സ്ട്രോബെറി

ഇലപ്പുള്ളി രോഗം

Mycosphaerella fragariae

കുമിൾ

ചുരുക്കത്തിൽ

  • സാധാരണ, ഊതനിറമുള്ള പുള്ളികള്‍ പ്രായമായ ഇലകളില്‍ പ്രത്യക്ഷപ്പെടും.
  • അവയ്ക്ക് മൂപ്പെത്തുമ്പോള്‍ അവയുടെ മദ്ധ്യഭാഗം വെളുത്തതോ നരച്ചതോ ആകാന്‍ തുടങ്ങും.
  • ഇലകള്‍ വിളറി ഉണങ്ങി നശിക്കുകയും ചെയ്യുക.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
സ്ട്രോബെറി

സ്ട്രോബെറി

ലക്ഷണങ്ങൾ

സ്ട്രോബറി ഇനത്തെയും പാരിസ്ഥിക വ്യവസ്ഥകളെയും ആശ്രയിച്ചാണ് ലക്ഷണങ്ങള്‍. മുതിര്‍ന്ന ഇലകളുടെ മുകള്‍ ഭാഗത്ത്‌ സാധാരണ ഊത നിറമുള്ള പുള്ളികള്‍ (3-6 മി.മി. വരെ വ്യാസം) ചിലപ്പോഴൊക്കെ ചെറിയ ഇരുണ്ട വലയത്തോടെ പ്രത്യക്ഷപ്പെടുന്നു. ചില സംഭവങ്ങളില്‍, പുള്ളികള്‍ മുതിരുമ്പോള്‍ അവ വെളുപ്പ്‌ മുതല്‍ നരച്ച നിറം വരെയായി തവിട്ടു നിറമുള്ള വലയത്താല്‍ ചുറ്റപ്പെട്ടിരിക്കും. തളിരിലകളില്‍ ഊഷ്മളവും ആര്‍ദ്രവുമായ കാലാവസ്ഥകളില്‍ അസാധാരണമായ ക്ഷതങ്ങള്‍ ഒരേ പോലെ തവിട്ടു നിറത്തില്‍ ഇരുണ്ട അരികുകളോ നിറം കുറഞ്ഞ കേന്ദ്രങ്ങളോ ഇല്ലാതെയും കാണാറുണ്ട്‌. പിന്നീട്, ഇല മുഴുവനും നിരവധി ക്ഷതങ്ങളാല്‍ ആവരണം ചെയ്യപ്പെട്ട് വിളറി ചുരുണ്ട് നശിക്കുന്നു. പുതിയ തളിരിലകള്‍ രോഗാണുവിന് കൂടുതല്‍ കീഴ്‍പ്പെടും. ദീര്‍ഘിച്ച ക്ഷതങ്ങള്‍ കതിരുകളിലും തണ്ടിനെയും തായ്‍വേരുകളെയും ബാധിച്ചേക്കാം. അവ ജല വിതരണത്തെ തടസ്സപ്പെടുത്തുകയും ചെടിയെ രണ്ടാമതൊരു ജീവാണു വഴി ആക്രമണത്തിനു കൂടുതല്‍ വിധേയമാക്കുകയും ചെയ്യും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ബാക്ടീരിയം ബാസിലസ് സെരിയസ്, സാക്കറോമൈസസ് ബൗലാഡി എന്നിവ ഉള്‍ക്കൊള്ളുന്ന ലായനികള്‍ കുമിള്‍ നാശിനികള്‍ നല്‍കുന്ന രോഗ നിയന്ത്രണം തന്നെ നല്‍കുമെന്ന് ഗവേഷണ ശാലകളില്‍ തെളിഞ്ഞിട്ടുണ്ട്. എന്തായാലും ഈ ഉല്‍‌പ്പനങ്ങള്‍ വലിയ കൃഷിയിടങ്ങളില്‍ പരീക്ഷിക്കുന്നതിന് പരിശോധനകള്‍ ആവശ്യമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. ഈ രോഗം നിയന്ത്രിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം ലക്ഷണങ്ങള്‍ എന്തെങ്കിലും കാണിക്കുന്നതിന് മുമ്പ് തന്നെ ചെടികള്‍ ഇതിന്റെ സ്വാധീനം അനുഭവിക്കാന്‍ ആരംഭിക്കും. ക്ലോറോതലോനില്‍, മൈക്ലോബുട്ടനില, ട്രിഫ്ലുമൈസോള്‍ എന്നിവ അടിസ്ഥാനമായ കുമിള്‍ നാശിനികള്‍ സ്ട്രോബറികളിലെ സാധാരണ ഇലപ്പുള്ളി രോഗത്തിന് ആദ്യത്തെ ലക്ഷണങ്ങള്‍ കണ്ടു കഴിഞ്ഞു ഉപയോഗിക്കാം. വസന്തകാലത്തിന്‍റെ തുടക്കത്തില്‍ നവീകരണത്തിന് ശേഷം ഉടനെതന്നെ ചികിത്സ നടത്തണം. കൂടാതെ ഇവഏകദേശം 2 ആഴ്ചയില്‍ ഒരിക്കല്‍ തളിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു.

അതിന് എന്താണ് കാരണം

മൈക്കോസ്ഫാറെല്ല ഫ്രാഗരിയ എന്ന കുമിള്‍ ആണ് രോഗലക്ഷണങ്ങള്‍ക്കു കാരണം. ഇവ മണ്ണില്‍ രോഗം ബാധിച്ച ഇലയുടെ അവശിഷ്ടങ്ങളില്‍ തണുപ്പുകലം കഴിച്ചു കൂട്ടുന്നു. വസന്ത കാലത്ത്, ഇവ വളര്‍ച്ച പുനരാരംഭിക്കുകയും സമീപത്തെ ചെടികളുടെ താഴ്ഭാഗത്തെ ഇലകളിലേക്ക് വ്യാപിക്കുന്ന ബീജങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇലയുടെ പാളികളില്‍ എത്തുന്ന ബീജങ്ങള്‍ ഇലയുടെ മുകളിലും താഴെയുമുള്ള സ്വാഭാവിക സുഷിരങ്ങളിലൂടെ ഒരു കുഴല്‍ തുളയ്ക്കുന്നു. ഇത് വളരുമ്പോള്‍ പുതിയ ഇലകളിലേക്ക് മഴതുള്ളികളിലൂടെയും കാറ്റിലൂടെയും വ്യാപിക്കുന്ന പുതിയ ബീജങ്ങളുടെ കൂട്ടങ്ങള്‍ കുമിള്‍ ഉത്പാദിപ്പിക്കുന്നു. മനുഷ്യരുടെയും യന്ത്രങ്ങളുടെയും കൃഷിയിടങ്ങളിലെ പ്രവര്‍ത്തനങ്ങളും രോഗവ്യാപനത്തിന്റെ സ്രോതസ്സാണ്. ഫലങ്ങള്‍ സാധാരണ നേരിട്ട് ബാധിക്കാറില്ല. പക്ഷേ ഇലകളുടെ നഷ്ടം അവയുടെ ഗുണമേന്മയും വിളവും കുറയ്ക്കുന്നു. തണുത്ത പകല്‍ സമയ ഊഷ്മാവ്( 25 °C- നടുത്ത്), തണുത്ത രാത്രി ഊഷ്മാവ്, ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രത, ദീര്‍ഘകാലം ഇലകളിലെ നനവ്‌, എന്നിവ രോഗ വളര്‍ച്ചയ്ക്ക് അനുകൂലമാണ്. ചെടികളുടെ ഇടയിലുള്ള അകലം കുറവ് പോലുള്ള മോശമായ കൃഷിരീതികളും രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.


പ്രതിരോധ നടപടികൾ

  • നടാനുള്ള വിത്തുകള്‍ അംഗീകൃത സ്രോതസ്സുകളില്‍ നിന്നു മാത്രം വാങ്ങുന്നുവെന്ന് ഉറപ്പു വരുത്തുക.
  • പ്രദേശത്ത് ലഭ്യമെങ്കില്‍ മാറ്റങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള ഇനങ്ങള്‍ നടുക.
  • ലഘുവായ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ നല്ല വായുസഞ്ചാരമുള്ള തുറന്ന പ്രദേശത്ത് നടുക.
  • കൃഷിയിടത്തിലും സമീപത്തുമുള്ള കളകള്‍ നീക്കം ചെയ്യുക.
  • ഉയര്‍ന്ന ആര്‍ദ്രതയുള്ള സാഹചര്യം ഒഴിവാക്കുന്നതിന് വൈകുന്നേരം ജലസേചനം നടത്തരുത്.
  • നൈട്രജന്‍ അധികമില്ലാത്ത ഒരു സന്തുലിതമായ ഒരു വളമിടല്‍ പദ്ധതി പ്രയോഗിക്കുക.
  • അണുബാധയുള്ള ചെടികളും വിള അവശിഷ്ടങ്ങളും കൃഷിയിടത്തില്‍ നിന്നും അകറ്റി കത്തിച്ചു കളയുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യണം.
  • ഇലകള്‍ നനഞ്ഞിരിക്കുമ്പോള്‍ കൃഷിയിടത്തില്‍ ജോലി ചെയ്യരുത്.
  • കൂടാതെ ചെടികള്‍ക്ക് പരിക്കേല്‍ക്കാതെ ശ്രദ്ധിക്കുകയും ചെയ്യണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക