മറ്റുള്ളവ

ഫ്രൂട്ട് റോട്ട്

Monilinia fructigena

കുമിൾ

ചുരുക്കത്തിൽ

  • പൂക്കൾ വാടി തവിട്ടുനിറമാകുന്നു, കാഠിന്യമേറിയ കലകളിൽ അഴുകൽ ഭാഗങ്ങൾ വികസിക്കുന്നു.
  • ഫലങ്ങളിൽ, ഇരുണ്ട- തവിട്ട് നിറത്തിൽ വൃത്താകൃതിയിലുള്ള പാടുകൾ.
  • പൂക്കൾ, ചില്ലകൾ, ഫലങ്ങൾ എന്നിവയിൽ ആഷ്-ഗ്രേ-തവിട്ട് നിറത്തിലുള്ള ബീജഘടനകൾ.
  • മരങ്ങളിലെ ഫലങ്ങൾ ഉണങ്ങി ചുരുങ്ങി "ശുഷ്‌കിച്ചുപോകുന്നു".

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

6 വിളകൾ
ബദാം
ആപ്പിൾ
ആപ്രിക്കോട്ട്
ചെറി
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

മരത്തിന്‍റെ ഇനത്തെ ആശ്രയിച്ച് രോഗലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും, പക്ഷേ അവ സാധാരണയായി പൂക്കളുടെ വാട്ടം, ചില്ലകളിലെ അഴുകൽ, ഫലങ്ങളിലെ തവിട്ട് നിറത്തിലുള്ള ചീയൽ എന്നിങ്ങനെ തരംതിരിക്കപ്പെടുന്നു. ബാധിക്കപ്പെട്ട പൂക്കൾ വാടി, ​​തവിട്ടുനിറമായി മാറി, സാധാരണയായി തണ്ടുകളിൽ പറ്റിപ്പിടിക്കും. മരത്തിന്‍റെ കലകളിൽ നിർജ്ജീവമായ ജീർണിച്ച ഭാഗങ്ങൾ വികസിക്കുന്നു. ഈർപ്പമുള്ളതോ അല്ലെങ്കിൽ ആർദ്രതയുള്ളതോ ആയ സാഹചര്യങ്ങളിൽ, ആഷ്-ഗ്രേ-തവിട്ട് നിറമുള്ള ബീജഘടനകൾ രോഗബാധിതമായ പൂക്കളുടെയും ചില്ലകളുടെയും ഉപരിതലത്തിൽ രൂപം കൊള്ളുന്നു. ഒരു പശപ്പുള്ള പദാർത്ഥം സാധാരണയായി അഴുകിയ ഭാഗത്തുനിന്നും പുറത്തേക്ക്‌ സ്രവിക്കുന്നു, ഇത്‌ വാടി ഉണങ്ങിയ പൂക്കൾ‌ ചില്ലകളിൽ പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമാകുന്നു. കായകൾ പാകമാകുന്നതിന്‍റെ അവസാന ഘട്ടങ്ങളിൽ, സാധാരണയായി വിളവെടുപ്പിന് 2 മുതൽ 3 ആഴ്ച വരെ മുൻപ് ബ്രൗൺ റോട്ട് രോഗം ഉണ്ടാകുന്നതിനുള്ള സാധ്യത വർദ്ധിക്കുന്നു. തുടക്കത്തിൽ, ഇരുണ്ട-തവിട്ട് നിറത്തിലുള്ള, വൃത്താകൃതിയിലുള്ള പുള്ളികൾ തൊലിപ്പുറത്ത് ദൃശ്യമാകുന്നു. ഈർപ്പമുള്ള സാഹചര്യങ്ങളിൽ, ആഷ്-ഗ്രേ-തവിട്ട് നിറത്തിലുള്ള ബീജകോശങ്ങൾ ഈ പുള്ളികൾക്കുള്ളിൽ വികസിക്കുന്നു. നിലത്തു വീഴാത്ത ബാധിക്കപ്പെട്ട കായകളിൽ നിർജ്ജലീകരണം സംഭവിക്കുകയും ശുഷ്കിച്ച് ശിഖരത്തിൽ തന്നെ പറ്റിനിൽക്കുന്ന "മമ്മികൾ" ആയി മാറുകയും ചെയ്യുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഫലങ്ങൾ സംരക്ഷിക്കുന്ന രീതി ഹൈഡ്രോ-കൂളിംഗ് എന്നറിയപ്പെടുന്നു, അതിലൂടെ പുതുതായി വിളവെടുത്ത ഫലങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നുമുള്ള ചൂട് ഐസ് വെള്ളത്തിൽ മുക്കി നീക്കംചെയ്യുന്നു, ഇതിലൂടെ സംഭരണത്തിലോ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനിടയിലോ ഉള്ള കുമിൾ വളർച്ച തടയാൻ കഴിയും. ബാസിലസ് സബ്റ്റിലിസ് അടിസ്ഥാനമാക്കിയുള്ള ജൈവ കുമിൾനാശിനികൾ മോണിലീനിയ ഫ്രുക്റ്റിജെനയുടെ പ്രതിയോഗിയായി പ്രവർത്തിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ, ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. ഡൈകാർബോക്സിമൈഡുകൾ, ബെൻസിമിഡാസോളുകൾ, ട്രൈഫോറിൻ, ക്ലോറോത്തലോണിൻ, മൈക്ലോബുട്ടാനിൽ, ഫെൻബുക്കോണസോൾ, പ്രൊപികോനസോൾ, ഫെൻഹെക്സമൈഡ്, അനിലിനോപൈരിമിഡിനുകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള കുമിൾനാശിനികൾ യഥാസമയം ആവർത്തിച്ച് പ്രയോഗിക്കുന്നത് രോഗത്തെ പരിചരിക്കാൻ ഫലപ്രദമാണ്. പുതിയ കുമിൾനാശിനികളായ പൈറാക്ലോസ്ട്രോബിൻ, ബോസ്കാലിഡ് എന്നിവയും ഫലപ്രദമാണ്. സ്കാബ്, പൗഡറി മിൽഡ്യൂ, തുരുമ്പ് രോഗം, റസ്സെറ്റ് സ്കാബ് അല്ലെങ്കിൽ ഗ്രേ മോൾഡ് എന്നിവ പോലുള്ള മറ്റ് രോഗങ്ങൾ ഒരേസമയം സംഭവിക്കുന്നതിനെ ആശ്രയിച്ചിരിക്കും ശരിയായ തളിപ്രയോഗം. ഫലങ്ങളിൽ പരിക്കുകൾ ഒഴിവാക്കാൻ പ്രാണികളുടെ നിയന്ത്രണവും പ്രധാനമാണ്.

