മറ്റുള്ളവ

ഫുസേറിയം വാട്ടം

Fusarium oxysporum

കുമിൾ

ചുരുക്കത്തിൽ

  • ചെടിയുടെ വാട്ടം.
  • ഇലകളുടെ മഞ്ഞപ്പ്.
  • തണ്ടുകളുടെ ഉള്ളിൽ തവിട്ട് അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള കറ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

24 വിളകൾ
ബീൻ
പാവയ്ക്ക
കാബേജ്
കനോള
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

ഈ കുമിളുകൾ വിളകള്‍ അനുസരിച്ച് പ്രത്യേകമായ മാതൃകകൾ ദൃശ്യമാകുന്നു. ചില സന്ദർഭങ്ങളിൽ, ചെടികൾ അപക്വമായ ഘട്ടത്തിൽ പോലും ഇലകൾ മഞ്ഞനിറമായി മാറുന്നതോടൊപ്പം വാടുന്നതിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നു. വളർച്ച എത്തിയ ചെടികളിൽ, പലപ്പോഴും ചെടിയുടെ ഭാഗങ്ങളിൽ ചെറിയ തോതിലുള്ള വാട്ടം പ്രത്യക്ഷപ്പെടുന്നു. ദിവസത്തിലെ ചൂടേറിയ സമയങ്ങളിൽ ഇത് സാധാരണമാണ്. പിന്നീട് ഇലകളില്‍ മഞ്ഞപ്പ് ആരംഭിക്കുന്നു, പലപ്പോഴും ഇലകളുടെ ഒരു വശത്ത് മാത്രം. തണ്ടുകളുടെ നീളത്തിലുള്ള പരിച്ഛേദം അതിൻ്റെ ആന്തരിക കലകളിലെ തവിട്ടുകലർന്ന-ചുവപ്പ് നിറം മാറ്റം ദൃശ്യമാകുന്നു, ഇത് ആദ്യം ചുവടുഭാഗത്തും പിന്നീട് തണ്ടിന് മുകളിലേക്കും വ്യാപിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ചില വിളകളിൽ ഫുസേറിയം വാട്ടം നിയന്ത്രിക്കുന്നതിനായി രോഗാണുക്കളോട് പൊരുതുന്ന എഫ്. ഓക്‌സിസ്പോറത്തിൻ്റെ രോഗകാരിയല്ലാത്ത ഇനങ്ങളും, ബാക്റ്റീരിയകളും ഉൾപ്പെടുന്ന നിരവധി ജൈവ നിയന്ത്രണ ഏജന്റുകൾ ഉപയോഗിച്ചിട്ടുണ്ട്. വിത്തുകള്‍ പരിചരിക്കുന്നതിനായി ട്രൈക്കോഡെര്‍മ വിരിഡെ (ഒരു കിലോഗ്രാം വിത്തിന് 10 ഗ്രാം) ഉപയോഗിക്കാവുന്നതാണ്. മണ്ണിൻ്റെ പിഎച്ച് 6.5 - 7.0 വരെ ക്രമീകരിക്കുന്നതും, നൈട്രജൻ സ്രോതസ്സായി അമോണിയത്തിനേക്കാളും നൈട്രേറ്റ് ഉപയോഗിക്കുന്നതും രോഗകാഠിന്യം കുറയ്ക്കാൻ സഹായിക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മറ്റ് നടപടികൾ ഒന്നുംതന്നെ ഫലപ്രദമാകുന്നില്ലെങ്കിൽ അണുബാധയേറ്റ പ്രദേശങ്ങളിൽ മണ്ണിൽ പ്രയോഗിക്കേണ്ട കുമിൾനാശിനികൾ ഉപയോഗിക്കുക. വിതയ്ക്കുന്നതിനും / പറിച്ചുനടുന്നതിനും മുമ്പ് ഒരു ലിറ്റർ വെള്ളത്തിൽ 3 ഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് പ്രയോഗിച്ച് നനയ്ക്കുന്നത് ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

ഫുസേറിയം വാട്ടം ചെടികളുടെ സംവഹന കലകളിൽ വളർന്ന്, ജലത്തിൻ്റെയും പോഷകങ്ങളുടെയും വിതരണത്തെ ബാധിക്കുന്നു. വേരുകളുടെ അഗ്രഭാഗം വഴിയോ അല്ലെങ്കിൽ വേരുകളിൽ ഉണ്ടാകുന്ന മുറിവുകളിലൂടെയോ ചെടികളില്‍ നേരിട്ട് ബാധിക്കപ്പെട്ടേക്കാം. രോഗാണു ഒരു പ്രദേശത്ത് ഇടം നേടിയാല്‍, അത് വർഷങ്ങളോളം സജീവമായിരിക്കും.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്തു ലഭ്യമെങ്കില്‍ പ്രതിരോധശേഷിയുള്ള ഇനങ്ങൾ നടുക.
  • മണ്ണിൻ്റെ പിഎച്ച് 6.5 - 7.0 വരെ ക്രമീകരിക്കുക മാത്രമല്ല നൈട്രജൻ സ്രോതസ്സായി നൈട്രേറ്റ് ഉപയോഗിക്കുക.
  • ബാധിക്കപ്പെട്ട ചെടികൾ നിരീക്ഷിച്ച് നീക്കം ചെയ്യുക.
  • താങ്കളുടെ ഉപകരണങ്ങൾ വൃത്തിയായി സൂക്ഷിക്കുക, മാത്രമല്ല ചെടികൾക്ക് പരിക്കേൽക്കാതെ പരിപാലിക്കുക.
  • ശുപാർശ ചെയ്യപ്പെട്ട അളവിൽ പൊട്ടാഷ് വളം പ്രയോഗിക്കുക.
  • വിളവെടുപ്പിനു ശേഷം ഉഴുതുമറിക്കുകയും ചെടിയുടെ അവശിഷ്ടങ്ങൾ കത്തിക്കുകയും ചെയ്യുക.
  • ബാധിക്കപ്പെട്ട പ്രദേശം കറുത്ത പ്ലാസ്റ്റിക് ഫോയിൽ കൊണ്ട് മൂടി കുമിള്‍ നശിക്കാനായി ഒരു മാസത്തേക്ക് സൂര്യതാപമേൽപ്പിക്കുക.
  • 5 - 7 വർഷത്തിൽ വിള പരിക്രമം നടത്തുന്നത് മണ്ണിൽ കുമിളുകളുടെ അളവ് കുറയ്ക്കും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക