Venturia inaequalis
കുമിൾ
വളരെ ചെറിയ, വൃത്താകൃതിയില്‍ ഒലീവ്-പച്ച നിറത്തിലുള്ള പുള്ളികൾ, പലപ്പോഴും ഇലകളുടെ പ്രധാന സിരയ്ക്ക് നീളെ വസന്തകാലത്ത് പ്രത്യക്ഷപ്പെടുന്നതാണ് ആപ്പിളിലെ പൊറ്റയുടെ ദൃശ്യമാകുന്ന ആദ്യത്തെ ലക്ഷണം. അവ വലുതാകുമ്പോള്‍, തവിട്ടു കലര്‍ന്ന കറുപ്പ് നിറമാകുകയും, പിന്നീട് ഒന്നുചേർന്ന് നിർജ്ജീവമായ കലകളുടെ വലിയ ഭാഗങ്ങളായി മാറുകയും ചെയ്യും. ബാധിക്കപ്പെട്ട ഇലകള്‍ പലപ്പോഴും വികൃതവും അകാലത്തിൽ പൊഴിയുകയും ചെയ്യുന്നു, ഗുരുതരമായ ബാധിപ്പ് ഇലകള്‍ പൂർണ്ണമായും കൊഴിയുന്നതിലേക്ക് നയിക്കുന്നു. തളിരുകളിൽ, ബാധിപ്പ് കുമിളകളും വിള്ളലുകളും രൂപപ്പെടുന്നതിനു കാരണമാകുകയും, ഇത് അവസരം കാത്തിരിക്കുന്ന രോഗാണുക്കൾക്കുള്ള പ്രവേശന മാർഗ്ഗമായി മാറുകയും ചെയ്യുന്നു. ഫലങ്ങളിൽ, അതിൻ്റെ പ്രതലത്തില്‍ തവിട്ടുനിറം മുതൽ ഇരുണ്ട തവിട്ടുനിറം വരെയുള്ള വൃത്താകൃതിയിലുള്ള ഭാഗങ്ങള്‍ പ്രത്യക്ഷപ്പെടും. അവ പിന്നീട് വികസിക്കുമ്പോൾ, പൊതുവേ ഒരുമിച്ചുചേർന്ന്, പൊങ്ങി, ദൃഢമാകുകയും, കോർക്ക് പോലെ ദൃശ്യമാകുകയും ചെയ്യുന്നു. ഇതുമൂലം ഫലങ്ങൾ വലിപ്പം വയ്ക്കാതെ വികൃതമായി വിള്ളലുകൾ ഉണ്ടാകുകയും ഉള്‍ക്കാമ്പ് പുറത്ത് കാണുകയും ചെയ്യും. ചെറിയ ആക്രമണങ്ങള്‍ ഫലത്തിന്‍റെ ഗുണമേന്മയെ കാര്യമായി ബാധിക്കില്ല. എന്നിരുന്നാലും പൊറ്റകൾ ഫലങ്ങളെ അവസരം കാത്തിരിക്കുന്ന രോഗാണുക്കൾക്ക് വിധേയമാക്കുകയും അഴുകുന്നതിന് കാരണമാകുകയും ചെയ്യുന്നു. അതിനാൽ സംഭരണ ശേഷിയും ഗുണമേന്മയും കുറയും.
മുന്‍കാലങ്ങളില്‍ രോഗത്തിന്‍റെ തീവ്രത കൂടുതലായിരുന്നുവെങ്കില്‍ ദ്രവരൂപത്തിലുള്ള കോപ്പര്‍ കുമിള്‍നാശിനികൾ തളിച്ച് ശൈത്യ കാലത്തെ കുമിൾ വളര്‍ച്ച തടയാം. സള്‍ഫര്‍ തളികൾ ഭാഗികമായി മാത്രമേ ആപ്പിളിലെ പൊറ്റ രോഗത്തിനെതിരെ ഫലപ്രദമാവുകയുള്ളൂ. എന്നിരുന്നാലും, കാർഷിക സീസണിൽ സള്‍ഫറും പൈറത്രിനും അടങ്ങിയ ലായനികള്‍ ഉപയോഗിച്ച് രോഗത്തിന് ജൈവിക നിയന്ത്രണം കൈവരിക്കാം.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. സംരക്ഷണം ഉറപ്പുവരുത്തുന്ന കുമിള്‍നാശിനികളായ ഡോഡൈന്‍, ക്യാപ്റ്റൻ അല്ലെങ്കിൽ ഡൈനാതിയോന്‍ എന്നിവ മൊട്ടുകളില്‍ തളിച്ച് രോഗം ഒഴിവാക്കാം. ഒരിക്കല്‍ പൊറ്റ കണ്ടെത്തിയാല്‍ ഡൈഫെനോകോനാസോള്‍, മൈക്ലോബുടാനില്‍ അല്ലെങ്കില്‍ സള്‍ഫര്‍ അടിസ്ഥാനമാക്കിയ കുമിള്‍നാശിനികള്‍ ഉപയോഗിച്ച് കുമിളിന്‍റെ വളര്‍ച്ച നിയന്ത്രിക്കാം. വ്യത്യസ്ത രാസവസ്തുക്കള്‍ അടങ്ങിയ കുമിള്‍നാശിനികള്‍ ഉപയോഗിച്ച് കുമിളുകൾ പ്രതിരോധശേഷി നേടുന്നില്ല എന്ന് ഉറപ്പുവരുത്തുക.
വെഞ്ചൂറിയ ഇനേക്വാലിസ് എന്ന കുമിളാണ് ആപ്പിളിലെ പൊറ്റ രോഗത്തിന് കാരണം. അവ നിലത്തു വീണ ബാധിക്കപ്പെട്ട ഇലകളിലാണ് പ്രധാനമായും ശൈത്യകാലം അതിജീവിക്കുന്നത്, പക്ഷേ തളിരുകളിലെ ശല്ക്കങ്ങളിലും തടിയിലെ ക്ഷതങ്ങളിലും ഇവയ്ക്ക് അതിജീവിക്കാൻ കഴിയും. വസന്തകാലം വരുമ്പോള്‍, കുമിൾ വളര്‍ച്ച തുടരുകയും ബീജകോശങ്ങള്‍ സൃഷ്ടിച്ച് ഒരുപാടു ദൂരങ്ങളിലേക്ക് കാറ്റിന്‍റെ സഹായത്താല്‍ എത്തിച്ചേരുകയും ചെയ്യും. ഈ ബീജകോശങ്ങള്‍ വികസിച്ചു വരുന്ന ഇലകളിലും ഫലങ്ങളിലും വീണ് പുതിയ രോഗബാധയുണ്ടാക്കും. തുറന്നു വരാത്ത ഫല മൊട്ടുകളുടെ പുറംഭാഗങ്ങളില്‍ പൊറ്റ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നിരുന്നാലും, ഫലം പാകമാകുമ്പോൾ പൊറ്റ വരാനുള്ള സാധ്യത കുറയും. ഈര്‍പ്പമുള്ള പരിസ്ഥിതിയും, ഇലകളും ഫലങ്ങളും നനഞ്ഞിരിക്കുന്ന സമയവും രോഗബാധയ്ക്ക് പ്രധാനമാണ്. കോടോനീസ്റ്റര്‍, പൈറകാന്ത, സോര്‍ബസ് തുടങ്ങിയ ജനുസ്സിൽപ്പെട്ട കുറ്റിച്ചെടികൾ ഉൾപ്പെടുന്നവയാണ് ഇതര ആതിഥേയ വിളകൾ. എല്ലാ ആപ്പിള്‍ ഇനങ്ങളിലും പൊറ്റ രോഗം ബാധിക്കുമെങ്കിലും, ഗാല എന്നതാണ് കൂടുതല്‍ ബാധിക്കപ്പെടുന്നത്.