ലോകമെമ്പാടുമുള്ള ചെറുകിട കർഷകർക്കും കാർഷിക ചില്ലറ വ്യാപാരികൾക്കും പിന്തുണ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ, ഡാറ്റാ അനലിറ്റിക്സ്, ശാസ്ത്രീയ ഗവേഷണം എന്നിവ ഉപയോഗിച്ച്, ശരിയായ പരിഹാരങ്ങൾ നൽകുക, സുസ്ഥിര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുക, കാർഷിക ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം.
നമ്മുടെ കാർഷിക വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട കർഷകരെയും കാർഷിക വ്യാപാരികളെയും ശാക്തീകരിക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ രണ്ട് ആപ്ലിക്കേഷനുകൾ, പ്ലാന്റിക്സ്, പ്ലാന്റിക്സ് പാർട്ണർ എന്നിവ വെറും ആപ്പുകൾ മാത്രമല്ല; കാർഷിക വ്യവസായത്തെ പരിവർത്തനം ചെയ്യുന്ന ഒരു സംരഭത്തിന്റെ അടിത്തറയാണ് അവ, കർഷകരെ അവരുടെ ജീവിത വരുമാനവും ഉപജീവനവും മെച്ചപ്പെടുത്താൻ അത് സഹായിക്കുന്നു, അതേസമയം കാർഷിക വ്യാപാരികൾക്ക് ഈ ആപ്പുകളിലൂടെ അവരുടെ കർഷക സമൂഹത്തിന് മികച്ച സേവനം നൽകാൻ കഴിയും.
ഞങ്ങളുടെ ബ്രാൻഡ് മൂല്യങ്ങൾ ഞങ്ങൾ വിശ്വസിക്കുന്നതിനെയും ഞങ്ങളുടെ ബിസിനസ്സ് നടത്താൻ ഞങ്ങൾ എങ്ങനെ തിരഞ്ഞെടുക്കുന്നുവെന്നും പ്രതിനിധീകരിക്കുന്നു.ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും രൂപപ്പെടുത്തുന്ന മാർഗനിർദേശക തത്വങ്ങളാണ് അവ.
ജർമ്മനിയിലും ഇന്ത്യയിലും ഓഫീസുകളുള്ള ഒരു അന്താരാഷ്‌ട്ര കമ്പനി എന്ന നിലയിൽ, ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നും വിവിധ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള വ്യക്തികൾക്ക് തുല്യ അവസരങ്ങൾ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പുരോഗതി, ചാതുര്യം, സത്യസന്ധത എന്നിവയെ വിലമതിക്കുന്ന, എല്ലാവർക്കും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്ന ഒരു ജോലിസ്ഥല സംസ്കാരം വളർത്തിയെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.