സംരക്ഷണം
ബജ്‌റ വിത്തുകൾ കുറഞ്ഞ ആഴത്തിൽ ഉറച്ചതും ഈർപ്പമുള്ളതുമായ വിതനിലത്ത് പാകണം. മണ്ണിൽ അവശേഷിക്കുന്ന പോഷകങ്ങൾ ഉപയോഗിക്കാൻ കഴിവുള്ള, ആഴത്തിൽ വേരിറങ്ങുന്ന വിളയാണ് ഇത് അതിനാൽ മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വളപ്രയോഗം മതിയാകും. ഇതിന് സാധാരണയായി കാര്യമായ കീടനാശിനി പ്രയോഗവും ആവശ്യമില്ല. പൂവിടലിനുശേഷം 40 ദിവസത്തിനുള്ളിൽ തന്നെ ധാന്യങ്ങൾ വിളവെടുക്കാം. ഇവ കൈകളാലോ യാന്ത്രികമായോ വിളവെടുക്കാം. ധാന്യങ്ങളുടെ ബീജാങ്കുരണം ഒഴിവാക്കാൻ ധാന്യങ്ങൾ സംഭരിക്കുന്നതിന് മുൻപ് ശരിയായി ഉണക്കേണ്ടത് അത്യാവശ്യമാണ്.
മണ്ണ്
ഫലഭൂയിഷ്ഠത കുറഞ്ഞ മണ്ണ്, ഉയർന്ന ലവണത്വം അല്ലെങ്കിൽ പി.എച്ച് കുറഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിലും ബജ്‌റ കൃഷിചെയ്യാൻ കഴിയും എന്നുള്ളത് ഇതിനെ മറ്റ് വിളകൾക്ക് നല്ലൊരു ബദലാക്കി മാറ്റുന്നു. അലുമിനിയം കൂടുതലുള്ള അമ്ലഗുണമുള്ള ഉപ-മണ്ണിനോടും ഇതിന് സഹനശേഷിയുണ്ട്. എന്നിരുന്നാലും, ഇത് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലോ അല്ലെങ്കിൽ കളിമണ്ണിലോ നന്നായി വളരില്ല.
കാലാവസ്ഥ
വരൾച്ചയും ഉയർന്ന താപനിലയുമുള്ള പ്രദേശങ്ങളിലും ബജ്‌റ കൃഷി ചെയ്യാം. ധാന്യം പാകമാകാൻ ഉയർന്ന പകൽ താപനില ആവശ്യമാണ്. വരൾച്ച പ്രതിരോധം ഉണ്ടെങ്കിലും, സീസണിലുടനീളം തുല്യമായി വിതരണം ചെയ്യപ്പെടുന്ന മഴ ഇതിന് ആവശ്യമാണ്.