ആപ്പിൾ

ആപ്പിളിൻ്റെ വേരും ചുവടും ചീയൽ

Phytophthora cactorum

കുമിൾ

ചുരുക്കത്തിൽ

  • വളർച്ച കുറഞ്ഞ അഗ്രഭാഗത്തോടെ, ചെറുതായി ഹരിത വർണ്ണനാശം സംഭവിച്ച് വാടിയ ഇലകൾ, വളർച്ച മുരടിച്ച മരങ്ങൾ എന്നിവയാണ് ആദ്യലക്ഷണങ്ങൾ.
  • തടിയിലെ ആന്തരിക കലകളിലെ ഭാഗങ്ങളിൽ ഓറഞ്ച് മുതൽ ചുവപ്പ് കലർന്ന തവിട്ടു വരെയുള്ള നിറങ്ങൾ ദൃശ്യമാകുന്നു.
  • മരങ്ങൾ വർഷങ്ങളോളം ക്ഷയിക്കുകയും പിന്നീട് നശിക്കുകയും ചെയ്യുന്നു.
  • ഇരുണ്ട തവിട്ടുനിറത്തുലുള്ള ക്ഷതങ്ങൾ ദൃശ്യമാക്കി ഫലങ്ങളുടെ ചീയലും ഉണ്ടാകും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ആപ്പിൾ

ലക്ഷണങ്ങൾ

ആപ്പിളുകളിലും, പിയർ മരങ്ങളിലും ഇലകളിലാണ് ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്, വളർച്ച കുറഞ്ഞ അഗ്രഭാഗത്തോടെ, ചെറുതായി ഹരിത വർണ്ണനാശം സംഭവിച്ച്, വാടിയ ഇലകൾ ആണ് ലക്ഷണങ്ങളുടെ സവിശേഷത. മരങ്ങളിലും വളർച്ച മുരടിപ്പ് ഉണ്ടാകാം. അതേസമയം വേരുകളിലും, ചുവടുഭാഗത്തും അഴുകൽ പുരോഗമിച്ച ഘട്ടത്തിൽ എത്തിയിരിക്കും. മരങ്ങളുടെ തൊലി പൊളിച്ചാൽ, ആന്തരിക കലകളിൽ ഓറഞ്ച് മുതൽ ചുവപ്പ് കലർന്ന തവിട്ട് വരെയുള്ള നിറങ്ങൾ ദൃശ്യമാകും. രോഗം മൂർച്ഛിക്കുന്നതോടെ അവ വലുതാകുകയും തവിട്ട് നിറത്തിലായി മാറുകയും ചെയ്യുന്നു. കലകളുടെ മൃതമാകലോ അല്ലെങ്കിൽ സംവഹന കലകളുടെ അഴുകലോ ചെടിയുടെ മുഴുവൻ ഭാഗങ്ങളിലേക്കുമുള്ള പോഷകങ്ങളുടെ വിതരണം തടസ്സപ്പെടുത്തുന്നു. മങ്ങിയ നിറത്തിലുള്ള വാടിയ ഇലകൾ, തുടർന്നുള്ള ഇല പൊഴിയൽ, ചെടി വളർച്ചയുടെ മുരടിപ്പ് തുടങ്ങി ചെടികളുടെ ക്ലേശ ലക്ഷണങ്ങൾ ഇതുമൂലമാണ്‌. മരങ്ങൾ വര്‍ഷങ്ങളോളം ക്ഷയിക്കുകയും നശിച്ചു പോകുകയും ചെയ്യുന്നു. ഫലങ്ങളെ മുഴുവൻ ബാധിക്കാൻ സാധ്യതയുള്ള, ഇരുണ്ട തവിട്ടുനിറത്തുലുള്ള ക്ഷതങ്ങൾ ദൃശ്യമാക്കി ഫലങ്ങളുടെ ചീയലും ഉണ്ടാകും. ഫലം കായ്ക്കുന്ന മരങ്ങളിൽ അവയുടെ വളർച്ചയുടെ വ്യത്യസ്ഥ ഘട്ടങ്ങളിൽ അഴുകൽ സംഭവിക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

നാളിതുവരെ, ഈ കുമിളിനെതിരെ യാതൊരുവിധ ജൈവിക നിയന്ത്രണ രീതികളും വികസിപ്പിച്ചിട്ടില്ല. എന്നിരുന്നാലും, കോപ്പർ അടങ്ങിയ കുമിൾനാശിനികൾ രോഗം ബാധിക്കപ്പെട്ട തായ്‌ത്തടികളെ വീണ്ടെടുക്കുന്നതിന് ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മെഫെനോക്സാം, ഏട്രിഡയാസോൾ അല്ലെങ്കിൽ ഫൊസെ്റ്റയിൽ-അലുമിനിയം എന്നീ വാണിജ്യപരമായ കുമിൾനാശിനികൾ ഉപയോഗിച്ച് മണ്ണ് അണുവിമുക്തമാക്കാവുന്നതാണ്, പക്ഷേ രോഗം ബാധിച്ച ചെടിയുടെ ഭാഗങ്ങളിൽ ഇത് ഫലപ്രദമല്ല. തായ്‌ത്തടികളുടെ ചുവടിന് ചുറ്റും, പി.കാക്റ്റോറാമിൻ്റെ വളർച്ച തടയുന്നതിനായി മെറ്റാലാക്സിൽ+മാൻകോസേബ് എന്നിവയുടെ മിശ്രിതം പ്രയോഗിക്കുക.

അതിന് എന്താണ് കാരണം

ഫൈറ്റോഫ്‌തോറ കാക്റ്റോറം എന്ന മണ്ണിലൂടെ വ്യാപിക്കുന്ന കുമിളുകളാണ് രോഗലക്ഷണങ്ങൾക്ക് കാരണം, ഇവയ്ക്ക് വളരെ വിപുലമായ എണ്ണത്തിലുള്ള ആതിഥേയ വിളകൾ ഉണ്ട്. അവ ഈർപ്പമുള്ള മണ്ണിലാണ് കൂടുതലായും കണ്ട് വരുന്നത്, അതുകൊണ്ട് തന്നെ വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും, ഈർപ്പമുള്ള കൃഷിയിടങ്ങളിലും ഇവ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ഊഷ്മളമായ കാലാവസ്ഥ ബീജകോശങ്ങളുടെ ഉത്പാദനത്തിനും അതുമൂലം ബാധിപ്പിനും അനുകൂലമാണ്. ഇവ ആപ്പിളുകളെയും പിയർ മരങ്ങളെയും ആക്രമിക്കുന്നു, പക്ഷേ പിയർ മരങ്ങളിൽ വിരളമായേ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുള്ളൂ. പൂവിടുന്നതിന് മുമ്പാണ് ഇവയുടെ ആക്രമണം രൂക്ഷമാകുന്നത്. കൊഴിഞ്ഞു വീണ ഫലങ്ങളിൽനിന്നും പുറത്തുവരുന്ന കുമിൾ ബീജങ്ങളോ അല്ലെങ്കിൽ ബാധിക്കപ്പെട്ട നടീൽ വസ്തുക്കളോ ആണ് ബാധിപ്പിൻ്റെ പ്രധാന സ്രോതസ്സ്. ബാധിപ്പ് മണ്ണിൻ്റെ ഉപരിതലത്തിനു താഴെയാണെങ്കിൽ, വേരിൻ്റെയും ചുവടിൻ്റെയും ചീയൽ ലക്ഷണങ്ങൾ ഉണ്ടാകുന്നു. ചുവടു ചീയൽ മണ്ണിൻ്റെ ഉപരിതലത്തിനു മുകളിൽ തടിയുടെ താഴ്ഭാഗത്ത് ഉണ്ടാകുന്നു. ഈ രണ്ട് സാഹചര്യങ്ങളിലും കാണപ്പെടുന്ന ഇലകളിലുണ്ടാകുന്ന ലക്ഷണങ്ങളുടെ കാരണം, വേരുകളിലെ ആന്തരിക കലകളുടെ അഴുകലും സംവഹന കലകൾ പ്രവർത്തന രഹിതമാകുകയും ചെയ്യുന്നതാണ്.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ, പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • കൃഷിയിടങ്ങളിൽ മികച്ച നീർവാർച്ച ഉറപ്പുവരുത്തുക.
  • ബാധിക്കപ്പെട്ട കമ്പുകളും, ശിഖരങ്ങളും വെട്ടി കളയുക.
  • രോഗം ബാധിച്ച ഫലങ്ങൾ ശേഖരിച്ച് ചെടികൾക്കിടയിലുള്ള ഇടവഴികളിൽ അഴുകാനായി ഉപേക്ഷിക്കുക.
  • ചെടിയുടെ തടിയ്ക്കടുത്തായി അമിതമായ കള വളർച്ച ഒഴിവാക്കുക.
  • മണ്ണ് തെറിക്കാതിരിക്കുവാനായി, തടിക്ക് ചുറ്റും പുതയിടുക.
  • ബാധിക്കപ്പെട്ട തടിയുടെ ചുവട്ടിലെ മണ്ണ് നീക്കംചെയ്യുന്നത് ആ ഭാഗം ഉണങ്ങുന്നതിനും, ശരത്‌കാലത്ത് പുതിയ മണ്ണ് വന്ന് വീണ്ടും നിറയാനും അനുവദിക്കുന്നു.
  • ഒരു പ്രത്യേക ഉയരത്തിന് മുകളിലുള്ള ഫലങ്ങൾ മാത്രം സംഭരണത്തിന് ഉപയോഗിക്കുക.
  • തോട്ടങ്ങളിലെ ഇലകൾ അഴുകുന്നത് വേഗത്തിലാക്കാൻ 5% യൂറിയ അടങ്ങിയ തളികൾ ഉപയോഗിക്കുക.
  • ട്രാക്ടറുകൾ കാരണം ഫലങ്ങളിൽ മണ്ണ് തെറിച്ച് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക