മറ്റുള്ളവ

വൈറ്റ് പൈൻ ബ്ലിസ്റ്റർ റസ്റ്റ്

Cronartium ribicola

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ അടിഭാഗത്ത് മഞ്ഞ നിറത്തിലുള്ള പുള്ളികൾ.
  • തവിട്ട് നിറത്തിലുള്ള ഉയർന്നു നിൽക്കുന്ന ഫംഗസ് നാരുകൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
കറുത്തമുന്തിരി

മറ്റുള്ളവ

ലക്ഷണങ്ങൾ

വേനൽക്കാലത്തിന്‍റെ ആരംഭത്തില്‍ ഇലയുടെ മുകളിലെ ഉപരിതലത്തിൽ മഞ്ഞ നിറത്തിലുള്ള പുള്ളികൾ പ്രത്യക്ഷപ്പെടുന്നു, കൂടാതെ ഇലയുടെ താഴ്ഭാഗത്ത് മഞ്ഞനിറത്തിൽ ഉള്ള കുമിളകൾ കാണപ്പെടുന്നു. പിന്നീട്, ഇളം തവിട്ട്-മഞ്ഞ നിറത്തിലുള്ള ഫംഗസ് നാരുകൾ ഇലകളുടെ താഴ്ഭാഗത്ത് വളരുന്നു. മറ്റ് കുമിളുകളിൽ നിന്ന് വ്യത്യസ്തമായി, അവയ്ക്ക് ഒരു പാടയുടേയോ അല്ലെങ്കിൽ പാളിയുടെയോ രൂപമല്ല. എന്നാൽ അവ വ്യക്തമായി ഉയർന്നു നിൽക്കുന്നു. വൈറ്റ് പൈൻ ബ്ലിസ്റ്റർ റസ്റ്റ് അണുബാധയുടെ അവസാനഘട്ടത്തിൽ ഇലകൾ കൊഴിഞ്ഞുപോകുന്നു.

Recommendations

ജൈവ നിയന്ത്രണം

രോഗബാധയുള്ള സസ്യങ്ങൾ പെട്ടെന്ന് തന്നെ നീക്കം ചെയ്യുക. കൂടാതെ ചെടിയുടെ രോഗം ബാധിക്കപ്പെട്ട ഭാഗങ്ങൾ മുറിച്ച് നീക്കുക.

രാസ നിയന്ത്രണം

മുന്തിരിയിലും നെല്ലിയിലും ഉള്ള വൈറ്റ് പൈൻ ബ്ലിസ്റ്റർ റസ്റ്റിനെ ചികിൽസിക്കാൻ പറ്റിയ കുമിൾനാശിനികൾ ഒന്നും തന്നെ ലഭ്യമല്ല.

അതിന് എന്താണ് കാരണം

വൈൻ പൈൻ ബ്ലിസ്റ്റർ റസ്റ്റ് മുന്തിരി, നെല്ലിക്ക തുടങ്ങിയ ഇതര ആതിഥേയ സസ്യങ്ങള്‍ക്ക് ഒരു ഗുരുതരമായ രോഗം അല്ല. എന്നാൽ പൈനിനെ സംബന്ധിച്ചിടത്തോളം വളരെ ഗുരുതരമായ രോഗം ആണ്. ഫംഗസ് ബീജകോശം കാറ്റിനാൽ ആണ് വ്യാപിക്കുന്നത്. കൂടാതെ വളരെ വലിയ ദൂരം വരെ പോകാനും സാധിക്കും. ഫംഗസ് സാധാരണയായി ചൂടും, ഈർപ്പവുമുള്ള കാലാവസ്ഥയാണ് ഇഷ്ടപ്പെടുന്നത്, അതിനാൽ മഴയ്ക്ക് ശേഷം പെട്ടെന്ന് ഉണങ്ങാൻ നല്ല വായുസഞ്ചാരം ഉള്ള സ്ഥലങ്ങൾ ആവശ്യമാണ്.


പ്രതിരോധ നടപടികൾ

  • നല്ല വായുസഞ്ചാരം ഉറപ്പാക്കാൻ ചെടികൾ തമ്മിൽ പര്യാപ്തമായ സ്ഥലം നൽകുക.
  • പൈൻ വൃക്ഷങ്ങളുടെ വളരെ അടുത്തായി മുന്തിരി, നെല്ലി എന്നിവ നടാതിരിക്കുക.
  • പെട്ടന്ന് കേടുവരാൻ വളരെ കുറഞ്ഞ സാധ്യത ഉള്ള ഇനങ്ങൾ നടുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക