടാണ്. ബാധിക്കപ്പെട്ട ചെടിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുക. ചെടിയുടെ ആദ്യകാലത്ത് രോഗത്തെ പ്രതിരോധിക്കാന്‍ നടത്തുന്ന എല്ലാ നടപടികളും ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ബ്രോമോമീതേൻ അല്ലെങ്കില്‍ ഡാസോമെറ്റ് ലായനി അടിസ്ഥാനമാക്കിയ കുമിള്‍നാശിനികള്‍ പ്രയോഗിക്കുക.

അതിന് എന്താണ് കാരണം

ലെറ്റ്യൂസിന്‍റെ വേരുകളില്‍ കൂടിച്ചേർന്നിരിക്കുന്ന ഒ. ബ്രാസിക്ക എന്ന കുമിൾ വഴി ലെറ്റ്യൂസ് ചെടികളിൽ കടക്കുന്ന, മണ്ണിലൂടെ പകരുന്ന വൈറസാണ് വലിയ-സിര രോഗത്തിന് കാരണം. മറ്റു പല കുമിളുകളും പോലെ മണ്ണിലെ ഉയര്‍ന്ന ഈര്‍പ്പവും കുറഞ്ഞ താപനിലയും രോഗവ്യാപനത്തിന് സഹായകമാവുന്നു. ഒരിക്കല്‍ ബാധിക്കപ്പെട്ടാൽ, കുമിൾ മണ്ണില്‍ ഒരുപാട് വര്‍ഷങ്ങള്‍ നിലനിൽക്കും. സീസണ്‍ മാറുന്നതിനനുസരിച്ച് രോഗത്തിന്‍റെ തീവ്രതയിലും മാറ്റം വരും. തണുത്ത കാലാവസ്ഥയിലാണ് വലിയ-സിര രോഗം കൂടുതല്‍ ശക്തമാകുന്നതും വ്യാപിക്കുന്നതും.


പ്രതിരോധ നടപടികൾ

  • പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ബാസിലസ് സബ്‍ടിലിസ് അടങ്ങിയ ഉത്തേജിനികൾ പ്രയോഗിക്കുക.
  • താങ്കളുടെ പ്രദേശത്ത് ലഭ്യമെങ്കില്‍, പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ നടുക.
  • ആരോഗ്യമുള്ള നടീൽ വസ്തുക്കൾ ഉപയോഗിക്കുക.
  • നനഞ്ഞ മണ്ണില്‍ നേരത്തെ നടുന്നത് ഒഴിവാക്കുക.
  • മികച്ച നീർവാർച്ചയുള്ള പ്രദേശം തിരഞ്ഞെടുക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക