സംരക്ഷണം
കൃഷി സമയത്ത്, കളവളർച്ച തടയുന്നതിനും ഈർപ്പം നിലനിർത്തുന്നതിനും ചെടികളുടെ ഇടയിലും ചുറ്റുവട്ടത്തിലും പുതയിടുക. മണ്ണ് ഈർപ്പത്തോടെ നിലനിർത്തുക, അങ്ങനെയെങ്കിൽ അധികം ആഴത്തിൽ വളരാത്ത വേരുകൾക്ക് വെള്ളം വലിച്ചെടുക്കാൻ കഴിയും. ഭൂകാണ്ഡത്തിന്റെ വലിപ്പം വർദ്ധിപ്പിക്കുന്നതിന് കുറച്ച് ആഴ്ചകൾ കൂടുമ്പോൾ നൈട്രജൻ വളങ്ങൾ പ്രയോഗിക്കുക, ഉള്ളിയുടെ ഭൂകാണ്ഡം വളർന്ന്, മണ്ണിനെ പുറത്തേക്ക് തള്ളാൻ തുടങ്ങുമ്പോൾ വളപ്രയോഗം നിർത്തുക. വിളവെടുക്കുമ്പോൾ, വേരുകൾ മുറിച്ച് മുകൾ ഭാഗം 3 സെന്റിമീറ്റർ ഉയരത്തിൽ വച്ച് നീക്കം ചെയ്യണം. ഉള്ളി സംഭരണ സ്ഥലത്ത് സൂക്ഷിക്കുന്നതിന് മുൻപ്, ആഴ്ചകളോളം ഉണങ്ങാൻ അനുവദിക്കണം. 5 മുതൽ 10°C വരെ താപനിലയിൽ ഒരു നൈലോൺ ബാഗിൽ സൂക്ഷിക്കുക. കൂടാതെ, ആപ്പിൾ അല്ലെങ്കിൽ പിയറിനൊപ്പം ഉള്ളി സൂക്ഷിക്കരുത്.
മണ്ണ്
മികച്ച നീർവാർച്ച, ഈർപ്പം നിലനിർത്താനുള്ള ശേഷി, ആവശ്യത്തിന് ജൈവവസ്തുക്കൾ എന്നിവയുള്ള ആഴമുള്ളതും, എളുപ്പത്തിൽ പൊടിയുന്നതുമായ പശിമരാശി, എക്കൽ മണ്ണ് എന്നിവയാണ് വിജയകരമായ ഉള്ളി കൃഷിക്ക് ഏറ്റവും അനുയോജ്യം. മണ്ണിന്റെ തരം പരിഗണിക്കാതെ നോക്കുമ്പോൾ അനുയോജ്യമായ പിഎച്ച് ശ്രേണി 6.0 - 7.5 ആണ്, പക്ഷേ ചെറുതായി ക്ഷാരഗുണമുള്ള മണ്ണിലും ഉള്ളി വളർത്താം. അവയ്ക്ക് ധാരാളം സൂര്യപ്രകാശവും മികച്ച നീർവാർച്ചയും ആവശ്യമാണ്. കുറഞ്ഞത് 10 സെന്റിമീറ്റർ ഉയരമുള്ള വരമ്പുകളിലോ ഉയർത്തിയുണ്ടാക്കിയ ബെഡ്ഡുകളിലോ ഉള്ളി ചെടികൾ നന്നായി വളരും.
കാലാവസ്ഥ
ഉള്ളി ഒരു മിതശീതോഷ്ണ വിളയാണ്, പക്ഷേ ഉഷ്ണമേഖലാ, മിതോഷ്‌മേഖലാ കാലാവസ്ഥ പോലെയുള്ള വ്യത്യസ്തങ്ങളായ കാലാവസ്ഥാ സാഹചര്യങ്ങളിലും ഉള്ളി കൃഷിചെയ്യാം. കൂടിയ തണുപ്പും ചൂടും അമിത മഴയും ഇല്ലാത്ത മിതമായ കാലാവസ്ഥയിൽ മികച്ച വിളവ് നേടാൻ കഴിയും, എന്നിരുന്നാലും, ഉള്ളിക്ക് തണുത്ത താപനിലയെ അതിജീവിക്കാൻ കഴിയും. മികച്ച വളർച്ചയ്ക്ക് 70% ആപേക്ഷിക ആർദ്രത ആവശ്യമാണ്. മൺസൂൺ സമയത്ത് 650-750 മില്ലിമീറ്റർ ശരാശരി വാർഷിക മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ ഇത് നന്നായി വളരും. ഉള്ളി വിളകളുടെ കായിക വളർച്ച ഘട്ടത്തിൽ കുറഞ്ഞ താപനിലയും ദൈർഘ്യം കുറഞ്ഞ പകൽ വെളിച്ചവും (ഫോട്ടോപിരിയഡ്) ആവശ്യമാണ്, എന്നാൽ ഭൂകാണ്ഡങ്ങളുടെ വികസന സമയത്തും പാകമാകുന്ന ഘട്ടത്തിലും ഇതിന് ഉയർന്ന താപനിലയും ദൈർഘ്യമേറിയ പകൽ വെളിച്ചവും ആവശ്യമാണ്.