Neonectria ditissima
കുമിൾ
നശിച്ച പുറംതൊലിയിലെ വൃത്താകൃതിയിലുള്ള അല്ലെങ്കിൽ ദീർഘവൃത്താകൃതിയിലുള്ള കുഴിഞ്ഞ ഭാഗങ്ങൾ (കാൻകറുകൾ) തായ്ത്തടിയിലും ശിഖരങ്ങളിലും കാണാം. ചുവപ്പുകലർന്ന കുഴിഞ്ഞ ക്ഷതങ്ങളുടെ രൂപത്തിൽ പലപ്പോഴും ചില്ലകളുടെയും ഇളംശിഖരങ്ങളുടെയും മുറിവുകളിലോ മുകുളങ്ങളിലോ അണുബാധ ആരംഭിക്കുന്നു. ക്ഷതങ്ങൾ പിന്നീട് അഴുകലായി വളരുകയും അത് ചുറ്റിലും വ്യാപിച്ച് ഒരൊറ്റ സീസണിൽ തന്നെ ശിഖരങ്ങളെ നശിപ്പിക്കുകയും ചെയ്യും. വലിയ ശിഖരങ്ങളിൽ, അവ തവിട്ട് കലർന്ന-ചുവപ്പ് നിറമുള്ള, ഉൾവശം വളഞ്ഞ, കുഴിഞ്ഞ പാടുകളുടെ രൂപത്തിലായിരിക്കും, ഇത് പിന്നീട് പൊട്ടിതുറക്കുകയും മധ്യഭാഗത്ത് നശിച്ച തടി ഭാഗങ്ങൾ ദൃശ്യമാകുകയും ചെയ്യും. നശിച്ച പുറംതൊലിയിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ ഏകകേന്ദ്രീകൃത വളയങ്ങളും പ്രത്യേകരീതിയിൽ ഉയർന്നുനിക്കുന്ന അരികുകളും കാണപ്പെടും. അഴുകിയ ഭാഗത്തിന് മുകളിലുള്ള ശാഖകൾ ദുർബലമാവുകയും ക്രമേണ നശിക്കുകയും ചെയ്യുന്നു. വൈകാശിച്ചുകൊണ്ടിരിക്കുന്ന കായകൾ ചിലപ്പോൾ ആക്രമിക്കപ്പെടും, ഒപ്പം ബാഹ്യദളത്തിന് ചുറ്റും വരണ്ട "ഐ റോട്ട്" ദൃശ്യമാകുകയും ചെയ്യും.
നാളിതുവരെ, ഈ കുമിളിനെതിരെ ജൈവിക നിയന്ത്രണ മാർഗ്ഗങ്ങളൊന്നും ലഭ്യമല്ല. ഫ്രൂട്ട് ട്രീ കാൻകർ രോഗത്തിന്‍റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് കോപ്പർ അടിസ്ഥാനമാക്കിയുള്ള മുറിവ് പരിചരണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം.
ലഭ്യമെങ്കിൽ, ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. ബാധിക്കപ്പെട്ട ശിഖരങ്ങൾ വെട്ടിമാറ്റിയശേഷം, മുറിച്ച ഭാഗത്ത് മുറിവ് പൊതിയുന്നതിനുള്ള ഉൽപ്പന്നമോ അല്ലെങ്കിൽ പെയിന്റോ ഉപയോഗിച്ച് പരിചരിക്കണം. ഫ്രൂട്ട് ട്രീ കാൻകർ രോഗത്തിന്‍റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് കോപ്പർ ഹൈഡ്രോക്സൈഡ് അല്ലെങ്കിൽ കപ്റ്റൻ അടിസ്ഥാനമാക്കിയുള്ള കുമിൾനാശിനികൾ ഉപയോഗിക്കാം. ഇല പൊഴിയുന്ന സമയത്തും മുകുളങ്ങൾ വികസിക്കുന്ന ഘട്ടത്തിലും കോപ്പർ പരിചരണം നടത്താം.
നെക്ട്രിയ ഗാലിജെന എന്ന കുമിളാണ് രോഗലക്ഷണങ്ങൾക്ക് കാരണം, ഇത് ആപ്പിൾ ഉൾപ്പെടെ നിരവധി മരങ്ങളുടെ പുറംതൊലിയെ ബാധിക്കുന്നു. വേനൽക്കാലത്ത് ജലജന്യ ബീജകോശങ്ങളിലൂടെയും ശൈത്യകാലത്തും വസന്തകാലത്തും വായൂജന്യ ബീജങ്ങളിലൂടെയും കുമിൾ വ്യാപിക്കുന്നു. പരിക്കേറ്റതും മുറിവേറ്റതുമായ കലകളിലേക്ക് എത്തപ്പെടുമ്പോൾ ഈ രണ്ട് തരത്തിലുള്ള ബീജകോശങ്ങളും ബാധിപ്പിന് കാരണമാകും. വെട്ടിയൊതുക്കുന്നത് മൂലമുണ്ടാകുന്ന മുറിവുകൾ, മഞ്ഞ്, സ്കാബ് രോഗം, മുഞ്ഞ എന്നിവയാൽ ഉണ്ടാകുന്ന മുറിവുകള്‍ ബാധിപ്പിന് അനുകൂലമാണ്. ഈർപ്പമുള്ള മണ്ണ്, കനത്ത മണ്ണ്, അമ്ലഗുണമുള്ള മണ്ണ് എന്നിവയിൽ അഴുകൽ രോഗം കൂടുതൽ ഗുരുതരമാണ്. രോഗം പൊട്ടിപ്പുറപ്പെടാനുള്ള ഏറ്റവും അനുയോജ്യമായ താപനില 14 - 15.5°C ആണ്. മരങ്ങളിൽ ദീർഘനേരം നീണ്ടുനിൽക്കുന്ന ഈർപ്പവും ഒരു പ്രധാന ഘടകമാണ് (6 മണിക്കൂറോ അതിൽ കൂടുതലോ). അഴുകലിന്‍റെ വലിപ്പവും, മരം ക്ഷയിക്കുന്നതും മരങ്ങളുടെ ശക്തിയും ബാധിക്കപ്പെട്ട കലകൾക്ക് മുകളിൽ വളരാനുള്ള ശേഷിയും അനുസരിച്ചിരിക്കുന്നു.