ചെറി

ഷോട്ട് ഹോൾ രോഗം

Wilsonomyces carpophilus

കുമിൾ

ചുരുക്കത്തിൽ

  • ചെറിയ പർപ്പിൾനിറം കലർന്ന കറുത്ത പാടുകൾ.
  • പാടുകൾ വലുതാകുമ്പോൾ മധ്യഭാഗം ഇളം തവിട്ടുനിറമായി മാറും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

4 വിളകൾ
ബദാം
ആപ്രിക്കോട്ട്
ചെറി
പീച്ച്

ചെറി

ലക്ഷണങ്ങൾ

വസന്തകാലത്ത് പ്രാരംഭ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു, പുതിയ ഇലകളിൽ, ചിലപ്പോൾ തളിരുകളിലും മുകുളങ്ങളിലും പർപ്പിൾ അല്ലെങ്കിൽ ചുവപ്പ് കലർന്ന പാടുകൾ രൂപപ്പെടുന്നതാണ് ഇതിന്റെ സവിശേഷത. ഈ പാടുകൾ പലപ്പോഴും ഇളം പച്ച അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള അരികുകൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. അവ വികസിക്കുമ്പോൾ, അവയുടെ മധ്യഭാഗം ആദ്യം തവിട്ടുനിറമോ തുരുമ്പിന്റെ നിറമോ ആയി മാറുകയും ഒടുവിൽ പൊഴിഞ്ഞുപോകുകയും ചെയ്യുന്നു, ഇത് രോഗത്തിന്റെ പേര് അന്വർത്ഥമാക്കുന്ന 'ഷോട്ട് ഹോൾ' എന്ന സവിശേഷത അവശേഷിക്കുന്നു. അകാലത്തിലെ ഇലപൊഴിയൽ സംഭവിക്കാം. ചില്ലകളിൽ നശിച്ച മുകുളങ്ങൾ, ക്ഷതങ്ങൾ അല്ലെങ്കിൽ അഴുകലുകൾ എന്നിവ പ്രത്യക്ഷപ്പെടാം. കായകളിൽ പർപ്പിൾ അരികുകളുള്ള പരുക്കൻ ക്ഷതങ്ങൾ പ്രത്യക്ഷപ്പെടുന്നു, ഇത് സാധാരണയായി മുകളിലെ പ്രതലത്തിൽ മാത്രം കാണപ്പെടും. ഇത് കായകൾ അനാകർഷകവും വിപണനയോഗ്യം അല്ലാതെയുമാക്കുന്നു. . ക്ഷതങ്ങളുടെ മധ്യത്തിൽ ഒരു ഭൂതക്കണ്ണാടി ഉപയോഗിച്ച് നോക്കുമ്പോൾ ചെറിയ കറുത്ത പാടുകൾ കാണാൻ കഴിയും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ശൈത്യകാലത്തിന്റെ തുടക്കത്തിൽ ചെമ്പ് അടിസ്ഥാനമാക്കിയുള്ള കുമിൾനാശിനികൾ തളിക്കുന്നത് രോഗത്തിനെതിരായ ആദ്യ പ്രതിരോധമായിരിക്കും. വീടുകളിൽ തന്നെ തയ്യാറാക്കാവുന്ന ബോർഡോ മിശ്രിതം അല്ലെങ്കിൽ ചെമ്പിന്റെ വാണിജ്യ തയ്യാറിപ്പുകൾ വാങ്ങാം. ഇല പൊഴിയുന്നത് വേഗത്തിലാക്കാനും പുതിയ സീസൺ ആരംഭിക്കുന്നതിന് മുമ്പ് കുമിളിന്റെ സാന്നിധ്യം കുറയ്ക്കാനും ശരത്കാലത്തിന്റെ അവസാനത്തിൽ സിങ്ക് സൾഫേറ്റ് ഇലകളിൽ തളിക്കാവുന്നതാണ്.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ, ജൈവ പരിചരണരീതികൾക്കൊപ്പം പ്രതിരോധ നടപടികളോടും കൂടിയ ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. കായ്കളെ സംരക്ഷിക്കാൻ, മുകുളങ്ങൾ ആരംഭിക്കുന്നത് മുതൽ ദളങ്ങൾ പൊഴിയുന്നത് വരെ പൂവിടുന്നതിന് മുമ്പും ശേഷവും കുമിൾനാശിനികൾ തളിക്കാവുന്നതാണ്. കായകൾ സംരക്ഷിക്കാൻ സ്പ്രേകൾ ആവശ്യമുണ്ടോ ഇല്ലയോ എന്ന് കാലാവസ്ഥാ ഡാറ്റ സൂചിപ്പിക്കും. ഈ ഘട്ടത്തിൽ ചെമ്പ് ശുപാർശ ചെയ്യാത്തതിനാൽ, തൈറം, സൈറാം, അസോക്സിസ്ട്രോബിൻ, ക്ലോറോത്തലോനിൽ, ഐപ്രോഡിയോൺ എന്നിവ അടിസ്ഥാനമാക്കിയുള്ള കുമിൾനാശിനികൾ ശുപാർശ ചെയ്യുന്നു.

അതിന് എന്താണ് കാരണം

വിൽസോനോമൈസസ് കാർപോഫിലസ് എന്ന കുമിൾ ആണ് ലക്ഷണങ്ങൾക്ക് കാരണം, ഇത് പലതരം സ്റ്റോൺ ഫ്രൂട്ട് മരങ്ങളെ (പീച്ച്, ബദാം, ചെറി, ആപ്രിക്കോട്ട്) ബാധിക്കുന്നു. ഇംഗ്ലീഷ് ലോറൽ, നെക്റ്ററൈൻ എന്നിവയാണ് ഇതര ആതിഥേയ വിളകൾ. മുകുളങ്ങളിലോ ചില്ലകളിലോ അല്ലെങ്കിൽ ഉണങ്ങിയ പഴങ്ങളിലോ ഉള്ള ക്ഷതങ്ങളിൽ കുമിൾ സുഷുപ്തകാലം അതിജീവിക്കുന്നു. കാലാവസ്ഥ അനുകൂലമാകുമ്പോൾ, അവ വളർച്ച പുനരാരംഭിക്കുകയും ആരോഗ്യകരമായ കലകളിലേക്ക് മഴ വെള്ളത്തിലൂടെ വ്യാപനം ചെയ്യപ്പെട്ട് ബീജകോശങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇലകളിൽ ദീർഘനേരം നീണ്ടുനിൽക്കുന്ന ഈർപ്പവും (14-24 മണിക്കൂറോ അതിൽ കൂടുതലോ) 22°C താപനിലയും കുമിളിന്റെ ജീവിത ചക്രത്തിനും ആരോഗ്യമുള്ള മരങ്ങളെ ബാധിക്കാനുള്ള സാധ്യതയ്ക്കും അനുകൂലമാണ്. ഊഷ്മളമായതോ മൂടൽമഞ്ഞുള്ളതോ അല്ലെങ്കിൽ മഴയുള്ളതോ ആയ ശൈത്യവും ശക്തമായ വസന്തകാല മഴയും ബീജകോശങ്ങളുടെ രൂപീകരണത്തിനും വ്യാപനത്തിനും അനുകൂലമാണ്. വസന്തകാലത്ത് അസാധാരണമായ ഈർപ്പമുള്ള കാലാവസ്ഥയിൽ മാത്രമേ സ്റ്റോണ്‍ ഫ്രൂട്ട് വൃക്ഷങ്ങളിൽ ഈ രോഗം വികസിക്കുകയുള്ളൂ.


പ്രതിരോധ നടപടികൾ

  • ജലസേചന സമയത്ത് താഴ്ഭാഗത്തെ ഇലകളിൽ വെള്ളം തെറിക്കുന്നത് ഒഴിവാക്കുക.
  • രോഗലക്ഷണങ്ങൾക്കായി തോട്ടങ്ങൾ പതിവായി നിരീക്ഷിക്കുക.
  • ഇലവിതാനങ്ങളില്‍ നല്ല വായുസഞ്ചാരം അനുവദിക്കുന്നതിനായി പ്രൂണിങ് നടത്തുക.
  • ബാധിപ്പ് കണ്ടെത്തിയാലുടൻ, ആരോഗ്യമുള്ള കലകളിൽനിന്ന് ഏതാനും സെന്റീമീറ്റർ ഭാഗം ഉൾപ്പെടെ രോഗബാധിതമായ ശാഖ മുറിച്ചുനീക്കുക.
  • കൃഷിപ്പണിക്ക് ശേഷം മുറിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് ആയുധങ്ങളും അണുവിമുക്തമാക്കുക.
  • മുറിച്ചുനീക്കിയ ശാഖകളും മരങ്ങളും കൃഷിയിടത്തിൽ നിന്ന് നീക്കം ചെയ്ത് നശിപ്പിക്കുക.
  • മരത്തിന് സമീപം വെളുത്തുള്ളിയോ ഉള്ളിയോ വികർഷണ വിളയായി വളർത്തുക.
  • അതല്ലെങ്കിൽ, മരത്തിന് ചുറ്റും ജൈവ പുത ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക