കാബേജ്

ക്ലബ്ബ് റൂട്ട്

Plasmodiophora brassicae

കുമിൾ

ചുരുക്കത്തിൽ

  • ചെടികള്‍ ആകമാനം ജീര്‍ണ്ണിക്കുന്നു, വളര്‍ച്ചാ മുരടിപ്പും ഇലകളില്‍ മഞ്ഞളിപ്പും ദൃശ്യമാകുന്നു.
  • വരണ്ട കാലാവസ്ഥയില്‍ വാടാന്‍ തുടങ്ങുന്നു, പക്ഷേ നനവുള്ള സാഹചര്യത്തില്‍ തിരികെയെത്തുന്നു.
  • വേരുകളില്‍ കെട്ടുപിണഞ്ഞ മുഴകളുടെ വളര്‍ച്ച ഗദയുടെ ആകൃതിയിലേക്ക് നയിക്കുന്നു.
  • വളര്‍ച്ചയും വിളവും ഗുരുതരമായി കുറയുകയും വളരെ മോശമായി ബാധിക്കപ്പെട്ട ചെടികള്‍ നശിക്കുകയും ചെയ്യുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
കാബേജ്
കോളിഫ്ലവർ

കാബേജ്

ലക്ഷണങ്ങൾ

ലക്ഷണങ്ങള്‍ തറ നിരപ്പിനു താഴെയും മുകളിലും ദൃശ്യമാകും. ചെടികള്‍ ആകമാനം ജീര്‍ണ്ണിക്കുന്നു, വളര്‍ച്ചാ മുരടിപ്പും ഇലകളില്‍ മഞ്ഞളിപ്പും ദൃശ്യമാകുന്നു. വരണ്ട കാലാവസ്ഥയില്‍ വാടാന്‍ തുടങ്ങുന്നു, പക്ഷേ നനവുള്ള സാഹചര്യത്തില്‍ തിരികെയെത്തുന്നു. ഇലകള്‍ ഊതനിറമായും മാറും. തറനിരപ്പിനു താഴെയുള്ള ലക്ഷണങ്ങളില്‍ വേരുകളില്‍ കെട്ടുപിണഞ്ഞ മുഴകളുടെ വളര്‍ച്ചയും ചെറിയ വേരുകളുടെ(വേര് രോമങ്ങള്‍ എന്നും പറയുന്നു) നഷ്ടവും ഉള്‍പ്പെടുന്നു. ക്രമേണ, മുഴകള്‍ ഗുരുതരമായ വൈരൂപ്യം, സാധാരണ വേരുപടലങ്ങളുടെ സ്ഥാനത് ഗദയുടെ ആകൃതിയിലുള്ള വേരുകള്‍ (അങ്ങനെ രോഗത്തിന്റെ പേര് അന്വര്‍ത്ഥമാക്കുന്നു) എന്നിവയുണ്ടാകുന്നു. വളര്‍ച്ചയും വിളവും ഗുരുതരമായി കുറയുന്നു, അതീവ ഗുരുതരമായി ബാധിച്ച ചെടികള്‍ നശിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ലഭ്യമായ ഒരേയൊരു ജൈവ നിയന്ത്രണം എന്നത് കക്ക അല്ലെങ്കില്‍ ഡോലമൈറ്റ് കുമ്മായം മണ്ണില്‍ ചേര്‍ത്ത് മണ്ണിന്‍റെ പി എച്ച് കൂടുതല്‍ ക്ഷാരഗുണമുള്ള 7.2 ആയി ഉയര്‍ത്തുക എന്നതാണ്. മണ്ണിലെ പിഎച്ച് പരിശോധിക്കുന്നതിന് ലളിതവും ചെലവു കുറഞ്ഞതുമായ മണ്ണ് പരിശോധന കിറ്റുകള്‍ ലഭ്യമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. മണ്ണിന്റെ ശുദ്ധീകരണം ശുപാര്‍ശ ചെയ്യുന്നില്ല കാരണം അവ 100 ശതമാനം ഫലപ്രദമല്ല. നടീലിനു മുമ്പായി ചുണ്ണാമ്പ് കല്ല് (കാത്സ്യം കാര്‍ബണേറ്റ് CaC03) , വെള്ളം ചേര്‍ത്ത കുമ്മായം (കാത്സ്യം ഹൈഡ്രോക്സൈഡ് Ca(OH)2) ചേര്‍ക്കുന്നത് വഴി പിഎച്ച് (7.2) ഉയര്‍ത്തുന്നത് രോഗത്തിന്‍റെ ആക്രമണം കുറയ്ക്കും.

