ബീൻ

പയറിലെ പൂപ്പൽ

Uromyces appendiculatus

കുമിൾ

ചുരുക്കത്തിൽ

  • വളരെ ചെറിയ തവിട്ട്-മഞ്ഞ കുമിളകൾ പഴയ ഇലകളുടെ പുറംതൊലിയിൽ വിള്ളലുകൾ ഉണ്ടാക്കുന്നു, പ്രധാനമായും അടിഭാഗങ്ങളിൽ.
  • പൊള്ളലുകൾ ഒരു മഞ്ഞ കോശകലകളുടെ വലയത്താൽ ചുറ്റപ്പെടുകയും കടും നിറമാവുകയും ചെയ്യാം.
  • അവ ഇല തണ്ടിലും, കാണ്ഡത്തിലും, കായയിലും പ്രത്യക്ഷപ്പെടാം.
  • ഇലകൾ മഞ്ഞളിച്ച് ഉണങ്ങി നേരത്തേ തന്നെ കൊഴിഞ്ഞു പോയേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ബീൻ

ലക്ഷണങ്ങൾ

ആദ്യ ലക്ഷണങ്ങൾ ഉണ്ടാകുന്നത്, ചെറിയ തവിട്ടു മുതൽ മഞ്ഞ കുമിളകൾ അത് പ്രായമായ ഇലകളിലെ പുറംതൊലിയെ പൊട്ടിക്കുന്നതാണ്. ഇത് പ്രധാനമായും അടിവശത്താണ്. സമയം പോകുമ്പോള്‍ അവ മഞ്ഞ മഞ്ഞ വലയത്താല്‍ ചുറ്റപ്പെടുകയും കൂടുതൽ ഇരുണ്ടതായി മാറുകയും ചെയ്തേക്കാം. അതേപോലെ നീളമുള്ള കുമിളകൾ ഇലയുടെ തണ്ടിലും, കാണ്ഡത്തിലും, കായകളിലും ഉണ്ടാകാം.ഇലകൾ മഞ്ഞളിച്ച് ഉണങ്ങി നേരത്തേ തന്നെ കൊഴിഞ്ഞു പോയേക്കാം. ഇലവീഴ്ചയെ പിൻതുടർന്നുള്ള പ്രത്യാഘാതങ്ങൾ വിളവിലും ഉണ്ടാകാം. പയറിലെ പൂപ്പൽ ഇളം ചെടികളെ ഇല്ലാതാക്കിയേക്കാം. പ്രായമെത്തിയ ചെടികളിൽ കുമിള്‍ വളരെ ചെറിയ സ്വാധീനമേ വിളവിലുണ്ടാക്കൂ.

ശുപാർശകൾ

ജൈവ നിയന്ത്രണം

ബാസില്ലസ് സബ്റ്റിലിസ്, ആർത്രോബാക്ടർ പിന്നെ സ്ട്രെപ്‍റ്റോമൈസിസ് ഇനങ്ങൾ അടിസ്ഥാനമായുള്ള ജൈവ കീടനാശിനികൾക്ക് രോഗത്തിന്‍റെ വ്യാപനം തടയുന്നതിൽ തെളിയിക്കപ്പെട്ട സ്വാധീനമുണ്ട്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. ട്രൈയാസോൾ, സ്ട്രോബില്യൂറിൻ കുമിൾനാശിനികൾ എന്നിവ പയര്‍ പൂപ്പലിനെ നിയന്ത്രിക്കുന്നതിൽ ഉറപ്പുള്ള ഫലങ്ങൾ കാണിക്കുന്നു.

അതിന് എന്താണ് കാരണം

കുമിൾ യൂറോമൈസസ് അപ്പെൻഡികുലേറ്റസ് മണ്ണിലെ ചെടിയുടെ അവശിഷ്ടങ്ങളിലാണ് ശൈത്യം പിന്നിടുന്നത്. ഇത് ഒരു നിർബന്ധിത പരാദമാണ്. അതിനർത്ഥം അവയ്ക്ക് ജീവിക്കാൻ സസ്യകോശകലകൾ വേണമെന്നാണ്. ആദ്യത്തെ രോഗബാധ ഉണ്ടാകുന്നത് അവയുടെ ജീവകണങ്ങൾ വായുവിലൂടെ, വെള്ളത്തിലൂടെ അല്ലെങ്കിൽ കീടങ്ങളിലൂടെ ചെടികളിലെത്തുമ്പോഴാണ്. കൂടിയ ഈർപ്പത്തിലും അധികമായ ചൂടിലും കുമിൾ പുഷ്ടിപ്പെടും. ഈ അവസരങ്ങളിൽ ജീവകണങ്ങൾ വളരെ പെട്ടെന്ന് വ്യാപിക്കും. നീണ്ടു നില്‍ക്കുന്ന ഉഷ്ണകാലത്തും, ഈർപ്പമേറിയ കാലാവസ്ഥയിലും രോഗം വളരെ ഗുരുതരമായിരിക്കും.


പ്രതിരോധ നടപടികൾ

  • പ്രതിരോധമുള്ള അല്ലെങ്കിൽ സഹനശേഷി കൂടിയ ഇനങ്ങള്‍ നടുക.
  • രോഗബാധയുള്ള സ്ഥലങ്ങളില്‍ പയര്‍ നടുന്നത് ഒഴിവാക്കുക.
  • ആതിഥേയ വിളകളല്ലാത്ത ചോളം പോലുള്ളവ ഇടവിളയാക്കുക.
  • കൃഷിയിടത്തില്‍ നിന്ന് ഇടവിളകളും കളകളും നീക്കം ചെയ്യുക.
  • അധികമായുള്ള നനയ്ക്കല്‍ ഒഴിവാക്കുക.
  • മുകളിലുള്ള സ്പ്രിംഗ്ലര്‍ ഉപയോഗിക്കരുത്.
  • ബാധിക്കപ്പെട്ട രോഗം ബാധിച്ച ഭാഗങ്ങള്‍ മുറിച്ച് നീക്കം ചെയ്യുക.
  • വിളവെടുപ്പിന് ശേഷം എല്ലാ സസ്യാവശിഷ്ടങ്ങളും നീക്കം ചെയ്യുകയും മറവ് ചെയ്യുകയും ചെയ്യുക.
  • നടീലിന്‍റെ തിയ്യതി ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുകയും പദ്ധതി തയ്യാറാക്കുകയും, ചൂട് കൂടിയിരിക്കുമ്പോൾ ഏറെ സമയത്തേക്ക് ഇല നനഞ്ഞിരിക്കുന്നത് ഒഴിവാക്കാന്‍ നന ഒഴിവാക്കുകയും ചെയ്യുക.
  • അധിക നൈട്രജൻ ഉപയോഗം ഒഴിവാക്കുകയും മതിയായ പൊട്ടാസ്യം വളം ചെയ്യൽ ഉറപ്പു വരുത്തുകയും ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക