Peronosporales
കുമിൾ
പല വലിപ്പങ്ങളിലുള്ള മഞ്ഞ നിറ പൊട്ടുകൾ തളിരിലകളുടെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുന്നു. രോഗം മൂർച്ഛിക്കുമ്പോൾ, ഈ പാടുകള്‍ വലുതാവുകവേ കോണുകളോടെ സിരകളാല്‍ അതിരുകളിടും. ഇവയുടെ കേന്ദ്രഭാഗം വിവിധങ്ങളായ തവിട്ടുനിറങ്ങളിൽ കോശമരണം സംഭവിച്ച ക്രമരഹിതമായ പാടുകളായി മാറുകയും മഞ്ഞ വലയത്താല്‍ ചുറ്റപ്പെടുകയും ചെയ്യുന്നു. സാധാരണയായി ചൂടും ഈർപ്പവുമുള്ള രാത്രികൾക്ക് ശേഷം, ഈ പൊട്ടുകളുടെ അടിയിലായി വെള്ള മുതല്‍ ചാര നിറം വരെയുള്ള ഒരു പാളി പഞ്ഞിപോലെ വളരുന്നു, വെയില്‍ തെളിയുന്നതോടെ ഇവ അപ്രത്യക്ഷമാകും. ഇളം നാമ്പുകള്‍ കൊഴിയുകയോ മുരടിച്ച വളര്‍ച്ചയുണ്ടാകുകയോ ചെയ്യും. ഈ രോഗം കായ്കളെയും ചെടിയുടെ മറ്റു ഭാഗങ്ങളെയും ബാധിക്കും.
ഡൗണി മിൽഡ്യൂവിന് എതിരെയുള്ള ജൈവചികിത്സാരീതികള്‍ വാണിജ്യപരമായി ലഭ്യമാണ്. ലഘുവായ സാഹചര്യത്തില്‍ ഒരു ചികിത്സയും നല്‍കാതെ കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ കാത്തിരിക്കുന്നതാണ് നല്ലത്. ചില അവസരങ്ങളിൽ പ്രീ-ഇൻഫക്ഷൻ കുമിൾനാശിനികൾ ഉപയോഗിക്കുന്നത് ചെടികളിലെ രോഗബാധ തടയാൻ സഹായകരമാകും. ബോർഡോ മിശ്രിതം പോലെയുള്ള കോപ്പര്‍ അടിസ്ഥാന കുമിള്‍ നാശിനികള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.
ലഭ്യമെങ്കിൽ എപോഴും ജൈവ ചികിത്സകള്‍ക്കൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. ചെടികളിലെ രോഗബാധ തടയാൻ സുരക്ഷ നല്‍കുന്ന കുമിൾനാശിനികൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ അവ ഇലകളുടെ അടിയിൽ ശരിയാംവണ്ണം തളിക്കാൻ ശ്രദ്ധിക്കണം. ഡിതിയോകാർബമേറ്റ്സ് കുടുംബത്തിൽപ്പെട്ട കുമിൾനാശിനികൾ ഉപയോഗിക്കാവുന്നതാണ്. ആദ്യ രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ പോസ്റ്റ്-ഇൻഫക്ഷൻ കുമിൾനാശിനികൾ ഉപയോഗിക്കുക. പ്രധാനപ്പെട്ട പോസ്റ്റ്-ഇൻഫക്ഷൻ കുമിൾനാശിനികൾ ഫോസ്റ്റൈൽ-അലുമിനിയം, അസോക്സിട്രോബിൻ, ഫിനൈലാമൈഡ്സ് (ഉദാ. മെറ്റാലക്സില്‍-എം) എന്നിവയാണ്.
പെറോണോസ്‌പൊറാലെസ വർഗ്ഗത്തിൽപ്പെട്ട കുമിളുകളാണ് ലക്ഷണങ്ങള്‍ക്ക് കാരണം, അടിയ്ക്കടി മഴയും ഊഷ്മളമായ താപനിലയുമുള്ള (15-23°C) ഇരുണ്ട പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ഈ കുമിളുകള്‍ തങ്ങൾ പരാശ്രയിക്കുന്ന ചെടികളുമായി നല്ല രീതിയിൽ ഒത്തുപോവുന്നു. അതായത്, ഓരോ പ്രധാന വിളയും പ്രത്യേക ഇനം കുമിളുകള്‍ക്ക് അഭയമേകുന്നു. ചെടികളുടെ അവശിഷ്ടങ്ങളിലും മുകുളങ്ങളിലും മണ്ണിലും ആതിഥ്യമേകുന്ന മറ്റ് ചെടികളിലും (വിളകൾ, കളകൾ) ഇവ മഞ്ഞുകാലം കഴിച്ചുകൂട്ടുന്നു. അനുയോജ്യമായ സാഹചര്യങ്ങളിൽ കാറ്റിലൂടെയും മഴയിലൂടെയും ബീജകോശങ്ങൾ വ്യാപിക്കുന്നു. ബീജകോശങ്ങൾ മുളച്ച്, ഇലകളുടെ അടിഭാഗത്തുള്ള സ്വാഭാവിക സുഷിരങ്ങളിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന, ഘടനകൾ രൂപപ്പെടുത്തുന്നു. അവിടെ ഇവ കലകളിലൂടെ വ്യാപിച്ച്, ക്രമേണ ആന്തരിക കലകള്‍ക്ക് പുറത്തേക്ക് വളരുകയും സവിശേഷലക്ഷണമായ മിൽഡ്യൂ ആവരണം രൂപപ്പെടുകയും ചെയ്യുന്നു.