അതിന് എന്താണ് കാരണം

ഊഷ്മളവും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ വളരുന്ന മോണിലീനിയ ഫ്രുക്റ്റിജെന എന്ന കുമിൾ ആണ് രോഗലക്ഷണങ്ങൾക്ക് കാരണം. ചില സാഹചര്യങ്ങളിൽ, മറ്റ് കുമിളുകളും ഉൾപ്പെടാം. എല്ലാ സാഹചര്യങ്ങളിലും, അവ ഉണങ്ങി ശുഷ്‌കിച്ച ഫലങ്ങളിലോ ശിഖരങ്ങളിലോ സുഷുപ്താവസ്ഥയിലിരിക്കുന്നു. സാധാരണയായി പൂക്കളുടെ കേസരങ്ങളിലോ അല്ലെങ്കിൽ പൂമ്പൊടിയിലോ ബീജകോശങ്ങൾ എത്തിപ്പെടുന്നത് മൂലമാണ് പ്രാരംഭ അണുബാധ ഉണ്ടാകുന്നത്. കുമിൾ പിന്നീട് പൂക്കളുടെ ആന്തരിക കലകളിൽ (ഫ്ലോറൽ ട്യൂബ്, അണ്ഡാശയം, പൂങ്കുലത്തണ്ട്) കടന്നുകയറുകയും പുഷ്പം ബന്ധപ്പെട്ടിരിക്കുന്ന ചില്ലകളിൽ എത്തുകയും ചെയ്യുന്നു. പൂക്കളിലും ചില്ലകളിലും യഥാക്രമം വാട്ടവും അഴുകലും വികസിക്കുന്നു. കൂടുതൽ‌ ബാധിപ്പിന് മറ്റൊരു മരത്തിന്‍റെ ശിഖരത്തിൽ എത്തിപ്പെടുന്നതുവരെ കുമിൾ ബീജകോശങ്ങൾ ഉണങ്ങി ശുഷ്കിച്ച ഫലങ്ങളിൽ ജീവിക്കും. ബാധിക്കപ്പെട്ട ഫലങ്ങൾ, പ്രത്യേകിച്ച് ഉണങ്ങി ശുഷ്‌കിച്ച ഫലങ്ങൾ, അണുബാധയുടെ ഏറ്റവും സമൃദ്ധമായ ഉറവിടത്തെ പ്രതിനിധീകരിക്കുന്നു.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്ത് ലഭ്യമാണെങ്കിൽ, പ്രതിരോധശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • കൃഷിയിടത്തിലെ പണിക്കിടയിലോ കീടങ്ങൾ മൂലമോ ഫലങ്ങൾക്ക് പരിക്കേൽക്കുന്നത് ഒഴിവാക്കുക.
  • ഇലവിതാനം ഈർപ്പരഹിതമായി നിലനിർത്തുന്നതിനുള്ള നടപടികൾ പ്രയോഗിക്കുക, ഉദാഹരണത്തിന് അനുയോജ്യമായ രീതിയിൽ മരങ്ങൾ വെട്ടിയൊതുക്കുന്നത്.
  • തോട്ടത്തിലെ ഇതര ആതിഥേയ മരങ്ങൾ നീക്കംചെയ്യുക.
  • രോഗബാധയുടെ ആദ്യ ലക്ഷണത്തിൽ തന്നെ നശിച്ചുകൊണ്ടിരിക്കുന്ന ശിഖരങ്ങൾ, ആരോഗ്യമുള്ള ഭാഗത്തുനിന്നും 20 മുതൽ 30 സെന്റിമീറ്റർ ഉള്ളിലായി മുറിച്ചു നീക്കുക.
  • അണുബാധ വ്യാപിക്കാതിരിക്കാൻ ബാധിക്കപ്പെട്ട എല്ലാ ഫലങ്ങളോ അല്ലെങ്കിൽ ശിഖരങ്ങളോ നീക്കം ചെയ്‌ത്‌ നശിപ്പിക്കുക (കത്തിക്കുക അല്ലെങ്കിൽ കുഴിച്ചിടുക).
  • ഉയർന്ന ശുചിത്വ നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പുവരുത്തുക.
  • നൈട്രജൻ വളങ്ങളുടെ അമിതമായ ഉപയോഗം ഒഴിവാക്കുക.
  • സംഭരിച്ചിരിക്കുന്ന ഫലങ്ങളിൽ രോഗലക്ഷണങ്ങൾ നിരീക്ഷിക്കുക, എന്തെന്നാൽ ഇത് ഒരു പ്രധാന അണുവാഹകരാണ്.
  • സംഭരണത്തിലോ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുമ്പോഴോ കുമിളിന്‍റെ വളർച്ച മന്ദഗതിയിലാക്കാൻ പഴങ്ങൾ 5°C-ന് താഴെ സൂക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക