മറ്റുള്ളവ

ഗ്രേപ്പ് ബെറി മോത്ത് (നിശാശലഭം)

Lobesia botrana

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇളം ലാർവകൾ പൂക്കൾ ഭക്ഷിക്കുകയും ഗ്ലോമറുൾ എന്നറിയപ്പെടുന്ന പട്ട് ഘടന രൂപപ്പെടുത്തുകയും ചെയ്യുന്നു.
  • പഴയ പുഴുക്കൾ, മുന്തിരികളിൽ അവയുടെ തൊലിയും വിത്തുകളും പുറത്തു കാണത്തക്കവിധം തുളച്ചുകയറുകയും ദ്വാരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
  • സിൽക്ക് നാരുകൾ മുന്തിരികൾക്കിടയിൽ സമൃദ്ധമാണ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ

മറ്റുള്ളവ

ലക്ഷണങ്ങൾ

ലാർവയുടെ ആദ്യ-തലമുറ വസന്തത്തിൻ്റെ അവസാനത്തിൽ അല്ലെങ്കിൽ വേനൽക്കാലത്തിൻ്റെ തുടക്കത്തിൽ ഒറ്റയ്ക്കുള്ള പൂവിൻ്റെ മുകുളങ്ങൾ ഭക്ഷിക്കുന്നു. പിന്നീട്, ഓരോ ലാർവകളും പട്ടുനൂൽ ഉപയോഗിച്ച് അനവധി പൂമൊട്ടുകളെ ഒരുമിച്ച് നെയ്യുകയും, നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയുന്ന "ഗ്ലോമറുൾ" എന്ന ഘടന ഉണ്ടാക്കുകയും ചെയ്യുന്നു. അവ പൂക്കൾക്കുള്ളിൽ രക്ഷപ്രാപിച്ച്, പൂക്കൾ ഭക്ഷിക്കുമ്പോൾ, നഗ്നനേത്രങ്ങൾക്ക് വ്യക്തമായി കാണാവുന്ന ധാരാളം മാലിന്യങ്ങൾ ഉണ്ടാകുന്നു. രണ്ടാം തലമുറയിലെ ലാർവകൾ (വേനൽ കാലത്തിൻ്റെ മധ്യത്തിൽ) ആദ്യം പുറത്ത് നിന്ന് പച്ചമുന്തിരികൾ ഭക്ഷിക്കുന്നു. അവ പിന്നീട് മുന്തിരികളിൽ അവയുടെ തൊലിയും വിത്തുകളും മാത്രം ബാക്കിവെച്ചുകൊണ്ട് തുളച്ചുകയറുകയും ദ്വാരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. മൂന്നാം തലമുറയിലെ ലാർവ (വേനൽക്കാലത്തിൻ്റെ അവസാനം) മുന്തിരികൾക്കുള്ളിലും, കുലകൾക്കിടയിലും ഭക്ഷിക്കുന്നതിലൂടെ ഏറ്റവും വലിയ നാശനഷ്ടം ഉണ്ടാക്കുന്നു, അവ പിന്നീട് പതുക്കെ ഉണങ്ങി പോകുന്നു. മുന്തിരികൾക്കിടയിലൂടെ പട്ടുനൂൽ ഉപയോഗിച്ച് ചുറ്റിയിരിക്കുന്നതിനാൽ, മുന്തിരി നിലത്ത് വീഴാതെ തടയുന്നു. ഭക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന കേടുപാടുകൾ അവയെ വിവിധ തരത്തിലുള്ള അവസരവാദികളായ കുമിളുകൾ അല്ലെങ്കിൽ കീടങ്ങളുടെ ആക്രമണം, ഉദാഹരണത്തിന് റൈസിന് മോത്ത് (കേദ്ര ഫിഗുലിലെല്ല), പഴയീച്ചകൾ പിന്നെ ഉറുമ്പുകൾ, എന്നിവയ്ക്ക് തുറന്നുവയ്ക്കുന്നു. വളരുന്ന ഭാഗങ്ങളിൽ, തണ്ടുകളിൽ അല്ലെങ്കിൽ ഇലകളിൽ ലാർവകൾ കാരണം ഉണ്ടാകുന്ന കേടുപാടുകൾ അസാധാരണമാണ്.

