Drepanopeziza ribis
കുമിൾ
ഇരുണ്ട, പുള്ളികൾ പോലുള്ള പാടുകൾ ചെടികളിൽ രൂപപ്പെടുന്നു. പിന്നീട് ഈ പാടുകൾ പരസ്പരം പടരുകയും, മൊത്തമായും അല്ലെങ്കിൽ ചെറിയ തോതിലും ഇലയിൽ മൊത്തമായി പടരുന്നു. ഇലയുടെ അരികുകള്‍ മുകളിലേക്ക് ചുരുങ്ങുകയും ഉണങ്ങുകയും ചെയ്യുന്നു. രോഗബാധിതമായ ഇലകൾ പതിവില്ലാത്ത ഘട്ടത്തിൽ കൊഴിഞ്ഞു വീഴുന്നു, കൂടാതെ വേനൽകാലത്തിന്റെ പകുതിയിൽ കുറ്റിച്ചെടികൾ വലിയ തോതിൽ ഇലകൾ പൊഴിക്കുന്നു.
ആദ്യത്തെ പാടുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, രോഗം ബാധിച്ച ഇലകൾ മുറിച്ച് കളയുക. പുറമേ, ഒരു വെളുത്തുള്ളി ലായനി പ്രയോഗിക്കാവുന്നതാണ് (നിങ്ങൾക്ക് പ്രധാന മെനുവിൽ നിർദ്ദേശങ്ങൾ കണ്ടെത്താൻ കഴിയും - ചെടിയിലെ രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ - പ്രതിരോധ ചെടി സംരക്ഷണം).
ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. സ്ട്രോബിലുറിന്‍സ് കുടുംബത്തിലെ, അല്ലെങ്കിൽ ചെമ്പ്, ഫ്ലുവാസിനം, പൈറക്ളോസ്ട്രോബിന്‍, സെപ്‌റോഡിനിൽ കൂടാതെ ഫ്ലുഡിയോസൊനിൽ എന്നിവ അടിസ്ഥാനമാക്കിയുള്ള കുമിൾനാശിനികളും ഉപയോഗിക്കാവുന്നതാണ്.
കൊഴിഞ്ഞുവീണ ഇലകളിൽ ശീതകാലനിദ്ര പ്രാപിക്കുന്ന കുമിളുകൾ ആണ് ആന്ത്രാക്‍നോസ് ഉണ്ടാക്കുന്നത്. വസന്തകാലത്ത്, പഴയ ഇലകളിൽ ബീജകോശം വളരുകയും, ഇളം ഇലകളിലേക്ക് അവ കാറ്റിനാൽ വഹിക്കപ്പെടുകയും, അവിടെ അവ പുതിയ അണുബാധ ഉണ്ടാക്കുകയും ചെയ്യുന്നു. ഈർപ്പമുള്ള കാലാവസ്ഥയിൽ, കുമിളുകൾ രോഗബാധിതമായ ഇലകളിൽ പുതിയ ബീജകോശങ്ങൾ രൂപപ്പെടുത്തുന്നു. ഇത് കുമിളുകളുടെ ബീജകോശവും അവയുടെ കൂടെ രോഗവും വ്യാപിക്കാന്‍ സഹായിക്കുന്നു.