സംരക്ഷണം
നാരകം ഊഷ്മളമായ കാലാവസ്ഥ ഇഷ്ടപ്പെടുന്നു, തണുത്ത താപനിലയിൽ നിന്നോ മഞ്ഞുവീഴ്ചയിൽ നിന്നോ അവയെ സംരക്ഷിക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കായ്കളുടെ നാശവും അതിൻ്റെ ഫലമായുണ്ടാകുന്ന അപചയവും ഒഴിവാക്കാൻ കാറ്റ് തടകൾ ചിലപ്പോൾ ആവശ്യമാണ്. പ്രതിവർഷം 700 മില്ലിമീറ്ററിൽ താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കൃഷിചെയ്യാൻ ജലസേചനം അത്യാവശ്യമാണ്. ഇടയ്ക്കിടെയുള്ളതും അധികം ആഴത്തിലെത്താത്ത നനയേക്കാൾ, ഇടവേളകൾ കൂടിയ ആഴത്തിലുള്ള ജലസേചനമാണ് മരങ്ങൾക്ക് നല്ലത്. നാരക മരങ്ങൾ ലവണത്വത്തോട് വളരെ സംവേദനക്ഷമത ഉള്ളവയാണ്, അതിനാൽ മികച്ച വിളയ്ക്ക് ജലത്തിൻ്റെ ഗുണനിലവാരം അനിവാര്യമാണ്.
മണ്ണ്
നാരക മരങ്ങൾക്ക് 60 സെന്റിമീറ്ററിനും 1 മീറ്ററിനും ഇടയിൽ ആഴമുള്ള മികച്ച നീർവാർച്ചയുള്ള മേൽമണ്ണ് ആവശ്യമാണ്. ജൈവവസ്തുക്കളാൽ പൂരിതമായ പശിമരാശി മണ്ണ്, മണൽ കലർന്ന പശിമരാശി മണ്ണ് എന്നിവയാണ് അഭികാമ്യം. വെള്ളം നിലനിർത്താനുള്ള ശേഷി കുറഞ്ഞ മണൽ മണ്ണിൻ്റെ കാര്യത്തിൽ, പോഷകങ്ങൾ ഒഴുകിപ്പോകാനുള്ള സാധ്യതയുണ്ട്. കോളർ റോട്ട്, വേര് ചീയൽ എന്നിവയ്ക്കും മരത്തിൻ്റെ നാശത്തിനുള്ള സാധ്യതയ്ക്കും കളിമണ്ണ് കാരണമാകും. അനുയോജ്യമായ പിഎച്ച് 6.0 നും 6.5 നും ഇടയിലാണ്, കൂടാതെ 8 -ന് മുകളിലുള്ള പിഎച്ച് ഒഴിവാക്കണം. മണ്ണൊലിപ്പും അമിതമായ നീർവാർച്ചയും ഒഴിവാക്കാൻ കഴിയുമെങ്കിൽ 15% വരെ ചരിവുകളുമുള്ള പ്രദേശം അനുയോജ്യമാണ്. കാറ്റ് തടകൾ ശുപാർശ ചെയ്യുന്നു.
കാലാവസ്ഥ
ഊഷ്മളവും മിതശീതോഷ്ണവുമായ പ്രദേശങ്ങളിൽ ഈ ഇനം നന്നായി വളരും, പക്ഷേ മഞ്ഞുവീഴ്ചയോട് ഒരു പരിധിവരെ പ്രതിരോധമുണ്ട് (ഇനങ്ങൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കും). മണ്ണിലെ ഈർപ്പം അനുയോജ്യമായ അളവിലാണെങ്കിൽ ഉയർന്ന താപനില നാരക വിളകൾ സഹിക്കുന്നു. മരങ്ങൾക്ക് തണുത്ത താപനിലയെ പ്രതിരോധിക്കാൻ കഴിയും, പക്ഷേ സാധാരണയായി കനത്ത മഞ്ഞ് പതിവായുള്ള പ്രദേശങ്ങളിൽ അവ ശുപാർശ ചെയ്യുന്നില്ല. മഞ്ഞിനോടുള്ള പ്രതിരോധം ഇനത്തേയും വൃക്ഷങ്ങളുടെ പ്രായത്തേയും ആരോഗ്യത്തേയും അനുസരിച്ച് വ്യത്യാസപ്പെടുന്നു. വളരെ നേരിയ മഞ്ഞ് പോലും ഇളം വൃക്ഷത്തിന് കേടുപാടുകൾ വരുത്തും, എന്നാൽ ഒരു വലിയ വൃക്ഷം -5 ഡിഗ്രി സെൽഷ്യസ് വരെയുള്ള കുറഞ്ഞ താപനിലയെ പ്രതിരോധിക്കും. ക്ലേശമനുഭവിക്കുന്ന മരങ്ങൾ വളരെ പെട്ടെന്ന് ബാധിക്കപ്പെടാം.