Colletotrichum lindemuthianum
കുമിൾ
ബാധിക്കപ്പെട്ട വിത്തുകളിൽ നിന്നും വളരുന്ന തൈച്ചെടികളുടെ ഇലകളിലും തണ്ടുകളിലും പലപ്പോഴും വൃത്താകൃതിയിൽ ഇരുണ്ട തവിട്ട് മുതൽ കറുപ്പ് വരെയുള്ള നിറങ്ങളിൽ കുഴിഞ്ഞ പാടുകള്‍ കാണപ്പെടുന്നു. തൈച്ചെടികളുടെ വളർച്ച തടസ്സപ്പെടുകയും അവ അകാലത്തിൽ നശിച്ചുപോകുകയോ അല്ലെങ്കിൽ വളർച്ച മുരടിക്കുകയോ ചെയ്തേക്കാം. ദ്വിതീയ ബാധിപ്പുകളിൽ, ഇലകളിലെ സിരകളിലും, ഇല ഞെട്ടുകളിലും കോണ്‍ രൂപത്തില്‍ ഇഷ്ടിക-ചുവപ്പ് നിറം മുതൽ കറുപ്പ് വരെയുള്ള നിറങ്ങളിൽ ക്ഷതങ്ങൾ വികസിക്കുന്നു, ഇവ തുടക്കത്തിൽ ഇലകളുടെ അടിവശത്തും പിന്നീട് മുകൾവശത്തും രൂപപ്പെടുന്നു. വിത്തറകളിലും തണ്ടുകളിലും വൃത്താകൃതിയിലുള്ള, ഇളം തവിട്ട് നിറം മുതൽ തുരുമ്പ് നിറം വരെയുള്ള ക്ഷതങ്ങൾ കറുത്ത അരികുകളാൽ ചുറ്റപ്പെട്ട് പ്രത്യക്ഷപ്പെടുന്നു. സാരമായി ബാധിക്കപ്പെട്ട വിത്തറകളിൽ, ക്ഷതങ്ങൾ ചുരുങ്ങുകയും വിരൂപമാവുകയും, കുഴിഞ്ഞ അഴുകലിൻ്റെ മാതൃകയിൽ രൂപപ്പെടുകയും ചെയ്യും. ബാധിക്കപ്പെട്ട വിത്തുകൾക്ക് പലപ്പോഴും നിറംമാറ്റം സംഭവിക്കുകയും തവിട്ട് മുതൽ കറുപ്പ് നിറമാ വരെയുള്ള ക്ഷതങ്ങൾ വികസിക്കുകയും ചെയ്യും. സാധാരണ ബീൻ വർഗ്ഗത്തിലുള്ള ചെടികളാണ് ഈ രോഗത്തിന് കൂടുതലും വിധേയമാകുന്നത്.
വേപ്പെണ്ണ സത്ത് ഓരോ 7 -10 ദിവസങ്ങളിലും വിള വളരുന്ന സമയത്ത് ഇളം ചൂടുള്ള കാലയളവില്‍ ഉടനീളം പ്രയോഗിക്കുന്നത് കുമിളിന്‍റെ വളർച്ച നിയന്ത്രിക്കും. ബാധിപ്പ് നിയന്ത്രിക്കാൻ ജൈവിക ഏജന്‍റുകള്‍ സഹായിക്കും. ട്രൈക്കോഡെർമ ഹർസിയാനം, ബാക്റ്റീരിയം സ്യൂഡോണമസ് ഫ്ലൂറസെന്‍സ് പോലുള്ള ജൈവിക ഏജന്‍റുകള്‍ വിത്ത് പരിചരണത്തിന് ഉപയോഗിക്കുന്നത് കോളേറ്റോട്രിക്കം ലിൻഡെമുതിയാനത്തിൻ്റെ വളർച്ച പരിമിതപ്പെടുത്തുന്നു. കുമിളുകൾ നശിപ്പിക്കുന്നതിന് വേണ്ടി വിത്തുകൾ 10 മിനിറ്റ് നേരം ചൂട് വെള്ളത്തിൽ (50 ഡിഗ്രി സെൽഷ്യസ്) മുക്കിവെക്കുക.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വിത്ത് കുമിൾനാശിനികളുടെ ഇലകളിലെ പ്രയോഗങ്ങള്‍ കൃഷിയിടത്തിലെ രോഗബാധയുടെ തീവ്രത കുറച്ചേക്കാം, പക്ഷേ ഇത് ലാഭകരമായിരിക്കില്ല. മാന്‍കോസെബ്, ക്ലോറോതലോണിൽ, ഫ്ലൂട്രിയാഫോൾ, പെന്‍കൊണാസോള്‍ അല്ലെങ്കില്‍ കോപ്പര്‍ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങള്‍ ഇലവിതാനം ഉണങ്ങിയിരിക്കുമ്പോള്‍ പ്രയോഗിക്കുക.
കോളേറ്റോട്രിക്കം ലിൻഡെമുതിയാനം എന്ന കുമിളാണ് കറുത്ത പുള്ളി രോഗത്തിന് കാരണം. ഇത് പ്രധാനമായും വിത്തുകളിലൂടെ വ്യാപിക്കുന്നവയാണ്, പക്ഷേ ഇതിനു പുറമേ ഇവ ചെടി അവശിഷ്ടങ്ങളിലും ഇതര ആതിഥേയ വിളകളിലും അതിജീവിക്കും. പാരിസ്ഥിതിക സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ, അവ ബീജകോശങ്ങൾ സ്വതന്ത്രമാക്കുകയും കൂടാതെ കൃഷിയിടത്തില്‍ കാറ്റിലൂടെയും മഴയിലൂടെയും വ്യാപിക്കുകയും ചെയ്യുന്നു. തണുത്തത് മുതൽ മിതമായ താപനില (13-21°C ), ഉയർന്ന ആർദ്രത, മഞ്ഞ്, ഈർപ്പമുള്ള ഇലപ്പടർപ്പുകൾ അല്ലെങ്കിൽ അടിയ്ക്കടിയുള്ള മഴ എന്നിവയെല്ലാം കുമിളുകളുടെ ജീവിത ചക്രത്തിനും, രോഗത്തിന്‍റെ വളർച്ചയ്ക്കും അനുകൂലമാണ്. ജലത്തിന്‍റെ സാന്നിധ്യത്താൽ കുമിളുകൾ വ്യാപിക്കുന്നതിനാല്‍, കൃഷിയിടത്തിലെ പണികൾ നടക്കുമ്പോൾ ഇലവിതാനം നനഞ്ഞിരുന്നാല്‍ യാന്ത്രികമായ പരിക്കുമൂലവും ഇവ വ്യാപിച്ചേക്കാം. കുമിളുകൾ വിത്തറകൾ ആക്രമിക്കുകയും ബീജപത്രത്തെ അല്ലെങ്കിൽ വിത്തുകളുടെ പുറംതോടിനെ ബാധിക്കുകയും ചെയ്യുന്നു.