Verticillium spp.
കുമിൾ
വിവിധ വിളകൾക്കനുസരിച്ച്, രോഗ ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണയായി ആദ്യം മുതിർന്ന ഇലകളുടെ അരികുകളിൽ മഞ്ഞപ്പ് പ്രത്യക്ഷപ്പെടുന്നു. മഞ്ഞപ്പ് ബാക്കിയുള്ള കലകളിലേക്കും വ്യാപിക്കുമ്പോൾ, പലപ്പോഴും ഇലകളുടെ ഒരുവശം മാത്രം വാടിയതുപോലെ ദൃശ്യമാകുന്നു. ഈ പ്രത്യേക സവിശേഷത സെക്ടോറിയൽ ക്ലോറോസിസ് അല്ലെങ്കിൽ "വൺ സൈഡഡ് വിൽറ്റ്" എന്നറിയപ്പെടുന്നു. തണ്ടുകളിൽ കറുത്ത വരകൾ വികസിക്കുകയും, അവ ചുവട്ടിൽ നിന്നും മുകളിലേക്ക് വ്യാപിച്ച് തണ്ടുകൾ വാടുന്നതിന് കാരണമാകുന്നു. മരങ്ങളിൽ മോശമായ വളർച്ച, അകാലത്തിലെ ഇലപൊഴിയൽ, മുരടിപ്പ്, ശിഖരങ്ങളുടെ പൂർണമായ നാശം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തടിയിലെ കലകളിൽ വൃത്താകൃതിയിലുള്ള വളയങ്ങളുടെയോ അല്ലെങ്കിൽ വരകളുടെയോ രൂപത്തിൽ കറ പുരളുന്നത് മറ്റ് ലക്ഷണങ്ങളാണ്. ചിലപ്പോൾ, ഒരു ലെൻസ് ഉപയോഗിച്ച് സൂക്ഷ്മമായി പരിശോധിച്ചാൽ, നശിച്ചുകൊണ്ടിരിക്കുന്ന കലകളിലോ അല്ലെങ്കിൽ സജീവമായ കലകളിലോ ചെറിയ കറുത്ത പുള്ളികൾ കാണാം.
സ്‌ട്രെപ്‍റ്റോമൈസസ്സ് ലിഡികസ് അടങ്ങിയിട്ടുള്ള ജൈവ കുമിൾനാശിനികൾക്ക് കുമിളുകളുടെ ജീവിത ചക്രം തകർക്കാനും അതുവഴി രോഗം വ്യാപിക്കുന്നത് നിയന്ത്രിക്കാനും സാധിക്കും.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വൃക്ഷങ്ങള്‍ക്ക് രോഗം ബാധിച്ചാല്‍ അതില്‍ നിന്ന് മുക്തി നേടുന്നത് വളരെ പ്രയാസമാണ്. ചിലവേറിയതാണെങ്കിലും മണ്ണില്‍ പുകയ്ക്കുന്നത് ഫലപ്രദമായ ഒരു രീതിയാണ്. നടപടികളുടെ കാര്യക്ഷമത ഉപയോഗിക്കുന്ന രാസവസ്തുക്കളുടെയും,അവയുടെ അളവിനെയും, പ്രയോഗിക്കുന്ന സമയത്തുള്ള പാരിസ്ഥിതിക സാഹചര്യങ്ങളെയും ആശ്രിയിച്ചിരിക്കുന്നു. ബാധിക്കപ്പെട്ട ചെടിഭാഗങ്ങളുടെ പരിചരണവും ആലോചിക്കാവുന്നതാണ്.
വി. ഡാലിയേ ഉൾപ്പെടെയുള്ള, മണ്ണിലൂടെ വ്യാപിക്കുന്ന നിരവധി കുമിളുകളാണ് ലക്ഷണങ്ങൾക്ക് കാരണം. ആതിഥേയ വിളകൾ ലഭ്യമല്ലെങ്കിൽ, ഇവ മണ്ണിലെ അവശിഷ്ടങ്ങളിൽ അതിജീവിക്കും. അവ വേരുകളിലൂടെയോ മുറിവുകളിലൂടെയോ മരങ്ങളിലെ സംവഹന കലകളിൽ കടക്കുന്നു. ഒരിക്കൽ ഇവ ചെടികളുടെയോ മരങ്ങളുടെയോ ഉള്ളിലെത്തിയാൽ, ദ്രുതഗതിയിൽ വളർന്ന് വെള്ളത്തിൻ്റെയും പോഷകങ്ങളുടെയും സംവഹനം തടസ്സപ്പെടുത്തി ചെടിയുടെ ബാഹ്യഭാഗങ്ങൾ (തണ്ടും ഇലകളും) വാടുന്നതിനും അഴുകുന്നതിനും കാരണമാകുന്നു. ഇത് ഊഷ്മളമായ സൂര്യപ്രകാശമുള്ള കാലാവസ്ഥയിൽ തീവ്രമായി മാറും. രോഗത്തിൻ്റെ പിന്നീടുള്ള ഘട്ടങ്ങളിൽ, നശിക്കുന്ന കലകളിൽ കുമിളുകൾ പെരുകി, ഭൂതക്കണ്ണാടി ഉപയോഗിച്ച് നോക്കിയാൽ ദൃശ്യമാകുന്ന ഇരുണ്ട ഘടനകൾ രൂപപ്പെടുന്നു. കുമിളുകൾക്ക് ഒരു സ്ഥലത്ത് തന്നെ വര്‍ഷങ്ങളോളം നിലനിൽക്കാൻ സാധിക്കും.