Recommendations

ജൈവ നിയന്ത്രണം

ഈ കീടങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് മുന്തിരിപ്പഴങ്ങളിൽ ധാരാളം ജൈവ കീടനാശിനികൾ ഉപയോഗിക്കാൻ നിർദ്ദേശിക്കപ്പെടുന്നു. ഇതിൽ ബാസില്ലസ് തുറിഞ്ജിയൻസിസ്‌ അടിസ്ഥാനമാക്കിയുള്ള ലായനി, പ്രകൃതിദത്ത വളർച്ചാ ഹോർമോൺ, സ്പിനോസിൻസ് എന്നിവ ഉൾപ്പെടുന്നു. എൽ.ബൊട്രനയുടെ എണ്ണം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് പരാന്നഭുക്കായ ടച്ചിനീഡ് ഈച്ചകളുടെ ചില ഇനങ്ങൾ കൂടാതെ പരാന്നഭുക്കായ കടന്നലുകളുടെ പല തരവും (100 ഇൽ കൂടുതൽ ) ഉപയോഗിക്കാവുന്നതാണ്. പരാന്നഭുക്കുകളുടെ ചില ഇനങ്ങൾക്ക് ഗ്രേപ്പ് ബെറി മോത്തിൻ്റെ ലാർവകളിൽ 70% വരെ മരണനിരക്ക് ഉണ്ടാക്കാൻ കഴിയും. ഈ ഇനങ്ങൾ മുന്തിരിവള്ളികളിൽ അവതരിപ്പിക്കാവുന്നതാണ്. ഫെറോമോൺ ഡിസ്പെൻസിങ് ഉപയോഗിച്ച് ഇണചേരൽ തടസ്സപ്പെടുത്തുന്നത് ഇണചേരുന്നതിൽ നിന്ന് നിശാശലഭങ്ങളെ തടയുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. എൽ. ബൊട്രനയുടെ എണ്ണം നിയന്ത്രിക്കുന്നതിന് ധാരാളം വിശാലമായ -സ്പെക്ട്രത്തിലുള്ള കീടനാശിനികൾ (ഓർഗാനോക്ലോറൈൻസ്, കാർബമറ്റ്, ഓർഗാനോഫോസ്ഫേറ്റ്, പൈറോത്രോയിഡുകൾ) ഉപയോഗപ്പെടുത്താം, പക്ഷെ അവ നിശാശലഭത്തെയും അവയുടെ ലാർവകളെയും ഭക്ഷിക്കുന്ന മിത്ര കീടങ്ങളെയും നശിപ്പിക്കുന്നു. ഈ നടപടികൾ ജൈവപരമോ രാസപരമോ ആയ നിയന്ത്രണങ്ങളുമായി കൂട്ടിച്ചേർക്കണം.

അതിന് എന്താണ് കാരണം

ലോബിസിയ ബൊട്രന എന്ന നിശാശലഭത്തിൻ്റെ പുഴുക്കൾ ഭക്ഷിക്കുന്ന പ്രവർത്തികൾ ആണ് ലക്ഷണങ്ങൾക്ക് കാരണം. പ്യൂപ്പ തണുപ്പ് കാലം മരത്തിൻ്റെ തൊലിയുടെ അടിയിലോ, ഉണങ്ങിയ ഇലകളുടെ താഴെ ഭാഗത്തോ, മണ്ണിൽ ഉള്ള വിടവുകളിലോ, അല്ലെങ്കിൽ വള്ളികളുടെ അവശിഷ്ടങ്ങളിലോ, പട്ടുപോലെ മൃദുവായ അണ്‌ഡകവചത്തിൽ കഴിച്ചുകൂട്ടുന്നു. മുതിർന്നവയ്ക്ക് ചിത്രവര്‍ണ്ണ-മാതൃകയിലുള്ള മുൻചിറകുകളും, തവിട്ടും-ക്രീമും ആയ നിറവും, കറുപ്പും, ചാരവും, തവിട്ടും പുള്ളികളും ഉണ്ട്. രണ്ടാം ജോടി ചിറകുകൾ ചുരുണ്ട അതിർത്തികളോട് കൂടിയ ചാര നിറമാണ്. 10 മുതൽ 12 ദിവസം വരെയുള്ള കാലത്ത് വായുവിലെ താപനില 10 ഡിഗ്രി സെൽഷ്യസ് എന്ന പരിധി കടന്നാൽ, ആദ്യ തലമുറയിലെ മുതിർന്നവ പ്രത്യക്ഷപ്പെടുന്നു. 26 മുതൽ 29°C താപനിലയും 40 മുതൽ 70% വരെ ആർദ്രതയുമുള്ള അവസ്ഥയാണ് വളർച്ചയ്ക്ക് അനുയോജ്യമായ കാലാവസ്ഥ. ലാർവകൾ മൊട്ടുകളിലേക്ക് തുളച്ചുകയറുന്നതിനായി പൂവിൻ്റെ ഉറകളിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നു, കൂടാതെ മുന്തിരിക്കുലയുടെ ഞെട്ടിലും പ്രവേശിക്കാം, അത് മുന്തിരിക്കുല ഉണങ്ങാൻ ഇടവരുത്തുന്നു. മുതിർന്ന ചിത്രശലഭപ്പുഴുക്കൾ പട്ടുനൂൽ ഉപയോഗിച്ച് പഴങ്ങളെ ഒരുമിച്ച് നെയ്യുകയും, പിന്നീട് അവയെ കരളുകയും അല്ലെങ്കിൽ തുളയ്ക്കുകയും ചെയ്യുന്നു. പ്രദേശത്തെ വേനൽക്കാലത്തിൻ്റെ കാലദൈര്‍ഘ്യം ആശ്രയിച്ച് ഈ നിശാശലഭത്തിന് പ്രതിവർഷം 2-4 തലമുറ വരെ ഉണ്ടാകും.


പ്രതിരോധ നടപടികൾ

  • നിങ്ങളുടെ രാജ്യത്ത് സാധ്യമായ നിവാരണോപായ നിയന്ത്രണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക.
  • ആരോഗ്യകരമായ നടീൽ അല്ലെങ്കിൽ ഒട്ടു തൈ ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
  • പ്രദേശത്ത് ലഭ്യമെങ്കിൽ, പെട്ടന്ന് ബാധിക്കപ്പെടാത്ത ഇനങ്ങൾ വളർത്തുക.
  • വസന്തകാലത്തിൻ്റെ അവസാനം മുതൽ ആഴ്ചതോറും മുന്തിരിവള്ളികൾ നിരീക്ഷിക്കുക.
  • ഫെറോമോൺ കെണി ഉപയോഗിച്ച് നിശാശലഭത്തിൻ്റെ എണ്ണം നിർണയിക്കുക.
  • വള്ളികളുടെ മേല്‍ക്കെട്ടി വെട്ടിയൊതുക്കുകയും ഇലകൾ നുള്ളിക്കളയുകയും ചെയ്യുന്നതുപോലെയുള്ള വളർത്തൽ മാർഗ്ഗങ്ങൾ, മേൽക്കെട്ടിയിലെ വായു സഞ്ചാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
  • ആവശ്യത്തിന് ജലസേചനം നൽകുക.
  • മുന്തിരി വള്ളിയുടെ താഴ്ഭാഗത്ത് മണ്ണിട്ട് ഉയർത്തുന്നത് തണുപ്പുകൊണ്ട് കേടുവരുന്നതിൽ നിന്നും സംരക്ഷിക്കുന്നു.
  • മുന്തിരിത്തോട്ടം കളവിമുക്തമായി സൂക്ഷിക്കുക.
  • കീടങ്ങളുടെ ഉയർന്ന എണ്ണം ഒഴിവാക്കാൻ, കൊയ്ത്തു കാലത്തിൻ്റെ സമയം ശ്രദ്ധയോടെ തിരഞ്ഞെടുക്കുക.
  • മിത്ര കീടങ്ങളെയും നശിപ്പിക്കുന്ന വ്യാപകമായ തോതിൽ ഉള്ള കീടനാശിനികൾ ഉപയോഗിക്കരുത്.
  • തോട്ടങ്ങൾക്കിടയിൽ ഏതെങ്കിലും ബാധിക്കപ്പെട്ട ചെടിയുടെ വസ്തുക്കൾ കൊണ്ടുപോകരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക