മറ്റുള്ളവ

ഫലവൃക്ഷത്തിലെ ഇലചുരുട്ടിപ്പുഴു

Archips argyrospila

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ചെറിയ ലാർവകൾ പൂങ്കുലയിലും പൂമൊട്ടുകളിലും ആന്തരിക കോശജാലങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കികൊണ്ട് ദ്വാരങ്ങൾ ഉണ്ടാകുന്നു.
  • വളർച്ച എത്തിയവ പട്ടുപോലെയുള്ള നൂലുപയോഗിച്ച് ഇലകൾ ചുരുട്ടിക്കൊണ്ട് ഒരു കൂട് ഉണ്ടാകുന്നു.
  • ആക്രമിക്കപ്പെട്ട ഇലകൾ കീറിപ്പറിഞ്ഞ രൂപത്തിൽ ദൃശ്യമാകുന്നു, കടുത്ത സാഹചര്യങ്ങളിൽ ഇലപൊഴിയാനും സാധ്യത ഉണ്ട്.
  • പഴങ്ങളിൽ അവയുടെ തൊലിയോട് ചേർന്ന് ആഴമില്ലാത്ത ദ്വാരങ്ങളും വെങ്കല നിറത്തിലുള്ള പാടുകളും കാണാൻ സാധിക്കും.
  • കടുത്ത ബാധിപ്പ് ഉണ്ടാകുമ്പോൾ വൃക്ഷങ്ങൾ പൂർണ്ണമായി പട്ടുപോലെയുള്ള നൂലുകൾ കൊണ്ട് മൂടിയിരിക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

6 വിളകൾ
ആപ്പിൾ
ആപ്രിക്കോട്ട്
നാരക വിളകൾ
മുന്തിരി
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

ചെറിയ ലാർവകൾ തുടക്കത്തിൽ പൂങ്കുലയും പൂമൊട്ടുകളും ഭക്ഷിക്കുന്നു, അങ്ങനെ ദ്വാരങ്ങൾ ഉണ്ടാക്കുകയും ആന്തരിക കോശജാലങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. പിന്നീട് ഇലയുടെ രണ്ട് അറ്റവും പട്ടുപോലെയുള്ള നൂലുപയോഗിച്ച് ചുരുട്ടി അവ ഉണ്ടാകുന്ന ഒരു കൂട് പോലെയുള്ള അഭയ സ്ഥാനങ്ങളിലിൽ നിന്നും അടിസ്ഥാനപരമായി ചെടിയുടെ എല്ലാ ഭാഗങ്ങളും ആക്രമിക്കുന്നു. ആക്രമിക്കപ്പെട്ട ഇലകൾ കീറിപ്പറിഞ്ഞ രൂപത്തിൽ ദൃശ്യമാകുന്നു, കടുത്ത സാഹചര്യങ്ങളിൽ ഇലപൊഴിയാനും സാധ്യത ഉണ്ട്. പഴങ്ങളിൽ അവയുടെ തൊലിയോട് ചേർന്ന് ആഴമില്ലാത്ത ദ്വാരങ്ങളും കൂടാതെ പാകമാകുന്നതിനുമുമ്പ് വീഴാത്തവയ്ക്ക് പരുപരുപ്പായതും വല പോലെയുള്ളതുമായ പ്രതലത്തോട് കൂടിയ വെങ്കല നിറത്തിലുള്ള പാടുകളും കാണാൻ സാധിക്കും. പഴങ്ങളുടെ രൂപവൈകൃതം സാധാരണമാണ്, അത് അവയെ വിൽപ്പനയോഗ്യമല്ലാതാക്കുന്നു. കടുത്ത രോഗബാധ ഉണ്ടാകുമ്പോൾ വൃക്ഷങ്ങളും അതുപോലെ അവയുടെ താഴെ ഉള്ള നിലവും പൂർണ്ണമായി പട്ടുപോലെയുള്ള നൂലുകൾ കൊണ്ട് മൂടിയിരിക്കാം. ലാർവകൾ മരങ്ങളിൽനിന്നും താഴെ വീഴുകയും അവയെ ആഹരിക്കുകയും ചെയ്യുന്നതിനാൽ മരങ്ങൾക്കടിയിലുള്ള സസ്യങ്ങളും ആക്രമിക്കപ്പെട്ടേക്കാം.

Recommendations

ജൈവ നിയന്ത്രണം

മറ്റുള്ളവയെ ഇരയായി ഭക്ഷിക്കുന്ന ജീവികളിൽ പൊതുവായ റേന്തപത്രകീടം, വണ്ടുകൾ, ലേഡിബേർഡ് എന്നിങ്ങനെയുള്ള ഒരുപാട് ജീവികൾ ഫലവൃക്ഷ ഇലചുരുട്ടിപ്പുഴുവിൻ്റെ ലാർവയെ ഭക്ഷണമാക്കിയേക്കാം. ട്രൈക്കോഗ്രാമ്മ എന്ന ജനുസ്സിൽ പെടുന്ന പരാന്നഭുക്കായ കടന്നലുകൾ ഇലചുരുട്ടിപ്പുഴുവിൻ്റെ മുട്ടയുടെ മേൽ മുട്ട ഇടുകയും കൂടാതെ അവ വളരുന്നതിന് അനുസരിച്ച് ചെറിയ ലാർവകളെ ഇരയാക്കുകയും ചെയ്യുന്നു. ഈ പ്രകൃതിദത്ത ശത്രുക്കൾ ഇലചുരുട്ടിപ്പുഴുവിൻ്റെ എണ്ണം താഴ്ന്ന നിലവാരത്തിൽ നിലനിർത്താൻ സഹായിക്കും, പക്ഷേ വല്ലപ്പോഴും എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ട്. നാരോ റേഞ്ച് ഓയിൽ, ബെയ്സിലസ് തുറിൻസിസ് അല്ലെങ്കിൽ സ്പൈനോസെഡ് അടിസ്ഥാനമാക്കിയുള്ള ലായിനികളുടെ ഉപയോഗം ജൈവപരമായി സ്വീകാര്യമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. സജീവ ചേരുവകൾ ആയ മെതോക്സിഫെനോസൈഡ്, ചോർപിറിഫോസ്, മെതോമിൽ, ക്ലോറൻട്രെനിലിപ്രോൽ അല്ലെങ്കിൽ സ്പൈൻടോറം അടങ്ങിയിരിക്കുന്ന ഉൽപ്പന്നങ്ങൾ അവയുടെ പെരുപ്പം കുറയ്ക്കാൻ സഹായിക്കും. ഇവ ഈച്ചകൾക്കും വിഷാംശം തന്നെയാണ്. വിളയുടെ തരം അനുസരിച്ചാണ് കൃത്യമായ പരിചരണം നിർണ്ണയിക്കുന്നതെന്ന് ശ്രദ്ധിക്കുക.

അതിന് എന്താണ് കാരണം

ഫലവൃക്ഷ ഇലചുരുട്ടിപ്പുഴു എന്ന് സാധാരണയായി അറിയപ്പെടുന്ന അർചിപ്‌സ്‌ ആർഗിറോസ്‌പില എന്ന ശലഭത്തിൻ്റെ ലാർവകൾ ആണ് ലക്ഷണങ്ങൾ ഉണ്ടാക്കുന്നത്. പൂർണ്ണ വളർച്ച എത്തിയവയ്ക്ക് 10 മില്ലീമീറ്റർ നീളവും ചതുർഭുജ ആകൃതിയിലുള്ള മുൻചിറകോടുകൂടിയ തവിട്ട് നിറത്തിലുള്ളതും രോമമുള്ളതുമായ ശരീരം ആണ്. ഏറെക്കുറെ ചുവപ്പു കലർന്ന തവിട്ട് നിറം, കടും തവിട്ട് നിറം, ഇരുണ്ട നിറം എന്നിവ കൂടിച്ചേർന്നതാണ് ഈ നിറം. പിൻചിറകുകൾ ഒരുപോലെ ചാരനിറവും അതോടൊപ്പം ഇളം തവിട്ട് നിറത്തിലുള്ള അതിരുകളും ഞൊറിഞ്ഞ അരികുകളോടും കൂടിയതാണ്. പെൺകീടങ്ങൾ സാധാരണയായി ആൺ വർഗ്ഗത്തേക്കാൾ ഇളം നിറത്തിൽ കാണപ്പെടുന്നു. അവ ആതിഥേയ വിളകളുടെ തളിരുകളുടെ മുകളിൽ ഒരു കൂട്ടം മുട്ട ഇടുകയും, അവയെ സംരക്ഷകമായ ഒരു ആവരണത്തിൽ മൂടിവയ്ക്കുകയും ചെയ്യുന്നു. ചെറിയ ലാർവകൾ പൂങ്കുലയിലും പൂമൊട്ടുകളിലും ദ്വാരങ്ങൾ ഉണ്ടാക്കുമ്പോൾ, വളർച്ച എത്തിയവ പട്ടുപോലെയുള്ള നൂലുപയോഗിച്ച് ഇലകൾ ചുരുട്ടിക്കൊണ്ട് ഒരു കൂട് ഉണ്ടാകുന്നു. അവിടെ നിന്ന് അവ ഇലകൾ, പൂക്കൾ, മുകുളങ്ങൾ, അല്ലെങ്കിൽ ചിലപ്പോൾ ആതിഥേയ വിളകളുടെ പഴങ്ങൾ എന്നിവ ആഹാരമാക്കുന്നു. ലാർവകൾ വിവിധ ഇനത്തിൽ പെട്ട വിളകളെ ആക്രമിക്കും ആപ്പിൾ, പിയർ മരങ്ങൾ, നാരകം, മാംസള ഫലങ്ങൾ മുതലായവ ഉൾപ്പെടുന്നു. അവയ്ക്ക് പ്രതിവർഷം ഒരു തലമുറയാണ് ഉള്ളത്.


പ്രതിരോധ നടപടികൾ

  • കീടങ്ങളുടെ ലക്ഷണങ്ങൾക്കായി തോട്ടങ്ങൾ നിരീക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക