Podosphaera aphanis
കുമിൾ
ഉള്‍ഭാഗത്ത് വെളുത്ത കുമിള്‍ ആവരണത്തോടു കൂടിയ അരികുകളില്‍ നിന്നു ചുരുങ്ങുന്ന ഇലകള്‍. ഈ വെളുത്ത പാടുകള്‍ ക്രമേണ ഒരുമിച്ചു ഒട്ടിപ്പിടിച്ച് ഇലയുടെ അടിഭാഗം പൂര്‍ണ്ണമായും മൂടുന്നു. ഊതനിറവും ചുവപ്പ് നിറവുമുള്ള ക്ഷതങ്ങള്‍ അസംഖ്യം കറുത്ത വടുക്കളോടെ ഇലയുടെ രണ്ടു പാളികളിലും പ്രത്യക്ഷപ്പെടുന്നു. രോഗബാധയേറ്റ പൂക്കള്‍ വികൃതമായ ഫലങ്ങളാണ് ഉത്പാദിപ്പിക്കുന്നത് ചിലപ്പോള്‍ ഫലങ്ങളുണ്ടാകുകയുമില്ല. രോഗം ബാധിച്ച സ്ട്രോബറികള്‍ക്ക് ഒരു മങ്ങിയ രൂപമായിരിക്കും ഗുരുതരമായ സാഹചര്യങ്ങളില്‍ അവ വരണ്ടും പൊട്ടിയും തവിട്ടു മുതല്‍ പരുക്കനായ പിങ്ക് നിറത്തോട് കൂടിയുമിരിക്കും. ഇലകളിലെ രോമാവരണം മൂലം കുമിള്‍ ആവരണം ചിലപ്പോള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും. ഈ ആവശ്യത്തിനായി ഒരു ഭൂതക്കണ്ണാടി ശുപാര്‍ശ ചെയ്യുന്നു. ഉയര്‍ന്ന തോതിലുള്ള പൊടിപോലെയുള്ള പുഴുക്കുത്ത് രോഗബാധ പ്രകാശസംശ്ലേഷണത്തില്‍ ഗുരുതരമായ കുറവ് വരുത്തി ചെടിയുടെ മൊത്തത്തിലുള്ള ഓജസ്സ്, ഫല ഉത്പാദനം, ഗുണം എന്നിവയെ ബാധിക്കുന്നു.
പാല്‍-വെള്ളം ലായനികള്‍ ഒരു സ്വാഭാവിക കുമിള്‍ നാശിനിയായി പ്രവര്‍ത്തിക്കും. ലഘുവായ രോഗബാധയില്‍ ഇവ ഇലകളില്‍ തളിക്കാം. ഈ ലായനി ഇടവിട്ട ദിവസങ്ങളില്‍ ഇലകളില്‍ പ്രയോഗിക്കണം. സിലിക്കണ്‍ പോഷകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലായനികളും കുമിളിന്റെ അളവ് കുറയ്ക്കും. സാക്ഷ്യപ്പെടുത്തിയ ജൈവ സള്‍ഫര്‍ ലായനികളും നിവാരണ ഔഷധമായി ഉപയോഗിക്കാം.
ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. ക്വിനോക്സിഫെന്‍, ട്രിഫ്ലുമിസോള്‍, മൈക്ലബുട്ടാനില്‍, മൈക്രൊണൈസ്‍ഡ് സള്‍ഫര്‍ അല്ലെങ്കില്‍ അസോക്സിസ്ട്രോബിന്‍ എന്നിവ അടങ്ങിയ കുമിള്‍ നാശിനികള്‍ പ്രയോഗിക്കാം. എന്തായാലും, കുമിള്‍ നാശിനികളോടുള്ള പ്രതിരോധം പൊടിരൂപത്തിലുള്ള പുഴുക്കുത്തിന്റെ ഒരു പ്രശ്നമാണ്. ഒരു നിവാരണ ഔഷധമായി സള്‍ഫര്‍ ഉപയോഗിക്കാം.
രോഗം ബാധിച്ച സ്ട്രോബറി ഇലകളിലോ രോഗബാധ സാധ്യതയുള്ള മറ്റു ചെടികളിലോ തണുപ്പുകാലം കഴിച്ചു കൂട്ടുന്ന പോഡോസ്പേറി അഫാനിസ് എന്ന കുമിള്‍ മൂലമാണ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ഇത് പറിച്ചു നട്ട ചെടിയില്‍ നിന്നും കൃഷിയിടത്തില്‍ പടര്‍ന്നതുമാകാം. അനുകൂല സാഹചര്യങ്ങളില്‍ ഈ കുമിള്‍, വളര്‍ച്ച പുനരാരംഭിക്കുകയും ബീജങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നു, അവ കാറ്റിലൂടെ മറ്റ് ആരോഗ്യമുള്ള ചെടികളിലേക്ക് പടരുന്നു. കാറ്റിന്റെ അവസ്ഥകള്‍, മിതമായത് മുതല്‍ ഉയര്‍ന്നത് വരെയുള്ള ആര്‍ദ്രത, വരണ്ട ഇലകള്‍, 15-27°C വരെയുള്ള ഊഷ്മാവ് എന്നിവ ഇവയുടെ ജീവിത ചക്രത്തിന് അനുകൂലമാണ്. കുമിള്‍ രോഗാണുക്കളില്‍ ഒരു ശ്രദ്ധേയമായ വ്യത്യസ്തത എന്നത് രോഗബാധയ്ക്കും മുളപൊട്ടലിനും ജലാംശം ആവശ്യമില്ല എന്നതാണ്. സ്ട്രോബറി കൃഷിയിടത്തിലെ ഊഷ്മളമായ താപനിലയോട് കൂടിയ ഉയര്‍ന്ന ആര്‍ദ്രത പൊടിരൂപത്തിലുള്ള പുഴുക്കുത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്. മുകളിലൂടെയുള്ള ജലസേചനം, മഴ, മഞ്ഞ്, എന്നിവ ഈ രോഗവ്യാപനത്തെയും വളര്‍ച്ചയേയും തടസപ്പെടുത്തുന്നതാണ്. അതിനാല്‍ ഈ രോഗാണു ഗ്രീന്‍ ഹൗസുകളിലും ഉയര്‍ന്ന ടണലുകളിലുമാണ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുക.