Erysiphaceae
കുമിൾ
സാധാരണയായി ഇലകൾ, തണ്ടുകൾ, ചിലപ്പോൾ കായകൾ എന്നിവയെ ബാധിക്കുന്ന വൃത്താകൃതിയിലുള്ള, പൊടിരൂപത്തിലുള്ള വെളുത്ത പാടുകൾ ആയിട്ടാണ് രോഗബാധ ആരംഭിക്കുന്നത്. ഇത് പൊതുവെ ഇലകളുടെ മുകൾഭാഗങ്ങൾ പൊതിഞ്ഞ് കാണപ്പെടുമെങ്കിലും ഇലകളുടെ അടിവശത്തും വളരും. കുമിൾ പ്രകാശസംശ്ലേഷണത്തെ തടസ്സപ്പെടുത്തുകയും ഇലകൾ മഞ്ഞനിറമാവുകുന്നതിനും ഉണങ്ങുന്നതിനും കാരണമാകും, ചില ഇലകൾ വളഞ്ഞിരിക്കുകയോ പൊട്ടുകയോ രൂപഭേദം വരുകയോ ചെയ്യാം. പിന്നീടുള്ള ഘട്ടങ്ങളിൽ, മുകുളങ്ങൾക്കും വളരുന്ന നാമ്പുകൾക്കും രൂപഭേദം സംഭവിക്കുന്നു.
സൾഫർ, വേപ്പെണ്ണ, കൊവാലിൻ അല്ലെങ്കിൽ അസ്‌കോർബിക് ആസിഡ് എന്നിവ അടിസ്ഥാനമാക്കിയ തളികൾ ഇലകളിൽ പ്രയോഗിക്കുന്നത് സാരമായ ബാധിപ്പ് തടയും.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. നിരവധി വിളകളെ ബാധിക്കുന്ന രോഗമായതിനാല്‍ ചൂർണപൂപ്പുരോഗത്തിന് ഒരു പ്രത്യേക രാസപ്രയോഗം ശുപാര്‍ശ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. വെള്ളത്തിൽ ലയിപ്പിക്കാൻ കഴിയുന്ന സള്‍ഫര്‍ (3 ഗ്രാം/ലി), ഹെക്സകൊനസോള്‍, മൈക്ലോബൂട്ടാനില്‍ (ഇവയെല്ലാം 2 മിലി/ലി) എന്നിവ അടിസ്ഥാനമായ കുമിള്‍നാശിനികള്‍ ചില വിളകളില്‍ കുമിളിൻ്റെ വളര്‍ച്ചയെ നിയന്ത്രിക്കുന്നതായി കണ്ടുവരുന്നു.
കുമിള്‍ ബീജങ്ങള്‍ സുഷുപ്തകാലത്ത് കൂമ്പിലകളിലും ചെടിയുടെ മറ്റു അവശിഷ്ടങ്ങളിലും അതിജീവിക്കും. കാറ്റും, വെള്ളവും, പ്രാണികളും ബീജങ്ങളെ മറ്റു ചെടികളിലേക്ക് വ്യാപിപ്പിക്കും. കുമിള്‍ ആണെങ്കിലും ചൂർണപൂപ്പുരോഗം വരണ്ട കാലാവസ്ഥയിലും ഉണ്ടാകും. 10-12°C എന്ന താപനിലകള്‍ അതിജീവിക്കുമെങ്കിലും 30°C ആണ് ഏറ്റവും അനുകൂലം. ഡൗണി മിൽഡ്യൂ രോഗത്തിന് വിപരീതമായി, ചെറിയ മഴയിലും രാവിലെ പതിവായുള്ള മഞ്ഞിലും ചൂർണപൂപ്പുരോഗത്തിൻ്റെ വ്യാപനം വര്‍ദ്ധിക്കും.