മറ്റുള്ളവ

തവിട്ട് അഴുകല്‍

Monilinia laxa

കുമിൾ

ചുരുക്കത്തിൽ

  • പൂക്കളുടെ വാട്ടവും തവിട്ട് നിറംമാറ്റവും.
  • ചില്ലയിലെ കറയിൽ പറ്റിപ്പിടിച്ചിരിക്കുന്നു.
  • മൃദുവായ, തവിട്ട് നിറമുള്ള ഭാഗങ്ങളും ഫലങ്ങളും.
  • കായകൾ ശുഷ്കിച്ചുപോകുന്നു.
  • സംഭരിച്ച ഫലങ്ങൾ കറുപ്പ് നിറമായി മാറിയേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

7 വിളകൾ
ബദാം
ആപ്പിൾ
ആപ്രിക്കോട്ട്
ചെറി
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

വിളയെ ആശ്രയിച്ച് രോഗലക്ഷണങ്ങൾ വ്യത്യാസപ്പെടുന്നു, മാത്രമല്ല പ്രധാനമായും പൂക്കളുടെ വാട്ടവും ഫലങ്ങളുടെ അഴുകലുമാണ് ഇവയുടെ പ്രത്യേകത. ബ്ലോസം ബ്ലൈറ്റിന്റെ ആദ്യ ലക്ഷണം പൂക്കൾ ഉണങ്ങുന്നതാണ്, അവ തവിട്ടുനിറമാവുകയും പലപ്പോഴും ചില്ലകളിലെ മരക്കറയിൽ ഒട്ടിനിൽക്കുകയും ചെയ്യുന്നു. ബാധിപ്പ് ശാഖകളിലേക്ക് വ്യാപിക്കുകയും അതിനെ ചുറ്റിക്കെട്ടുകയും ചെയ്യും. ശിഖരങ്ങൾ പൂർണ്ണമായും നശിക്കുന്നില്ലെങ്കിൽ, പൂക്കളിൽ നിന്ന് വികസിച്ചുകൊണ്ടിരിക്കുന്ന ഇലകളിലേക്കും ഫലങ്ങളിലേക്കും ബാധിപ്പ് വ്യാപിക്കുന്നു. ഇലകൾ ഉണങ്ങിപോകും എന്നിരുന്നാലും വർഷം മുഴുവൻ മരത്തിൽ നിലനിൽക്കുന്നു. ഫലങ്ങളുടെ അഴുകൽ മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന കായകളെയും അതുപോലെ സംഭരിച്ചുവച്ചിരിക്കുന്നവയെയും ബാധിക്കും. ഫലങ്ങളിൽ മൃദുവായ തവിട്ട് നിറമുള്ള ഭാഗങ്ങൾ പ്രത്യക്ഷപ്പെടും. ഈ ഭാഗങ്ങൾ വളരുമ്പോൾ, ഇരുണ്ട പ്രദേശങ്ങളിൽ, ചിലപ്പോൾ കേന്ദ്രീകൃത വലയങ്ങളുടെ രൂപത്തിൽ വെളുപ്പ് അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള കുരുക്കൾ വികസിക്കുന്നു. ഫലങ്ങൾ ക്രമേണ മരത്തിൽ തന്നെ നിർജ്ജലീകരണം സംഭവിച്ച്, അഴുകി, ശുഷ്‌കിച്ചുപോകുന്നു. സംഭരിച്ച ഫലങ്ങളിൽ കുരുക്കൾ വികസിച്ചേക്കില്ല, മാത്രമല്ല അവ പൂർണ്ണമായും കറുപ്പ് നിറമായി മാറിയേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഫലങ്ങളുടെ അഴുകൽ ഘട്ടം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ഫലങ്ങളിൽ മുറിവുണ്ടാക്കുന്ന ഏജന്‍റുകളുടെ ഉന്മൂലനം. രോഗാണുവാഹകരായി വർത്തിക്കുന്നതോ അല്ലെങ്കിൽ കായ്കളിൽ മുറിവേൽപ്പിക്കുന്നതോ ആയ പ്രാണികളുടെയും പക്ഷികളുടെയും നിയന്ത്രണം ബാധിപ്പ് കുറയ്ക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ്. പക്ഷികളെ നിയന്ത്രിക്കാൻ നോക്കുകുത്തികൾ സ്ഥാപിച്ച് പേടിപ്പിക്കാം. കടന്നൽ കൂടുകൾ അന്വേഷിച്ച് നശിപ്പിക്കണം. ഫലങ്ങൾക്കിടയിൽ കുമിൾ വ്യാപിക്കാം എന്നുള്ളതിനാൽ ഫലങ്ങൾ പായ്ക്ക് ചെയ്യുന്നതിലും സംഭരിക്കുന്നതിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ, ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. ഈ രോഗത്തിന് ഏറ്റവും കുറവ് സാധ്യതയുള്ള കട്ടിക്കുരുവുള്ള പഴമാണ് ചെറികൾ, കൂടാതെ അണുബാധയ്ക്ക് കാലാവസ്ഥ പ്രത്യേകിച്ചും അനുകൂലമോ അല്ലെങ്കിൽ തോട്ടത്തിന് ഈ രോഗ ചരിത്രമോ ഇല്ലെങ്കിൽ പ്രതിരോധ തളിപ്രയോഗങ്ങൾ ആവശ്യമായി വരില്ല. ഡൈഫെനോകോണസോൾ, ഫെൻഹെക്സമിഡ് എന്നിവ അടിസ്ഥാനമാക്കിയുള്ള കുമിൾനാശിനികളിൽ ഒന്നിന്‍റെ രണ്ട് പ്രയോഗങ്ങൾ ഫലപ്രദമാണ്. ബാധിപ്പിന്‍റെ പിന്നീടുള്ള ഘട്ടത്തിൽ, കുമിളിനെ ഇല്ലാതാക്കാൻ കഴിയില്ല. ആലിപ്പഴം പോലുള്ള പ്രതികൂല കാലാവസ്ഥയ്ക്ക് ശേഷം ഒരു സംരക്ഷക കുമിൾനാശിനി ഉപയോഗിക്കുക. കീടങ്ങളുടെ നിയന്ത്രണം ഒരു പ്രധാന പരിഗണനയായിരിക്കണം, കാരണം മോണിലിയ ലക്സ മുറിവുകളിലൂടെ കൂടുതൽ വ്യാപിച്ചേക്കും.

അതിന് എന്താണ് കാരണം

മോണിലിയ ലക്സ പല ആതിഥേയ വിളകളെയും ബാധിക്കും, പ്രത്യേകിച്ച് ബദാം, ആപ്പിൾ, ആപ്രിക്കോട്ട്, ചെറി, പീച്ച്, പിയർ, പ്ലം അല്ലെങ്കിൽ ക്വിൻസ് മുതലായ കട്ടിക്കുരുവുള്ള കായകളെ. ഈ കുമിൾ ഉണങ്ങിയ ഇലകളിലോ അല്ലെങ്കിൽ മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന ശുഷ്കിച്ച കായകളിലോ ശൈത്യകാലം അതിജീവിക്കുന്നു, കൂടാതെ ഇവയുടെ ബീജകോശങ്ങൾ കാറ്റ്, വെള്ളം അല്ലെങ്കിൽ പ്രാണികൾ മുഖേന വ്യാപിക്കുന്നു. ഫലങ്ങളിൽ മുറിവുകളുടെ സാന്നിധ്യം (പക്ഷികൾ, പ്രാണികൾ) അല്ലെങ്കിൽ ആരോഗ്യമുള്ളതും ബാധിക്കപ്പെട്ടതുമായ ഭാഗങ്ങൾ തമ്മിലുള്ള സമ്പർക്കം എന്നിവയാണ് അണുബാധയ്ക്ക് അനുകൂലം. ഉയർന്ന ആർദ്രത, മഴ അല്ലെങ്കിൽ മഞ്ഞ്, മിതമായ താപനില (15° മുതൽ 25°C വരെ) എന്നിവ പൂവിടുന്ന സമയത്ത് അണുബാധ പ്രക്രിയയ്ക്ക് അനുകൂലമാണ്. ഈ സാഹചര്യങ്ങളിൽ ഫലങ്ങളിൽ കുരുക്കളുടെ വികസനം പ്രത്യേകിച്ചും പ്രകടമാണ്. വൃക്ഷത്തിലായിരിക്കുമ്പോഴോ അല്ലെങ്കിൽ സംഭരണത്തിലായിരിക്കുമ്പോഴോ മധ്യവേനല്‍ മുതല്‍ ഫലങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങും. സംഭരിച്ചിരിക്കുന്ന ഫലങ്ങൾ പൂർണ്ണമായും കറുപ്പ് നിറമായി മാറിയേക്കാം മാത്രമല്ല അവയിൽ കുരുക്കൾ വികസിച്ചേക്കില്ല. വ്യാപനത്തിന്‍റെ ഉയർന്ന അപകടസാധ്യത കാരണം, തോട്ടങ്ങളിലോ സംഭരണത്തിലോ കാര്യമായ നഷ്ടം പ്രതീക്ഷിക്കാം.


പ്രതിരോധ നടപടികൾ

  • അംഗീകൃത സ്രോതസുകളില്‍ നിന്ന് ആരോഗ്യകരമായ നടീൽവസ്തുക്കൾ ഉപയോഗിക്കുക.
  • ശരിയായ ജലസേചനത്തിനൊപ്പം നല്ല പോഷക ലഭ്യതയും ഉറപ്പുവരുത്തുക.
  • കൃഷിയിടത്തിൽ നല്ല നീർവാർച്ചയും മികച്ച വായൂസഞ്ചാരവും ലഭ്യമാക്കുക.
  • പക്ഷികൾ മൂലമുള്ള കേടുപാടുകൾ കുറയ്ക്കാൻ വലകൾ ഉപയോഗിക്കുക.
  • കൃഷിയിടം പതിവായി നിരീക്ഷിക്കുകയും കേടായ ശാഖകളും ശുഷ്കിച്ച ഫലങ്ങളോ നശിപ്പിക്കുക.
  • ഫലങ്ങളിൽ മുറിവും പൊട്ടലുകളും ഒഴിവാക്കുക.
  • ഇലവിതാനങ്ങളിലെ വായൂസഞ്ചാരം വർദ്ധിപ്പിക്കുന്നത്തിന്, മരങ്ങളുടെ വെട്ടിയൊതുക്കൽ നടപടികൾ ശുപാർശ ചെയ്യുന്നു.
  • ചെടിയുടെ അവശിഷ്ടങ്ങൾ മണ്ണിനടിയിലാക്കാൻ ആഴത്തിൽ ഉഴുതുമറിക്കുക.
  • സംഭരണ ​​മുറി ശുചിത്വമുള്ളതാണെന്ന് ഉറപ്പുവരുത്തുക.
  • 5°C താപനിലയിൽ ചെറി വൃത്തിയുള്ള ഈർപ്പരഹിതമായ മുറിയിൽ സൂക്ഷിക്കുക.
  • ഫലങ്ങളിൽ നിന്ന് ഞെടുപ്പ് പറിച്ചു കളയാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • പൊതുവായ നല്ല ശുചിത്വം അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും.
  • സംഭരിച്ചിരിക്കുന്ന കായകൾ പതിവായി പരിശോധിക്കുക, മാത്രമല്ല കേടായവ നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക