നമസ്കാരം സാർ, ഞാൻ ചെറിയ രീതിയിൽ ടെറസ് കൃഷി ചെയ്യുന്ന ആളാണ്. തക്കാളി പല രീതിയിൽ നോക്കിയിട്ടും വളരുന്നില്ല. ഇപ്പൊ ഞാൻ പുതിയ രീതിയിൽ നട്ടിരിക്കുക ആണ്. ഇങ്ങനെ നടുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ.
ഇലകളിൽ ചിത്രകീട ശല്യമുണ്ട് . അതിനെന്താണ് പരിഹാരം .
ഈ കീടത്തെക്കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും കൂടുതലറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകഇലകളിൽ ചിത്രകീട ശല്യമുണ്ട് . അതിനെന്താണ് പരിഹാരം .
തക്കാളിയുടെ ഇലകൾ ഇങ്ങനെ ചുരുണ്ടു വരുന്നു.. എന്താണ് കാരണം... ഇലയുടെ അടിയിൽ പ്രാണികൾ ഒന്നും തന്നെ ഇല്ലാ... ചെടി മുഴുവനും നോക്കി... മഴ നനയുന്നുണ്ട്... പക്ഷേ എല്ലാ ചെടികളിയും ഇല്ലാ.. ചില ചെടികളിൽ മാത്രം ഇലകൾ വളഞ്ഞു വരുന്നതായി കാണുന്നു
തക്കാളി പൂവ് കോഴിയുന്നു എന്താണ് കാരണം
തക്കാളി ചെടിയുടെ തണ്ടിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപെട്ടു ക്രമേണ ഇലകൾ വാടി തണ്ടു ചീഞ്ഞു ഒടിഞ്ഞു പോകുന്നു .. ചീഞ്ഞു ഒടിഞ്ഞു പോയ ചെടി നശിപ്പിച്ചു ..അത് നിന്ന സ്ഥലത്തു കുമ്മായം വിതറി .ചുറ്റുമുള്ള മറ്റു തക്കാളി ചെടികളിൽ കോപ്പർ ഓസ്യ്ക്ലോറൈഡ് 2.5mg , 1 ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിചു . ഒന്ന് രണ്ടു ചെടികളുടെ തണ്ടിൽ കറുത്ത കുത്തുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . ഇനി എന്ത് ചെയ്യണം ?
ചെടികളിലെ ഈ കുമിൾരോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുക!
വിളവ് മെച്ചപ്പെടുത്തുന്നതിന് താങ്കളുടെ വിളയെക്കുറിച്ച് എല്ലാം അറിയുക!
ലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുകലോകമെമ്പാടുമുള്ള കർഷകരെ അവരുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ പ്ലാൻ്റിക്സ് സഹായിക്കുന്നു.
പ്ലാൻ്റിക്സിനെക്കുറിച്ച് കൂടുതലറിയുക
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
ഹലോ Mubarak V A ഇലകളിലെ ചിത്രകീടത്തെ നിയന്ത്രിക്കുന്നതിന് ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനി പ്രയോഗിക്കാം. കൂടുതൽ ചിത്രങ്ങൾ അയക്കാമോ.
Mubarak
0
4 വർഷങ്ങൾക്ക് മുൻപ്
ഞാൻ രണ്ടു തൈ നട്ടിട്ടുണ്ട് .അതിലൊന്ന് ആരോഗ്യം ഉള്ളതാണ് .ഒരെണ്ണത്തിലാണ് ചിത്രകീട ശല്യം ഉള്ളത് . മറ്റു തൈ കളിലേക്കും ചിത്രകീട പകരുമോ
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Mubarak V A വ്യാപിക്കാൻ സാധ്യതയുണ്ട്. പക്ഷേ ചിത്രകീടം അത്ര പ്രശ്നക്കാരല്ല.
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Mubarak V A ഇങ്ങനെ വളർത്തുന്ന രീതി എവിടുന്നു കിട്ടി. ഈ രീതിയിൽ വളരാൻ ചെടികൾക്ക് കൂടുതൽ ഊർജ്ജം ആവശ്യമായി വരില്ലേ. ചെടി മുകളിലേക്കല്ലേ വളരൂ.
Mubarak
0
4 വർഷങ്ങൾക്ക് മുൻപ്
ഈ രീതി എന്റെ ഒരു സുഹൃത്ത് ചെയ്തിട്ടുണ്ട് . കായ്ഫലവുമുണ്ട് . പിന്നെ യൂടൂബ് മറ്റും കണ്ടിട്ടുണ്ട് .
Mubarak
0
4 വർഷങ്ങൾക്ക് മുൻപ്
ചിത്രകീടത്തെ ഒഴിവാക്കാനായി ജൈവ വളം എന്തെങ്കിലും ഉണ്ടോ
Sreekanth
100246
4 വർഷങ്ങൾക്ക് മുൻപ്
Mubarak V A ജൈവികരീതിയിൽ ചിത്രകീടത്തെ ഒഴിവാക്കുക ബുദ്ധിമുട്ടാണ്. Leaf Miner Flies ഈ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
താങ്കൾക്ക് എന്തെകിലും ചോദ്യം ചോദിക്കാൻ ഉണ്ടോ?
ഇപ്പോൾ ഏറ്റവും വലിയ കാർഷിക ഓൺലൈൻ കമ്മ്യൂണിറ്റിയിൽ ചേരുക, താങ്കൾക്ക് ആവശ്യമായ സഹായം നേടുക!
പ്ലാൻ്റിക്സ് ഇപ്പോൾത്തന്നെ സൗജന്യമായി നേടുക!Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
വേപ്പെണ്ണ മിശ്രിതം വെള്ളത്തിൽ കലക്കി ചെറിയ രീതിയിൽ അടിച്ചു കൊടുക്കുക മറ്റുള്ളവരുടെ കീടങ്ങൾ വരാതിരിക്കാൻ നല്ലതാണ്
Mubarak
0
4 വർഷങ്ങൾക്ക് മുൻപ്
ഈ രീതിയിൽ വളരാൻ കൂടുതൽ ഉഉർജം വേണം . ചെടി മുകളിലേക്ക് വളരുന്നുണ്ട് .
Sainaba
2614
4 വർഷങ്ങൾക്ക് മുൻപ്
തക്കാളി ക്ക് ഇനി ശരിയാവില്ല ഇല യുണ്ടാകും പൂ ഉണ്ടാകും പക്ഷെ കായ ഉണ്ടാവാൻ സാധ്യത കുറവാണ് ടെറസ്സിന്റെ മുകളിൽ ആയതു കൊണ്ട് കൃഷി ഓഫീസർ കൂടി കാട്ടി കൊടുത്തിട്ട് മുന്നോട്ടു പോവുക അതാണ് നല്ലത് മനസ്സിലായില്ലേ ok