അതിന് എന്താണ് കാരണം

പ്ലാസ്മോഡിയോഫോര ബ്രാസിക്കെ എന്ന മണ്ണില്‍ വസിക്കുന്ന രോഗാണു വേരിലുണ്ടാക്കുന്ന അണുബാധ മൂലമാണ് ഈ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. മറ്റു ചെടികള്‍, ബ്രസ്സല്‍സ് സ്പ്രൗട്ട്സ്, കാബേജുകള്‍, കോളിഫ്ലവര്‍, ടര്‍ണിപ്, മുള്ളങ്കി എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട മറ്റനേകം വിളകള്‍ എന്നിവയേയും ബാധിച്ചു തിന്നു തീര്‍ക്കുന്ന പരാന്നഭോജിയാണിത്‌. മണ്ണിനെ 20 വര്‍ഷം വരെ ദുഷിപ്പിക്കുന്ന രഹസ്യ ബീജങ്ങളെ ഉത്പാദിപ്പിക്കുക എന്നതാണ് ഈ കുമിളിന്റെ തന്ത്രം. വശംവദരാകുന്ന വേരുകളുടെ സാന്നിധ്യത്തില്‍ ഈ ബീജങ്ങള്‍ മുളപൊട്ടുകയും വേരുകളുടെ രോമങ്ങളെ ബാധിച്ച് വേരുകളില്‍ മുഴകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ രോഗത്തിന് ഈ പേരു നല്‍കുന്നു . ഈ മുഴകള്‍ കൂടുതല്‍ ബീജങ്ങളെ ഉത്പാദിപ്പിച്ച് മണ്ണിലേക്ക് വ്യാപിപ്പിച്ച് ചക്രം പൂര്‍ത്തിയാക്കും. കുമ്മായം നല്‍കി മണ്ണിലെ പി.എച്ച് ഉയര്‍ത്തി ക്ലബ് റൂട്ട് കുറയ്ക്കാന്‍ (പൂര്‍ണ്ണമായി നീക്കംചെയ്യില്ല) കഴിയും.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസുകളില്‍ നിന്നുള്ള ആരോഗ്യമുള്ള ചെടികളുടെ വിത്തുകള്‍ ഉപയോഗിക്കുക.
  • ലഭ്യമെങ്കില്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഇനങ്ങള്‍ നടുക.
  • അധിക ഈര്‍പ്പം ഒഴിവാക്കാന്‍ ഉയര്‍ത്തിയ തിട്ടകളില്‍ നടുക.
  • കൃഷിയിടങ്ങളില്‍ നല്ല നീര്‍വാര്‍ച്ച നല്‍കുകയും അധിക ജലസേചനം ഒഴിവാക്കുകയും ചെയ്യുക.
  • രോഗബാധ സംശയിക്കുന്ന സ്രോതസ്സുകളില്‍ നിന്നുള്ള ജലം ഉപയോഗിക്കരുത്.
  • നിരവധി വര്‍ഷങ്ങള്‍ വൈവിധ്യമാര്‍ന്ന മാറ്റകൃഷി നടപ്പിലാക്കുക.
  • രോഗ ചരിത്രമുള്ള പ്രദേശങ്ങളില്‍ നടരുത്.
  • മണ്ണിന്റെ നല്ല ഘടനയും മണ്ണിലെ ഉയര്‍ന്ന പി എച്ച് (7.2) ഉം പിന്തുണയ്ക്കുക, ഉദാഹരണത്തിന് കുമ്മായമിടല്‍.
  • പണിയായുധങ്ങളിലും ഉപകരണങ്ങളിലും പാദരക്ഷയിലും അണുബാധയുള്ള മണ്ണ് പറ്റിപ്പിടിക്കുന്നത് വഴി പകരാതെ സൂക്ഷിക്കുക.
  • കൃഷിയിടത്തിലും സമീപത്തുമുള്ള കളകള്‍ നീക്കം ചെയ്യുക.
  • രോഗ സംക്രമണ നിരക്ക് കുറയ്ക്കുന്നതിന് വിളവെടുപ്പിനു ശേഷം മണ്ണില്‍ സൂര്യപ്രകാശം പതിപ്പിക്കുക.
  • കൃഷിയിടത്തില്‍ നിന്നും രോഗം ബാധിച്ച വേരുകള്‍ നീക്കം ചെയ്തു നശിപ്പിക്കുന്നത് വഴി രോഗസംക്രമണം കുറയ്ക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക